Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഹുലിന് യഥാർഥ വസ്തുതകളെക്കുറിച്ച് അറിയില്ല; രാഷ്ട്രീയനേട്ടങ്ങൾക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്; സൈനികരുടെ ആത്മവീര്യം മോദി സർക്കാർ തകർക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷനും

രാഹുലിന് യഥാർഥ വസ്തുതകളെക്കുറിച്ച് അറിയില്ല; രാഷ്ട്രീയനേട്ടങ്ങൾക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്; സൈനികരുടെ ആത്മവീര്യം മോദി സർക്കാർ തകർക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷനും

ന്യൂഡൽഹി : രാഷ്ട്രീയനേട്ടങ്ങൾക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ. സൈനികരുടെ ആത്മവീര്യം തകർക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ നടപടികളെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പ്രതികരണവുമായെത്തിയത്.

രാജ്യത്തിന് വളരെ പ്രധാനപ്പെട്ടവരാണ് ഇന്ത്യൻ സൈനികർ. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്. രാഹുൽ സ്വന്തം വീട്ടുകാര്യങ്ങൾ നോക്കുക. രാഷ്ട്രീയനേട്ടങ്ങൾക്കായി സൈനികരെ ഉപയോഗിക്കരുതെന്നും കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.രാഹുലിന് യഥാർഥ വസ്തുതകളെക്കുറിച്ച് അറിയില്ല. വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തത് നരേന്ദ്ര മോദി സർക്കാരാണ്. ഇതിലൂടെ വർഷതോറും 10,000 കോടിയുടെ അധിക ബാധ്യതയാണ് സർക്കാരിനുള്ളത്. ശാരീരിക വൈകല്യം സംഭവിച്ച സൈനികരുടെ പെൻഷൻ രീതിയിൽ മാറ്റം വരുത്താനുള്ള തീരുമാനങ്ങളൊന്നും നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈനികരുടെ ആത്മവീര്യം തകർക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ നടപടികളെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ശാരീരിക വൈകല്യം ബാധിച്ച സൈനികരുടെ പെൻഷൻ രീതിയിൽ മാറ്റം വരുത്തിയ സർക്കാർ നടപടി അവരെ അവഹേളിക്കുന്നതിന് തുല്യമാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സേനയുടെ വീര്യം വർധിപ്പിക്കേണ്ടത് സർക്കാരാണെന്നും രാഹുൽ കത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യ മിന്നലാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ശാരീരിക വൈകല്യം സംഭവിച്ച സൈനികരുടെ പെൻഷൻ രീതിയിൽ മാറ്റം വന്നത്. ഇതുമൂലം അവർക്ക് ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ തുകയിൽ മാറ്റം വന്നു. വിരമിച്ച സൈനികരുടെ ആവശ്യപ്രകാരമാകണം വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കേണ്ടത്. സൈനികർ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ലെന്നും രാഹുൽ കത്തിൽ പറഞ്ഞിരുന്നു

രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുകയാണ്. രാജ്യത്തിനുവേണ്ടി പോരാടുന്ന സൈനികരോടുള്ള സ്മരണ വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും ഉണ്ടാകുമെന്നുള്ള സന്ദേശമാണ് ഈ ദിനത്തിൽ അവർക്ക് നൽകേണ്ടത്. രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവൻ നൽകാൻ തയാറായി നിൽക്കുന്ന സൈനികരെ സംരക്ഷിക്കുമെന്നും അവരെ പിന്തുണയ്ക്കുമെന്നുള്ള ഉറപ്പ് നൽകുകയുമാണ് വേണ്ടതെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP