Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി യാഗം നടത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പ്യൂട്ടർ ബാബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി നടത്തിയ പ്രചരണത്തിൽ വർഗീയവികാരം ഉയർത്തിയെന്ന പരാതിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി യാഗം നടത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പ്യൂട്ടർ ബാബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി നടത്തിയ പ്രചരണത്തിൽ വർഗീയവികാരം ഉയർത്തിയെന്ന പരാതിയിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:വർഗീയത പ്രചരിപ്പിച്ചതിന് സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബയ്ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വർഗീയ വികാരം ഇളക്കുന്നതരത്തിൽ പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജെപി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

മധ്യപ്രദേശിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിങ് ചൗഹാൻ സർക്കാരിന്റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടർ ബാബ. രാമക്ഷേത്രമടക്കമുള്ള വിഷയത്തിൽ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് കമ്പ്യൂട്ടർ ബാബ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന്റെ പാളയത്തിലെത്തിയത്

സംഭവത്തിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ നിർദ്ദേശിക്കുന്നു. ദിഗ് വിജയ് സിംഗിന്റെ വിജയത്തിനായി കമ്പ്യൂട്ടർ ബാബ നടത്തിയ യാഗം നേരെത്തെ വിവാദമായിരുന്നു. കമ്പ്യൂട്ടർ ബാബയുടെ നേതൃത്വത്തിൽ യാഗം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പരാതിയിൽ ജില്ലാ കളക്ടർ സുദമ ഖാദെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് കാര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം.

യാഗം നടത്തുന്നതിന് കമ്പ്യൂട്ടർ ബാബക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്നും എപ്പോൾ ലഭിച്ചെന്നും അന്വേഷിക്കും. ദിഗ് വിജയ്സിങിന്റെ ക്ഷണപ്രകാരമാണോ കമ്പ്യൂട്ടർ ബാബയും മറ്റു ആചാര്യന്മാരും യാഗത്തിനെത്തിയത്. ആരാണ് ഇതിന് പണം മുടക്കുന്നതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP