Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറിജിനൽ-ഡ്യൂപ്‌ളിക്കേറ്റ് മത്സരത്തിൽ ബിജെപിക്ക് ജയ് വിളിച്ച നിതീഷ് കുമാർ തന്നെ ജയിച്ചു; നിതീഷിന്റേതാണ് യഥാർത്ഥ ജനതാദൾ എന്ന് വിധിയെഴുതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; പാർട്ടി ചിഹ്നമായ അസ്ത്രം പ്രയോഗിക്കാനുള്ള അവകാശവും ശരത് യാദവിന് ഇല്ലെന്ന് കമ്മിഷൻ

ഒറിജിനൽ-ഡ്യൂപ്‌ളിക്കേറ്റ് മത്സരത്തിൽ ബിജെപിക്ക് ജയ് വിളിച്ച നിതീഷ് കുമാർ തന്നെ ജയിച്ചു; നിതീഷിന്റേതാണ് യഥാർത്ഥ ജനതാദൾ എന്ന് വിധിയെഴുതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; പാർട്ടി ചിഹ്നമായ അസ്ത്രം പ്രയോഗിക്കാനുള്ള അവകാശവും ശരത് യാദവിന് ഇല്ലെന്ന് കമ്മിഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് യഥാർഥ ജനതാദൾ (യുണൈറ്റഡ്) എന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതോടെ പാർട്ടി ചിഹ്ന്മായ അസ്ത്രവും ശരത് യാദവിൽ നിന്ന് ബിജെപിക്ക് ഒപ്പം പോയ നിതീഷ്‌കുമാർ സ്വന്തമാക്കി.

ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എതിർപക്ഷത്തിന് കനത്ത തിരിച്ചടിയാണു തീരുമാനം. ഐക്യദളിന്റെ ഔദ്യോഗിക ചിഹ്നമായ 'അസ്ത്രം' ഉപയോഗിക്കാനുള്ള അവകാശവും നിതിഷ് കുമാർ പക്ഷത്തിനാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതോടെ ശരത് പവാർ പക്ഷത്തിന് പുതിയ ചിഹ്നം നോക്കേണ്ടിവരും.

ബിഹാറിൽ ആർ.ജെ.ഡി, കോൺഗ്രസ്, ജെഡി(യു) എന്നിവ ഉൾപ്പെടുന്ന വിശാല സഖ്യം ഉപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈ 26നാണു നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രണ്ടുദിവസത്തിനകം ബിജെപി പിന്തുണയോടെ വീണ്ടും അധികാരമേൽക്കുകയും ചെയ്തു. തുടർന്നാണ് പാർട്ടി ഇരുപക്ഷമായി പിളർന്നത്. എന്നാൽ ബിജെപിക്ക് ഒപ്പം പോയ നിതീഷിന്റെ കൂടെയാണ് പാർട്ടിയെന്ന നിലപാട് വന്നതോടെ ഇക്കാര്യത്തിൽ വലിയ തിരിച്ചടിയാണ് ശരത് യാദവിന് ഉണ്ടായിട്ടുള്ളത്.

17 വർഷം ബിജെപി സഖ്യകക്ഷിയായിരുന്ന ജെഡിയു, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് 2013ൽ മുന്നണി വിട്ടത്. നാലുവർഷത്തിനു ശേഷം വീണ്ടും നിതിഷ് കുമാറിന്റെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ(എൻഡിഎ) അവിഭാജ്യഘടകമാകുകയും ചെയ്തു. നിതിഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നത് ജെഡി(യു)വിന്റെ കേരള ഘടകത്തിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.

ജെഡിയു വർക്കിങ് പ്രസിഡന്റ് ഛോട്ടുഭായ് അമർസംഘ് വാസവ പാർട്ടിക്കു മേൽ അവകാശം ഉന്നയിച്ച് നൽകിയ പരാതിയിലാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാനുള്ള അവകാശവും തങ്ങൾക്കു വേണമെന്ന് ഛോട്ടുഭായ് ആവശ്യപ്പെട്ടിരുന്നു. നിയമസഭയിൽ നിതിഷ് കുമാറിനെ പിന്തുണയ്ക്കുന്നവരാണ് ഏറെയും. പാർട്ടിയുടെ ദേശീയ കൗൺസിലിലും പിന്തുണ കൂടുതൽ നിതിഷ് കുമാർ പക്ഷത്തിനാണ്. ഇക്കാര്യം വ്യക്തമായ സാഹചര്യത്തിലാണ് കമ്മിഷന്റെ അന്തിമതീരുമാനം.

ലാലു പ്രസാദ് യാദവിന്റെ ആർജെഡിയെയും കോൺഗ്രസിനെയും കൈവിട്ട് ബിജെപിയുമായി ചേരാനുള്ള നിതിഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ശരദ് യാദവ് പക്ഷം കലാപക്കൊടി ഉയർത്തിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നായിരുന്നു ആരോപണം. ബിജെപിയെ എതിർക്കുകയെന്ന ദേശീയ നിർവാഹകസമിതി തീരുമാനത്തിനെതിരെയാണു നിതിഷിന്റെ തീരുമാനമെന്നും ആരോപിച്ചു. എന്നാൽ തങ്ങളാണു യഥാർഥ ജെഡി(യു) എന്ന വാദത്തിൽ ഉറച്ചു നിന്ന നിതിഷ് കുമാർപക്ഷത്തിനെ തന്നെ ഒടുവിൽ അനുകൂല വേദി തേടിയെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP