Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് ധോനി ലേയിലെത്തും; 106 പാരാ ബറ്റാലിയനിൽ പട്രോളിങ്, ഗാർഡ്, ഔട്ട്പോസ്റ്റ് ചുമതലകൾ നിർവഹിച്ച ശേഷം ലഡാക്കിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ; ക്രിക്കറ്റ് താരത്തിന്റെ സാന്നിധ്യത്തിലൂടെ ലക്ഷ്യമിടുന്നത് യുവാക്കളുടെ മനസ്സ് പിടിക്കൽ; മുൻ ഇന്ത്യൻ ക്യാപ്ടൻ പതാക ഉയർത്തുന്നത് എവിടെയെന്നത് അതീവ രഹസ്യം; ജമ്മുകശ്മീരിലെ എല്ലാ ഗ്രാമങ്ങളിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയുയർത്താൻ കേന്ദ്ര സർക്കാർ

ഇന്ന് ധോനി ലേയിലെത്തും; 106 പാരാ ബറ്റാലിയനിൽ പട്രോളിങ്, ഗാർഡ്, ഔട്ട്പോസ്റ്റ് ചുമതലകൾ നിർവഹിച്ച ശേഷം ലഡാക്കിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ; ക്രിക്കറ്റ് താരത്തിന്റെ സാന്നിധ്യത്തിലൂടെ ലക്ഷ്യമിടുന്നത് യുവാക്കളുടെ മനസ്സ് പിടിക്കൽ; മുൻ ഇന്ത്യൻ ക്യാപ്ടൻ പതാക ഉയർത്തുന്നത് എവിടെയെന്നത് അതീവ രഹസ്യം; ജമ്മുകശ്മീരിലെ എല്ലാ ഗ്രാമങ്ങളിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയുയർത്താൻ കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ലഡാക്കിൽ പതാകയുയർത്തുക ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും , ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിങ് ധോനിയെന്ന് റിപ്പോർട്ട് . എന്നാൽ പതാക ഉയർത്തുന്ന സ്ഥലം അതീവ രഹസ്യമായി സൂക്ഷിക്കും. സുരക്ഷയും ശക്തമാക്കും. സ്വാതന്ത്ര്യ ദിനത്തിൽ കാശ്മീരിൽ ഉടനീളം സുരക്ഷ ശക്തമാക്കും. ജനങ്ങളെ കൂടുതലായി ഇന്ത്യയുമായി അടുപ്പിക്കാനാണ് ധോനിയെ പതാക ഉയർത്തൽ ഉത്തരവാദിത്തം ഏൽപ്പിക്കുന്നത്.

നിലവിൽ കശ്മീരിലെ 106 ബറ്റാലിയനൊപ്പം സേവനം നടത്തുന്ന ധോനി കേന്ദ്ര ഭരണ പ്രദേശമായതിനു ശേഷം ലഡാക്കിൽ ഇന്ത്യൻ പതാക ഉയർത്തുന്ന ആദ്യ വ്യക്തിയായിരിക്കും .ജൂലൈ 31ന് ബറ്റാലിയനിൽ എത്തിയ ധോനി ഓഗസ്റ്റ് 15 വരെ തുടരും . അതുവരെ 106 പാരാ ബറ്റാലിയനിൽ പട്രോളിങ്, ഗാർഡ്, ഔട്ട്പോസ്റ്റ് ചുമതലകൾ നിർവഹിക്കും. സൈനികർക്കൊപ്പമാണ് ധോണി താമസിക്കുന്നത്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി രണ്ടു മാസത്തേക്കാണ് സൈനിക സേവനത്തിൽ പ്രവേശിച്ചത്.

കശ്മീരിൽ സൈനിക സേവനത്തിനായി പോകുന്ന ധോണിക്ക് പ്രത്യക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ലെന്നും മറ്റു സൈനികർക്കൊപ്പം നാടിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് അറിയിച്ചിരുന്നു. ധോനിയും സംഘവും ഓഗസ്റ്റ് 10-നു ലേയിലേക്ക് പുറപ്പെടുമെന്നും 15 വരെ അവിടെ തുടരുമെന്നുമാണു വിവരം. ലേയിൽ എവിടെയായിരിക്കും അദ്ദേഹം പതാക ഉയർത്തുകയെന്ന കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് ഇത്.

ജമ്മുകശ്മീരിലെ എല്ലാ ഗ്രാമങ്ങളിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയുയർത്താനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മോദിയും കാശ്മീരിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് കേന്ദ്രം തള്ളിക്കളയുകയാണ്. കാശ്മീരിന് പ്രത്യേക പദവിയുണ്ടായിരുന്നപ്പോൾ പ്രത്യേക പതാക ഉണ്ടായിരുന്നു. ഇതെല്ലാം പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ മാറി. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ.

അതിർത്തിയിൽ പ്രകോപനങ്ങൾ തുടരുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാന്റെ മോഹങ്ങൾ തകർന്നടിയും. പ്രകോപനങ്ങൾ സൃഷ്ടിക്കരുതെന്നും അദേഹം പറഞ്ഞു. കാശ്മീർ ഇനി സുരക്ഷിതമാണ്. വിഘടനവാദികളെ ജനങ്ങൾ തന്നെ അടിച്ചോടിക്കും. ജമ്മു കശ്മീരിന് ഇനി വികസനത്തിന്റെ നാളുകളാണ്. ജമ്മു കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു-കശ്മീരിൽ നിന്നു തന്നെയായിരിക്കും ജനപ്രതിനിധികൾ. ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരുമെന്നും അദേഹം വ്യക്തമാക്കി.

ബിജെപി സർക്കാർ നടത്തിയത് ചരിത്രപരമായ തീരുമാനമാണ്. കശ്മീരിന്റെ വികസനത്തിന് 370 വകുപ്പ് തടസമായിരുന്നു. ഇതാണ് സർക്കാർ എടുത്തുമാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം വ്യക്തമാക്കിയത്. സർദാർ വല്ലഭായി പട്ടേലിന്റെ സ്വപ്നമാണ് സർക്കാർ നടപ്പാക്കിയത്. ഭീകരതയുടെ അടിവേര് അറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭീകരതയ്ക്കും അഴിമതിക്കും വളമിടുകയായിരുന്നു 370-ാം വകുപ്പ്. ഈ വകുപ്പ് റദ്ദാക്കിയതിലൂടെ ജമ്മുവിലെ ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കുമെന്നും മോദി വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP