Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത അത്മവിശ്വാസം കെജ്രിവാളിനെ എത്തിച്ചത് പടുകുഴിയിൽ; ഡൽഹിയിലെ അഞ്ചു മണ്ഡലങ്ങളിൽ ആപ്പ് മൂന്നാമതും രണ്ടിടത്ത് രണ്ടാമതും; മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും നേടിയത് രണ്ടു ലക്ഷത്തിലധികം ഭൂരിപക്ഷം;മനോജ് തീവാരിയോട് ഷീലാ ദീക്ഷിത് തോറ്റത് 350000ലധികം വോട്ടിൽ; ബിജെപിയുടെ അശ്വമേധത്തെ ഇക്കുറി തകർക്കാനാകാത്ത ആപ്പിന്റെ സമ്പൂർണ പരാജയത്തിന്റെ ഉത്തരവാദിത്തം കെജ്രിവാളിന് തന്നെ

അമിത അത്മവിശ്വാസം കെജ്രിവാളിനെ എത്തിച്ചത് പടുകുഴിയിൽ; ഡൽഹിയിലെ അഞ്ചു മണ്ഡലങ്ങളിൽ ആപ്പ് മൂന്നാമതും രണ്ടിടത്ത് രണ്ടാമതും; മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും നേടിയത് രണ്ടു ലക്ഷത്തിലധികം ഭൂരിപക്ഷം;മനോജ് തീവാരിയോട് ഷീലാ ദീക്ഷിത് തോറ്റത് 350000ലധികം വോട്ടിൽ; ബിജെപിയുടെ അശ്വമേധത്തെ ഇക്കുറി തകർക്കാനാകാത്ത ആപ്പിന്റെ സമ്പൂർണ പരാജയത്തിന്റെ ഉത്തരവാദിത്തം കെജ്രിവാളിന് തന്നെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അമിത ആത്മവിശ്വാസം കെജ്രിവാളിന്റെ സമ്പൂർണ പരാജയത്തിന് കാരണമായി. കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തെച്ചൊല്ലി അനിശ്ചിതത്വം നിലനിന്ന ഡൽഹിയിൽ ബിജെപി. സമ്പൂർണവിജയം നേടി. കേന്ദ്രഭരണപ്രദേശമായ ഡൽഹിയിലെ ഏഴുസീറ്റും വൻഭൂരിപക്ഷത്തോടെ ബിജെപി. നിലനിർത്തി. ഏഴുമണ്ഡലങ്ങളിലും കഴിഞ്ഞതവണത്തേതിനെക്കാൾ ഭൂരിപക്ഷത്തിനാണ് ബിജെപി. ജയിച്ചത്. സ്ഥിതി മെച്ചപ്പെടുത്തിയ കോൺഗ്രസ് വോട്ടുവിഹിതത്തിൽ ഇത്തവണ രണ്ടാമതെത്തിയപ്പോൾ. രണ്ടിടത്ത് മൂന്നാമതായി. അതേസമയം ആപ്പ് അഞ്ചിടത്ത് മൂന്നാമത് പോയി.

ബിജെപി. ഡൽഹി അധ്യക്ഷൻ മനോജ് തിവാരി, കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ, മുൻ ക്രിക്കറ്റ്താരം ഗൗതംഗംഭീർ, മീനാക്ഷി ലേഖി, പർവേഷ് വർമ, രമേഷ് ബിധുരി, ഹംസ്രാജ് ഹംസ് എന്നിവരാണ് ബിജെപി.ക്കായി ഡൽഹി പിടിച്ചെടുത്തത്. സിറ്റിങ് എംപി.മാരെ മാറ്റിയാണ് ഗംഭീർ, ഹംസ്രാജ് എന്നിവർക്ക് സീറ്റു നൽകിയത്. അതേമയം മത്സരിച്ച എല്ലാവർക്കും രണ്ടുലക്ഷത്തിലധികം ഭൂരിപക്ഷം ലഭിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളിലും ബിജെപി നേതാക്കൾ പരീക്ഷിച്ച അതി തീവ്ര ഹിന്ദുത്വവും ദേശീയതയും ഭരണവിരുദ്ധ വികാരത്തെ മറികടക്കുവാൻ എൻ ഡി എ യെ സഹായിച്ചുവെന്ന് എന്നു വേണം കരുതാൻ.

ബിജെപി.യുടെ അധികാരത്തുടർച്ച രാഷ്ട്രീയത്തിലും ഭരണത്തിലും മറ്റു പാർട്ടികളിലും വലിയ മാറ്റങ്ങൾക്കു കാരണമാകും. പാർലമെന്റിലും പുറത്തും പുതിയ അജൻഡയുള്ള ബിജെപി.യെ ആവും ഇനി കാണാനാവുക. കേന്ദ്രത്തിൽ ഉറച്ച നേതൃത്വവും സുസ്ഥിരസർക്കാരും വേണമെന്ന ദേശീയബോധം ഈ തിരഞ്ഞെടുപ്പിൽ പ്രധാനഘടകമായിട്ടുണ്ട്.

കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ രംഗത്തിറക്കിയ ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാദീക്ഷിത്, മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ, ബോക്‌സിങ് താരം വിജേന്ദർ സിങ് എന്നിവർക്ക് വൻപരാജയം രുചിക്കേണ്ടിവന്നു. ലോക്സഭയിലേക്ക് 21 വർഷങ്ങൾക്കുശേഷമുള്ള ഷീലയുടെ മത്സരമായിരുന്നു ഇത്തവണത്തേത്. എ.എ.പി. ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന യുവനേതാക്കളായ അതിഷി, രാഘവ് ഛദ്ദ എന്നിവരും തോറ്റു.

2014-ൽ ബിജെപി.ക്ക്(46.40 ശതമാനം), എ.എ.പി.ക്ക് (32.90 ശതമാനം), കോൺഗ്രസിന് (15.10 ശതമാനം) എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം.ഇത്തവണ ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം ബിജെപി. (56 ശതമാനം), കോൺഗ്രസ് (22 ശതമാനം), എ.എ.പി. (18 ശതമാനം) എന്നിങ്ങനെയാണ് വോട്ടുനില. കോൺഗ്രസ് അഞ്ചുമണ്ഡലങ്ങളിൽ രണ്ടാമതെത്തിയപ്പോൾ എ.എ.പി. രണ്ടുമണ്ഡലങ്ങളിൽ ബിജെപി.ക്കു പിന്നിലെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP