Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് ചട്ടലംഘനപരാതി: മോദിക്കും അമിത് ഷായ്ക്കും വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്; പ്രധാനമന്ത്രിക്ക് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയത് ആറുപരാതികളിൽ; രാഹുലിനെതിരായ പരാമർശത്തിലും ചട്ടലംഘനമില്ല; മോദിക്കെതിരായ പരാമർശത്തിൽ രാഹുലിന് കൂടുതൽ സാവകാശവുമനുവദിച്ച് കമ്മീഷൻ

തിരഞ്ഞെടുപ്പ് ചട്ടലംഘനപരാതി: മോദിക്കും അമിത് ഷായ്ക്കും വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്; പ്രധാനമന്ത്രിക്ക് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയത് ആറുപരാതികളിൽ; രാഹുലിനെതിരായ പരാമർശത്തിലും ചട്ടലംഘനമില്ല; മോദിക്കെതിരായ പരാമർശത്തിൽ രാഹുലിന് കൂടുതൽ സാവകാശവുമനുവദിച്ച് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ചട്ടലംഘന പരാതികളിൽ വീണ്ടും ക്ലീൻ ചിറ്റ്. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ചു. മൂന്നു ക്ലീൻ ചിറ്റുകളാണു മോദിക്ക് കമ്മീഷൻ നൽകിയത്. രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിലാണ് ഇതിലൊന്ന്.

ന്യൂനപക്ഷം ഭൂരിപക്ഷമായ ഒരു മണ്ഡലമാണ് രാഹുൽ മത്സരിക്കാൻ തെരഞ്ഞെടുത്തതെന്നും ഇത് മൈക്രോസ്‌കോപ്പ് വച്ചാണ് കണ്ടുപിടിച്ചതെന്നുമായിരുന്നു മോദിയുടെ പരാമർശം. രാഹുൽ മത്സരിക്കുന്ന വയനാട് മണ്ഡലത്തെയും ഇവിടുത്തെ മുസ്ലിം, ക്രിസ്ത്യൻ വോട്ടർമാരെയും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വർഗീയത കലർന്ന പരാമർശം. മഹാരാഷ്ട്രയിലെ നാന്ദഡിൽ കഴിഞ്ഞ മാസം ആറിന് നടത്തിയ പ്രസംഗത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചെങ്കിലും ഇതിൽ കുറ്റമില്ലെന്ന് കമ്മീഷൻ നിലപാട് സ്വീകരിക്കുകയായിരുന്നു.

നേരത്തെ മൂന്നു പരാതികളിൽ മോദിക്കു ക്ലീൻ ചിറ്റ് നൽകി കമ്മീഷൻ തീർപ്പാക്കിയിരുന്നു. പാക്കിസ്ഥാനെതിരായ അണ്വായുധവുമായി ബന്ധപ്പെട്ട പരാമർശത്തിലും ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ പേരിൽ കന്നിവോട്ടർമാരോടു വോട്ടു ചോദിച്ചതിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയിലുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മോദിക്കു ക്ലീൻ ചിറ്റ് നൽകിയത്.

സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന് കമ്മീഷൻ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഈ നിലപാടിൽ മലക്കം മറിഞ്ഞാണ് പ്രധാനമന്ത്രിക്കു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയത്.മോദിയും അമിത് ഷായും നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോൺ്ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് പരാതികളിൽ ഉടൻ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി കമ്മീഷനോടു നിർദേശിച്ചു. ബുധനാഴ്ച വരെ സമയം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ചയ്ക്കകം നടപടി വേണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകി.

അതേസമയം, മോദിക്കെതിരായ പരാമർശത്തിൽ മറുപടി നൽകാൻ രാഹുലിന് കമ്മീഷൻ കൂടുതൽ സമയം അനുവദിച്ചു. ഈ മാസം 7 വരെയാണ് സാവകാശം. നേരത്തെ 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നായിരുന്നു ആദ്യ നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP