Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അച്ഛേദിന്നിനെ പറ്റി ഒരക്ഷരം മിണ്ടരുത്'! പെട്രോൾ വിലകൂടലും കറൻസി നിരോധനവും എല്ലാം വന്നപ്പോൾ ട്രോൾ ശരമേറ്റു തകർന്ന മുദ്രാവാക്യം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാവില്ല; കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ജയിച്ചു കയറിയപ്പോൾ നഷ്ടമായത് 'കോൺഗ്രസ് മുക്ത ഭാരത്' എന്ന സ്ലോഗനും; 15 ലക്ഷം വീതം അക്കൗണ്ടിൽ വന്നോ എന്ന് ചോദിച്ചതോടെ കള്ളപ്പണത്തിന് എതിരായ യുദ്ധ പ്രഖ്യാപനവും പാളിയ ക്ഷീണത്തിൽ ബിജെപി; 'അജയ്യ് ഭാരത്.. അടൽ ബിജെപി..' എന്ന പുതിയ മുദ്രാവാക്യത്തിൽ അഭയംതേടി മോദിയും പാർട്ടിയും

'അച്ഛേദിന്നിനെ പറ്റി ഒരക്ഷരം മിണ്ടരുത്'! പെട്രോൾ വിലകൂടലും കറൻസി നിരോധനവും എല്ലാം വന്നപ്പോൾ ട്രോൾ ശരമേറ്റു തകർന്ന മുദ്രാവാക്യം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാവില്ല; കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ജയിച്ചു കയറിയപ്പോൾ നഷ്ടമായത് 'കോൺഗ്രസ് മുക്ത ഭാരത്' എന്ന സ്ലോഗനും; 15 ലക്ഷം വീതം അക്കൗണ്ടിൽ വന്നോ എന്ന് ചോദിച്ചതോടെ കള്ളപ്പണത്തിന് എതിരായ യുദ്ധ പ്രഖ്യാപനവും പാളിയ ക്ഷീണത്തിൽ ബിജെപി; 'അജയ്യ് ഭാരത്.. അടൽ ബിജെപി..' എന്ന പുതിയ മുദ്രാവാക്യത്തിൽ അഭയംതേടി മോദിയും പാർട്ടിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞതവണ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നത് പ്രധാനമായും മൂന്ന് മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്. അച്ഛേദിൻ, കോൺഗ്രസ് മുക്ത് ഭാരത്, അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കൽ എന്നിവയായിരുന്നു അവ. ഭരണത്തിന്റെ ആദ്യ രണ്ടുവർഷങ്ങളിൽ മോദിയും അമിത്ഷായുമെല്ലാം രാജ്യം മുഴുവൻ പ്രസംഗിച്ചു നടന്നു. പിന്നീട് കറൻസി നിരോധനത്തിന് പിന്നാലെ കള്ളപ്പണ വേട്ട തുടങ്ങി എന്ന് പ്രചരിപ്പിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യുപിയിലും ഉത്തരാഖണ്ഡിലുമെല്ലാം ജയിച്ചപ്പോഴും കോൺഗ്രസ് മുക്ത ഭാരത് എന്ന മുദ്രാവാക്യം ഉയർത്തി. പക്ഷേ, ഇതൊന്നും നടന്നില്ലേ എന്നാണ് പ്രതിപക്ഷവും സോഷ്യൽ മീഡിയയും മോദി സർക്കാരിന്റെ അവസാനകാലത്ത് ചോദിച്ചത്. ഇതോടെ ഈ മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച ബിജെപി 'അജയ്യ് ഭാരത്.. അടൽ ബിജെപി..' എന്ന മുദ്രാവാക്യമാണ് ഇപ്പോൾ ഉയർത്തുന്നത്.

അച്ഛേദിൻ മുദ്രാവാക്യവുമായി മോദി അധികാരത്തിൽ വന്നതിന് പിന്നാലെ ഓരോ ഘട്ടത്തിലും ഉന്നയിച്ചുവന്ന മുദ്രാവാക്യങ്ങൾ പിന്നീട് പതിയെ വിമർശനങ്ങൾ ഏറ്റ് ഇല്ലാതാകുകയായിരുന്നു. എൻഡിഎ പാളയത്തിൽ നിന്ന് ശിവസേനയുൾപ്പെടെ കളിയാക്കി. കള്ളപ്പണം പിടിച്ച് ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷംവീതം നൽകുമെന്നതായിരുന്നു അടുത്തവാഗ്ദാനം.

എന്നാൽ ഒന്നും നടന്നില്ലേ എന്ന ചോദ്യം പ്രതിപക്ഷം ഉയർത്തിയതോടെ ഇതും ഇക്കുറി ഉപേക്ഷിച്ചു. കോൺഗ്രസ് തുടർച്ചയായി ജയിച്ചു തുടങ്ങിയതോടെ കോൺഗ്രസ് മുക്ത ഭാരതവും പൊളിഞ്ഞുവെന്ന തരത്തിൽ പ്രചരണവും വന്നു. അതിനാൽ തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ ഇനി ഈ മുദ്രാവാക്യങ്ങൾ വേണ്ടെന്നുവച്ചിരിക്കുകയാണ് ബിജെപി.

വരുന്ന തിരഞ്ഞെടുപ്പിൽ 'അജയ്യ ഭാരതം, അടൽ ബിജെപി' എന്നതാണ് മുദ്രാവാക്യം. ആർക്കും തോൽപിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി എന്നാണ് ഇതിന്റെ അർത്ഥം. ഏതായാലും ഏറ്റവുമേറെ ട്രോളുകൾ നേരിട്ട അച്ഛേദിൻ മുദ്രാവാക്യം കളിയാക്കൽ രൂപത്തിൽ ഇപ്പോഴേ പ്രതിപക്ഷ കക്ഷികളും വിമർശകരും സോഷ്യൽ മീഡിയയിൽ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

വൈറൽ ട്രോളുമായി തരൂർ

2017 ജൂലായിൽ അച്ഛേദിൻ മുദ്രാവാക്യത്തെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. അച്ഛേദിൻ എന്ന വാക്ക് പിരിച്ചെഴുതിയായിരുന്നു വിമർശനം. ട്രോൾ ചെയ്യുന്ന ശശി തരൂർ എംപിയുടെ പോസ്റ്റ് വൈറലായി. ഇംഗ്ലീഷിൽ അച്ഛേ ദിൻ (Ache din) എന്ന് എഴുതിയാൽ രണ്ട് ഇംഗ്ലീഷ് വാക്കുകൾ അതിൽ നിന്ന് പിരിച്ചെഴുതാം. വേദന എന്ന് അർത്ഥം വരുന്ന ache എന്ന വാക്കും അസുഖകരമായ ശബ്ദം എന്ന് അർത്ഥം വരുന്ന din എന്ന വാക്കുമാണ് അവ.

ഈ വാക്കുകളുടെ അർത്ഥങ്ങൾ ഓൺലൈൻ ഡിക്ഷണറിയിൽ നിന്ന് ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് തരൂർ പോസ്റ്റ് ചെയ്തത്. അച്ഛേ ദിൻ ഇവിടെയുണ്ട് എന്ന ആമുഖവുമായാണ് തരൂർ ട്രോൾ ഇറങ്ങിയത്.

2017ലേ വിമർശിച്ച് ശിവസേന

മോദി സർക്കാർ അവകാശപ്പെട്ട 'അച്ഛേ ദിൻ' പരസ്യങ്ങളിൽ മാത്രമാണെന്ന് 2017ൽ തന്നെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ വിമർശിച്ചത് വലിയ ചർച്ചയായിരുന്നു. അദ്ദേഹം വിമർശിച്ചു. മോദി അധികാരം അദ്ദേഹത്തിൽ തന്നെ കേന്ദ്രീകരിക്കുകയാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ആണ് ഉദ്ധവ് കുറ്റപ്പെടുത്തിയത്.

മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധി പഞ്ചായത്ത് രാജിലൂടെ അധികാരവികേന്ദ്രീകരണത്തിനാണ് ശ്രമിച്ചത്. എന്നാൽ ഇപ്പോൾ എല്ലാം പ്രധാനമന്ത്രിയുടെ ഇഷ്ടപ്രകാരമാണ് നടക്കുന്നത്. നോട്ട് അസാധുവാക്കലിനെ തുടർന്ന് 15 ലക്ഷം ആളുകൾക്കു തൊഴിൽ നഷ്ടമായി. ഏതാണ്ട് 60 ലക്ഷം ആളുകളെ നോട്ട് അസാധുവാക്കൽ ബാധിച്ചു. ഇവയെ നേരിടാൻ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്. ഇതാണോ ശരിയായ ജനാധിപത്യമെന്നും താക്കറെ ചോദിച്ചു.

നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ജനങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും നോട്ട് അസാധുവാക്കലിനെ തുടർന്ന് 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായിയെന്നും കുറ്റപ്പെടുത്തിയ താക്കറെ എന്തായാലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അമിത്ഷായുടെ ഒത്തുതീർപ്പിന് വഴങ്ങി ഇപ്പോൾ മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി സഖ്യം ഊട്ടിയുറപ്പിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവിൽ ബിജെപിയുടെ അച്ഛേദിൻ കഴിഞ്ഞുവെന്ന മമതയുടെ പ്രസ്താവനയാണ് ഈ വിഷയത്തിൽ ചർച്ചയായത്. കൊൽക്കത്തയിലെ റാലിയിലായിരുന്നു പ്രഖ്യാപനം. സമാന പ്രതികരണങ്ങൾ നിരവധി പ്രതിപക്ഷ നേതാക്കളും നടത്തി. ഏതായാലും ഇപ്പോൾ പുതിയ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയപ്പോഴും ട്രോളന്മാർ വിടുന്നമട്ടില്ല. പഴയ മുദ്രാവാക്യങ്ങൾ പറഞ്ഞ് സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികളെ നേരിടുകയാണ് എതിർ വിഭാഗങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP