Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ സർക്കാർ വീഴുമോ? വാഴുമോ? ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷ അർപ്പിച്ച് പ്രതിപക്ഷം; 22 നിയമസഭ സീറ്റുകളിൽ അഞ്ചെണ്ണമെങ്കിലും നേടിയില്ലെങ്കിൽ സർക്കാരിന്റെ ഭാവി തുലാസിൽ; ഡി.എം.കെ.യും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും ജാഗ്രതയിൽ; എക്‌സിറ്റ് പോൾ ഫലങ്ങൾ എ.ഐ.എ.ഡി.എം.കെ.യ്ക്ക് അനുകൂലമല്ല; 13 മുതൽ 18 വരെ സീറ്റുകളിൽ വിജയസാധ്യത ഡി.എം.കെ.യ്ക്ക്

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ സർക്കാർ വീഴുമോ? വാഴുമോ? ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷ അർപ്പിച്ച് പ്രതിപക്ഷം; 22 നിയമസഭ സീറ്റുകളിൽ അഞ്ചെണ്ണമെങ്കിലും നേടിയില്ലെങ്കിൽ സർക്കാരിന്റെ ഭാവി തുലാസിൽ; ഡി.എം.കെ.യും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും ജാഗ്രതയിൽ; എക്‌സിറ്റ് പോൾ ഫലങ്ങൾ എ.ഐ.എ.ഡി.എം.കെ.യ്ക്ക് അനുകൂലമല്ല; 13 മുതൽ 18 വരെ സീറ്റുകളിൽ വിജയസാധ്യത ഡി.എം.കെ.യ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം തമിഴ്‌നാട് സർക്കാറിന് നിർണായകം. ഉപതെരഞ്ഞെടുപ്പ് നടന്ന 22 നിയമസഭ സീറ്റുകളിൽ അഞ്ചെണ്ണമെങ്കിലും നേടിയില്ലെങ്കിൽ എഐഎഡിഎംകെ സർക്കാരിന്റെ നിലനിൽപ്പ് തുലാസിലാകും. എക്സിറ്റ് പോളുകൾ നൽകുന്ന സൂചന എഐഎഡിഎംകെയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.13 മുതൽ 18 വരെ സീറ്റുകളിൽ ഡി.എം.കെ.യ്ക്ക് വിജയസാധ്യത പ്രവചിക്കുന്നുമുണ്ട്. മൂന്നുമുതൽ ഏഴുവരെ സീറ്റുകളാണ് എ.ഐ.എ.ഡി.എം.കെ.യ്ക്ക് കണക്കാക്കുന്നത്. ദിനകരന്റെ പാർട്ടിക്ക് മൂന്നുസീറ്റ് വരെ ലഭിക്കുമെന്നും സർവേകൾ പറയുന്നു. 21 സീറ്റുകളിൽ വിജയിച്ചാൽമാത്രമേ ഡി.എം.കെ.യ്ക്ക് ഭരണം പിടിക്കാനാവൂ. എന്നാൽ, 13 സീറ്റിൽ കൂടുതൽ ഡി.എം.കെ. നേടിയാൽ ഉറപ്പായും എ.ഐ.എ.ഡി.എം.കെ. സർക്കാർ പ്രതിസന്ധിയിലാവും.

സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് 18 എംഎൽഎമാരെ മദ്രാസ് ഹൈക്കോടതി അയോഗ്യരാക്കിയത്. ഇതേത്തുടർന്നാണ് തമിഴ്‌നാട്ടിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ അനുസരിച്ച് ഉപതെരഞ്ഞെടുപ്പ് നടന്ന 22 മണ്ഡലങ്ങളിൽ മൂന്നിടത്ത് മാത്രമാണ് ഭരണകക്ഷിക്ക് വിജയസാധ്യത. അഞ്ചിടത്ത് മൽസരം ഇഞ്ചോടിഞ്ച് ആണെന്നും 14 മണ്ഡലങ്ങളിൽ ഡിഎംകെ വിജയിക്കുമെന്നുമാണ് പ്രവചനം ഇത് യാഥാർത്ഥ്യമായാൽ പളനിസ്വാമി സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാകും.

തമിഴ്‌നാട് നിയമസഭയിൽ 234 അംഗങ്ങളാണുള്ളത്. എഐഎഡിഎംകെയ്ക്ക് 113 അംഗങ്ങളാണുള്ളത്. ഡിഎംകെയ്ക്ക് 88 സീറ്റും കോൺഗ്രസിന് എട്ട് സീറ്റുകളുമാണ് തമിഴ്‌നാട്ടിൽ ഉള്ളത്. മുസ്ലിം ലീഗിന് ഒരംഗവും, ഒരു സ്വതന്ത്രനുമാണ് മറ്റുള്ള രണ്ട് പേർ. അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കേണ്ടത് ഭരണം നിലനിർത്താൻ എഐഎഡിഎംകെയ്ക്ക് അനിവാര്യമാണ്. 22 സീറ്റിലും വിജയിക്കുമെന്നാണ് ഡിഎംകെ അവകാശപ്പെടുന്നത്.

അങ്ങനെ സംഭവിച്ചാൽ ഡിഎംകെയ്ക്ക് 110 എംഎൽഎമാരുടെ പിന്തുണയുണ്ടാകും. കോൺഗ്രസിന്റെ പിന്തുണയോടെ ഭരിക്കാനും ഇതുവഴി ഡിഎംകെയ്ക്ക് സാധിക്കും. ജയലളിതയുടെ നിര്യാണത്തെ തുടർന്ന എഐഎഡിഎംകെയിലുണ്ടായ അധികാര തർക്കമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ശശികലയുടെ ബന്ധു ടിടിവി ദിനകരന്റെ നേതൃത്വത്തിൽ പാർട്ടിയുലാണ്ടായ ഭിന്നതയാണ് എംഎൽഎമാരുടെ നിലപാട് മാറ്റത്തിലേക്കും അയോഗ്യതയിലേക്കും നയിച്ചത്.

ഡി.എം.കെ.യും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും സാഹചര്യം മുതലെടുക്കാൻ തക്കംപാർക്കുകയാണ്. നിലവിലെ കണക്കുകൾ തങ്ങൾക്കനുകൂലമാക്കി സർക്കാരുണ്ടാക്കാൻ ഡി.എം.കെ.ക്ക് താത്പര്യമില്ലെന്നാണ് വിലയിരുത്തൽ. പുതുതായി തിരഞ്ഞെടുപ്പ് നടത്തി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയാണ് അവരുടെ ലക്ഷ്യം. അതേസമയം, എ.ഐ.എ.ഡി.എം.കെ.യിൽനിന്ന് പുറത്താക്കപ്പെട്ട ദിനകരൻ തന്റെ സഹായത്തോടെ ഭരണം നിലനിർത്താൻ അവർ കെഞ്ചുന്നതും കാത്തിരിപ്പാണ്. അങ്ങനെ വന്നാൽ ദിനകരൻ പളനിസ്വാമിയോട് മുഖ്യമന്ത്രിപദവും പനീർസെൽവത്തോട് പാർട്ടിനേതൃത്വസ്ഥാനവുംവരെ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അതോടെ മന്നാർകുടി മാഫിയ വീണ്ടും പിടിമുറുക്കും.പക്ഷേ, ദിനകരനോടും ശശികലയോടും അടുപ്പംസ്ഥാപിക്കാൻ എ.ഐ.എ.ഡി.എം.കെ. നേതൃത്വം തയ്യാറാവില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ തമിഴ്‌നാട്ടിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP