Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുരി ജഗന്നാഥക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രാഷ്പ്രതി അപമാനിക്കപ്പെട്ടു? ചില ക്ഷേത്ര ജീവനക്കാർ രാനാംഥ് കോവിന്ദിനെയും ഭാര്യയെയും തള്ളിനീക്കി; അതൃപ്തി അറിയിച്ച് രാഷ്ട്രപതിഭവൻ; ടൈംസ് ഓഫ് ഇന്ത്യ വാർത്ത പുറത്തുവിട്ടതോടെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം

പുരി ജഗന്നാഥക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രാഷ്പ്രതി അപമാനിക്കപ്പെട്ടു?  ചില ക്ഷേത്ര ജീവനക്കാർ രാനാംഥ് കോവിന്ദിനെയും ഭാര്യയെയും തള്ളിനീക്കി; അതൃപ്തി അറിയിച്ച് രാഷ്ട്രപതിഭവൻ; ടൈംസ് ഓഫ് ഇന്ത്യ വാർത്ത പുറത്തുവിട്ടതോടെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട്  ജില്ലാ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒഡിഷയിലെ പ്രശ്സതമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ക്ഷേത്ര ജീവനക്കാരാൽ അപമാനിക്കപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ.ചില ജീവനക്കാർ രാഷ്ട്രപതിയെയും ഭാര്യയെയും തടഞ്ഞെന്നും ചിലർ തള്ളനീക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ രാഷ്ട്രപതി ഭവൻ അതൃപ്തി അറിയിച്ചതിനു പിന്നാലെ പുരി ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തിന്റെ പിറ്റേ ദിവസം രാഷ്ട്രപതി പുരി കളക്ടർ അരവിന്ദ് അഗർവാളിനെ അതൃപ്തി അറിയിച്ചു കത്തയിച്ചിരു. തുടർന്ന് ക്ഷേത്രം ഭരണസമിതി യോഗം ചേർന്ന് ചില ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഒഡീഷ സർക്കാരും ക്ഷേത്രം ഭാരവാഹികളും പറഞ്ഞിരുന്നത്. എന്നാൽ, ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ സംഭവം വിവാദത്തിലായിരുന്നു. ഇതേ തുടർന്നാണ് അടിയന്തര അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.

മാർച്ച് 18 നാണ് വിവാദമായ സംഭവം നടന്നത്. ക്ഷേത്ര ദർശനത്തിനിടെ ഒരു കൂട്ടം ക്ഷേത്ര പരിചാരകർ ശ്രീകോവിലിനു സമീപം രാഷ്ട്രപതിയെ തടയുകയും അദ്ദേഹത്തിന്റെ ഭാര്യയെ തള്ളുകയും ചെയതതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 6.35 മുതൽ 8.40 വരെയുള്ള സമയം മറ്റു ഭക്തജനങ്ങളെ തടഞ്ഞു നിർത്തി വിവിഐപികൾക്ക് സുഖപ്രദമായി ദർശനം നടത്താനുള്ള സംവിധാനം ഒരുക്കിയിരുന്നു.

ക്ഷേത്രത്തിനകത്ത് രാഷ്ട്രപതിയെ അനുഗമിക്കാൻ ചില പരിചാരകരേയും സർക്കാർ ഉദ്യോഗസഥരേയും നിയോഗിക്കുകയും ചെയ്തിരുന്നു.ഇതെല്ലാം അവഗണിക്കപ്പെട്ടാണ് രാഷ്ട്രപതിയും ഭാര്യയും ക്ഷേത്രത്തിൽ അപമാനിക്കപ്പട്ടത്. ക്ഷേത്രം പരിചാരകർ രാഷ്ട്രപതിക്ക് മുറിയൊരുക്കിയിരുന്നില്ലെന്നും ചില പരിചാരകർ രാഷ്ട്രപതിയും ഭാര്യയും ക്ഷേത്ര ദർശനം നടത്തിക്കൊണ്ടിരിക്കെ തള്ളി നീക്കിയതായും റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിച്ചുകൊണ്ട് മാർച്ച് 19ന് രാഷ്ട്രപതി ഭവൻ പുരി കലകടർ അരവിന്ദ് അഗർവാളിന് കത്തയച്ചിരുന്നു. സംഭവത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാനും രാഷ്ട്രപതി ഭവൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്ര ഭരണസമിതി യോഗം ചേർന്നു. സംഭവത്തിൽ ക്ഷേത്രത്തിലെ മൂന്ന് പരിചാരകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.ക്ഷേത്ര ഭരണസമിതി യോഗത്തിന്റെ മിനിറ്റ്സ് പുറത്തായതോടെയാണ് ക്ഷേത്രത്തിൽ രാഷ്ട്രപതിയും ഭാര്യയും അപമാനിക്കപ്പെട്ടതായുള്ള വാർത്തകൾ പുറം ലോകമറിയുന്നത്. സംഭവത്തിൽ പുരി ജില്ലാ ഭരണകൂടം അന്വേഷണം നടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP