1 usd = 71.80 inr 1 gbp = 89.18 inr 1 eur = 79.07 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.10 inr

Sep / 2019
17
Tuesday

ഉത്തരാഖണ്ഡിൽ അഞ്ച് മണ്ഡലങ്ങളുടെ പേര് മാറി; ഡിഎംകെ മത്സരിക്കുന്ന ചെന്നൈ സെൻട്രലിൽ കോൺഗ്രസ് ജയിക്കുമെന്ന് പ്രവചനം; സിക്കിം മണ്ഡലത്തിലും ജയിക്കുന്നത് മത്സരിക്കാത്ത സ്ഥാനാർത്ഥി; ബിജെപി സഖ്യത്തിന് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ച ഇന്ത്യാ ടുഡേ സർവ്വേയിൽ സർവ്വത്ര തെറ്റുകൾ; മണ്ടത്തരങ്ങൾ ചർച്ചയായതോടെ സർവ്വേ ഫലം ഉൾപ്പെട്ട വാർത്താ ലിങ്കുകൾ പലതും പിൻവലിച്ച് ഇന്ത്യാ ടുഡേ; എക്‌സിറ്റ് പോൾ ഞെട്ടൽ മാറാൻ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം പിശകുകൾ തന്നെ

May 21, 2019 | 07:32 AM IST | Permalink



ഉത്തരാഖണ്ഡിൽ അഞ്ച് മണ്ഡലങ്ങളുടെ പേര് മാറി; ഡിഎംകെ മത്സരിക്കുന്ന ചെന്നൈ സെൻട്രലിൽ കോൺഗ്രസ് ജയിക്കുമെന്ന് പ്രവചനം; സിക്കിം മണ്ഡലത്തിലും ജയിക്കുന്നത് മത്സരിക്കാത്ത സ്ഥാനാർത്ഥി; ബിജെപി സഖ്യത്തിന് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ച ഇന്ത്യാ ടുഡേ സർവ്വേയിൽ സർവ്വത്ര തെറ്റുകൾ; മണ്ടത്തരങ്ങൾ ചർച്ചയായതോടെ സർവ്വേ ഫലം ഉൾപ്പെട്ട വാർത്താ ലിങ്കുകൾ പലതും പിൻവലിച്ച് ഇന്ത്യാ ടുഡേ; എക്‌സിറ്റ് പോൾ ഞെട്ടൽ മാറാൻ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം പിശകുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ എന്നത് തട്ടിപ്പുകളോ? വെറുതെ പടച്ചു വിടുന്ന കണക്കുകളാണോ ഇവ. ഈ സംശയം ശക്തമാക്കുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലം. മോദി തരംഗമല്ല... മോദി സുനാമിയാണ് ആഞ്ഞടിക്കുകയെന്നാണ് ഇന്ത്യാ ടുഡേ സർവ്വേ. രാജ്ദീപ് സർദേശായി എന്ന മാധ്യമ പ്രവർത്തകനാണ് ഈ സർവ്വേ അവതരിപ്പിച്ച പ്രധാന അവതാരകൻ. ബിജെപിയുമായി അകലം പാലിക്കുന്ന സർദേശായിയുടെ ചാനലിലെ പ്രവചനങ്ങൾ ഏറെ ചർച്ചയാവുകയും ചെയ്തു. ബിജെപിക്ക് കേവല ഭൂരിപക്ഷവും എൻഡിഎയ്ക്ക് വമ്പൻ മുന്നേറ്റവും പറയുന്ന സർവ്വേ ഏറെ ചർച്ചയാവുകയും ചെയ്തു. ഇന്ത്യ ടുഡേയുടെ സർവേ പ്രകാരം എൻഡിഎയ്ക്ക് 339 നും 365നും ഇടയിൽ സീറ്റ് കിട്ടും. യുപിഎ 77 നും 108നും ഇടയിൽ. മറ്റുള്ളവർക്ക് 69നും 95നും ഇടയിൽ സീറ്റുകളേ നേടാനാകൂ. കോൺഗ്രസ് പ്രതീക്ഷകളെ തച്ചുടയ്ക്കുന്നതാണ് ഈ ഫലമെന്ന വിലയിരുത്തലുമെത്തി. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നതാണ് കോൺഗ്രസുകാർ പറയുന്നത്. ഇന്ത്യാ ടുഡേ സർവ്വേയിലാണ് അവരുടെ പ്രതീക്ഷ. എക്‌സിറ്റ് പോളുകൾ മുഴുവൻ കളവാണെന്ന് കോൺഗ്രസ് പറയുന്നു.

നിരവധി വസ്തുതാപരമായ തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ വെബ് പേജുകൾ പിൻവലിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസ് ക്യാമ്പുകൾ ആഹ്ലാദത്തിലായത്. വലിയ തെറ്റുകളാണ് അവർക്ക് സംഭവിച്ചത്. ഇതോടെയാണ് പേജുകൾ അപ്രത്യക്ഷമായത്. ഈ യു.ആർ.എൽ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ സീറ്റുകളുടേയും പേര് തെറ്റായാണ് കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ ചെന്നൈ സെൻട്രലിൽ കോൺഗ്രസ്സ് ജയിക്കുമെന്നാണ് പ്രവചനം. എന്നാൽ കോൺഗ്രസ്സ് ആ സീറ്റിൽ മത്സരിക്കുന്നില്ല. ഇവിടെ ഡി.എം.കെ നേതാവ് ദയാനിധി മാരനും പട്ടാളി മക്കൾ കച്ചി നേതാവ് സാം പോളുമാണ് മത്സരിക്കുന്നത്. ഇതെല്ലാം ഗുരുതര പിഴവുകളാണ്. ഇങ്ങനെ ചെയ്യുന്നവരുടെ ഫലത്തിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് ഓഹരി വിപണി ഉയർത്താനുള്ള ചാനലുകളുടെ തന്ത്രമായും കോൺഗ്രസ് വിലയിരുത്തുന്നു. അതുകൊണ്ടാണ് പ്രവർത്തകരോട് നിരാശ വേണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറയുന്നതും.

സിക്കിം ലോക്സഭാ സീറ്റിൽ ഭരണ കക്ഷിയായ എസ്.ഡി.എഫ്(സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്) ജയിക്കുമെന്നായിരുന്നു ഇന്ത്യ ടുഡേ ആദ്യം പ്രവചിച്ചത്. ഇത് മാറിറി എസ്.കെ.എം (സിക്കിം ക്രാന്തികാരി മോർച്ച) ജയിക്കും എന്നാക്കുകയും ചെയ്തു.എസ്.ഡി.എഫ് 44ശതമാനം വോട്ട് നേടുമെന്നും എസ്.കെ.എം 46 ശതമാനം വോട്ടു നേടുമെന്നുമാണ് പ്രവചിച്ചത്. പിന്നീട് ഇത് സംബന്ധിച്ച കണക്കുകൾ പിൻവലിച്ചു. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പം. മുന്നണികൾക്ക് കിട്ടുന്ന വോട്ട് ശതമാനത്തിലും പിഴവുകൾ ഉണ്ട്. എല്ലാം ബിജെപി ജയത്തിനായി മാത്രം ഉയർത്തിക്കാട്ടിയവയാണ്. അതുകൊണ്ട് തന്നെ ഇവ വിശ്വസിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ പക്ഷം. മോദി സർക്കാരിനെതിരായ അടിയൊഴുക്ക് ചാനലുകൾ തിരിച്ചറിഞ്ഞില്ലെന്നും അവർ പറയുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലാത്ത ആം ആദ്മിക്ക് 2.9 ശതമാനം വോട്ട് ലഭിക്കുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രവചനവും ഏറെ ചർച്ചയായിട്ടുണ്ട്. ട്വീറ്ററിലൂടെ പുറത്തുവിട്ട സർവേ ഫലത്തിലാണ് ഇത്തരത്തിലൊരു അമളി പറ്റിയത്. പിശക് ചൂണ്ടിക്കാണിച്ചതിനു പിന്നാലെ ടൈംസ് ട്വീറ്റ് നീക്കം ചെയ്തു. ഇതുവരെ സംഭവത്തിൽ ചാനൽ ഒരു വിശദീകരണവും നൽകിയിട്ടില്ല. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പുറത്തുവന്ന സർവേയിലാണ് 2019 മെയ്‌ 11 ന് ഉത്തരാഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് 2.9 ശതമാനം വോട്ട് ലഭിക്കുമെന്ന് ടൈംസ് നൗ അവകാശപ്പെടുന്നത്. എന്നാൽ സംസ്ഥാനത്ത് ഒരിടത്തും ആം ആദ്മിക്ക് സ്ഥാനാർത്ഥി കൂടി ഇല്ല. കോൺഗ്രസിന് 38.81 ശതമാനവും ബിജെപി.ക്ക് 51.6 ശതമാനം വോട്ടും ലഭിക്കുമെന്നാണ് ടൈംസ് നൗവിന്റെ പ്രഖ്യാപനം. ആളുകൾ തെറ്റ് ചൂണ്ടിക്കാണിച്ചതിനുശേഷം ടൈംസ് ട്വീറ്റ് നീക്കം ചെയ്തു. ടൈംസ് നൗവും ബിജെപി വിജയമാണ് പ്രവചിക്കുന്നത്. ടൈംസ് നൗവിന്റെ പിഴവുകളും പ്രതിപക്ഷത്തിന് ആകെ പ്രതീക്ഷ നൽകുന്നതാണ്.

എക്സിറ്റ് പോളുകൾ യഥാർത്ഥ ജനവിധിയെ പ്രതിഫലിക്കുന്നതായി കരുതുന്നില്ലെന്നും തങ്ങൾ അതിൽ വിശ്വസിക്കുന്നില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞതും ചർച്ചയായിട്ടുണ്ട്. '1999 മുതൽ ഭൂരിഭാഗം എക്സിറ്റ് പോളുകളും തെറ്റിയിട്ടുണ്ട്. ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം.'എന്നാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ വെങ്കയ്യ നായിഡു പറഞ്ഞത്. പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വൻ വിജയം പ്രവചിക്കുന്ന സാഹചര്യത്തിൽ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ഏറെ ചർച്ചയായി. ഇതിനൊപ്പമാണ് പുറത്തു വരുന്ന പിശകുകളും. ഇതിനിടെയാണ് വോട്ടിങ് മിഷനിൽ ക്രമക്കേടുണ്ടായില്ലെന്ന് വരുത്തി തീർക്കാനുള്ള ബിജെപിയുടെ കുതന്ത്രമാണ് എക്‌സിറ്റ് പോൾ എന്ന മമതാ ബാനർജിയുടെ പ്രസ്താവനയും ചർച്ചയാകുന്നത്.

2014ൽ മോദി തരംഗമായിരുന്നെങ്കിലും ഇത്തവണ മോദി സുനാമി ആണ് ഉണ്ടാവാൻ പോകുന്നതെന്ന് ഇന്ത്യാ ടുഡേ മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ 365 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 339 സീറ്റ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും സർവേ പറയുന്നു. യുപിയിൽ ബിജെപി തരംഗം ആവർത്തിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. മായാവതിയും അഖിലേഷ് യാദവും ഒരുമിച്ച് ചേർന്ന് മത്സരിച്ചിട്ടും ബിജെപിയെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ലെന്നാണ് പ്രവചനം. 66 സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അതേസമയം ബിജെപി 2014ൽ 71 സീറ്റ് നേടിയിരുന്നു. എൻഡിഎ മൊത്തം 73 സീറ്റാണ് അന്ന് യുപിയിൽ നിന്ന് നേടിയത്. ഇതൊന്നും നടക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സർവ്വേയിലെ തെറ്റുകൾ ശാസ്ത്രീയതയില്ലാതെയാണ് എല്ലാം ചെയ്തതെന്ന് വ്യക്തമാക്കുന്നുവെന്നും അവർ ആരോപിക്കുന്നു.

ആജ് തക് ആക്‌സിസ് മൈ ഇന്ത്യാ സർവേ പ്രകാരം ബിജെപി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 73-96ഉം എസ്‌പി- ബി.എസ്‌പി പൂജ്യം,മറ്റുള്ളവർ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം. ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രകാരം രാജ്യത്ത് ബിജെപി 306 സീറ്റു നേടുമെന്നാണ് പ്രവചനം. നേരത്തേ എൻ.ഡി.എ അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്‌സിറ്റ് പോൾ ഫലം പ്രവചിച്ചിരുന്നു. എൻ.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകൾ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു.മറ്റു കക്ഷികൾ നേടുമെന്ന് പറയുന്നത് 133 സീറ്റാണ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ
കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കുന്നത് മോറൽ സയൻസ്; എന്നിട്ടും പയസ് ടെൻത് കോൺവെന്റിലെ പെരുമാറ്റച്ചട്ടം വായിച്ചത് കേട്ടപ്പോൾ ഇംഗ്ലീഷ് അറിയില്ലെന്ന അദ്ധ്യാപികയുടെ മൊഴി കേട്ട് ഞെട്ടിയത് കോടതിയും; അഭയ പൂരിപ്പിച്ച് നൽകിയ അപേക്ഷയോടൊപ്പം ഇംഗ്ലീഷിലെ പെരുമാറ്റചട്ടവും തന്ത്രപരമായി നൽകിയപ്പോൾ സിസ്റ്റർ സുദീപ വായിച്ചത് കള്ളക്കളിക്ക് തെളിവായി; സിസ്റ്റർമാരുടെ ഒളിച്ചോട്ടം സ്ഥിരമെന്ന് പറഞ്ഞ ആനി ജോണിനും കിട്ടി താക്കീത്; അഭയക്കേസിൽ പ്രതീക്ഷ കന്യാസ്ത്രീകളുടെ കള്ളത്തരം പൊളിച്ച സിബിഐ കോടതിയിൽ
ഭർത്താവ് ഗൾഫിൽ നിന്ന് പലപ്പോഴായി അയച്ച് കൊടുത്ത പണം ഭാര്യ നൽകിയത് ആൺസുഹൃത്തിന്; സ്വർണം ബാങ്കിൽ പണയം വെച്ച് പണം എടുത്തതും സ്വന്തം ആവശ്യത്തിന്; പൊലീസിൽ പരാതി നൽകിയപ്പോൾ ഭർത്താവ് തന്നെ പീഡിപ്പിക്കുകയും സ്വർണം മുക്കിയ ആളായും മാറി; ഏഴ് വർഷത്തിന് ശേഷം എല്ലാ പണിയും ഒപ്പിച്ചത് ഭാര്യയാണെന്ന് കണ്ടെത്തിയത് കോടതി; കോഴിക്കോട് സ്വദേശിക്ക് കേസ് കാരണം നഷ്ടമായത് ഗൾഫിലെ ജോലിയും ഏഴ് വർഷവും
ദുബായ് കോടതി ഉത്തരവിട്ടത് ചതികാട്ടിയ വിതരണക്കാരൻ ഫിറോസ് മന്നയിൽ നിന്ന് തട്ടിപ്പ് തുക തിരിച്ചു പിടിക്കാൻ; എത്തിസലാത്തിന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ 050 ടെലികോം പീഡിപ്പിക്കുന്നത് പാവം മലയാളി ജീവനക്കാരനേയും; 20 ലക്ഷം ലോൺ എടുപ്പിച്ചും പാസ്‌പോർട്ട് പിടിച്ചുവച്ചും തിരുവനന്തപുരത്തുകാരന് ഒരുക്കുന്നത് കരുതൽ തടങ്കൽ; ഗീത് കുമാറിനെ നാട്ടിലെത്തിക്കാൻ ഭരണകൂട വാതിലുകൾ മുട്ടി കരഞ്ഞ് മടുത്ത് ഭാര്യ: അറബിയുടെ ക്രൂരമർദ്ദനേറ്റ് തളർന്ന പ്രവാസിയുടെ കദന കഥ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര