Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയ ധനസഹായം: ചില്ലികാശ് തരില്ല കേരളത്തിന്; ചിറ്റമ്മ നയം തുടർന്ന് കേന്ദ്രസർക്കാർ; 5908 കോടി രൂപയുടെ അധിക ധനസഹായം ഏഴ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുമില്ല; തീരുമാനമെടുത്തത് അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന സമിതി; സെപ്റ്റംബറിൽ 2101 കോടി അയച്ച കത്തിന് പൂർണ അവഗണന; ഒഴിവാക്കൽ നയം ആവർത്തിച്ചത് രണ്ടാം വട്ടം; ഓഗസ്റ്റിൽ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് കിട്ടിയത് വട്ടപൂജ്യം: തിരിച്ചടിയായത് പൗരത്വ നിയമ പ്രതിഷേധമോ?

പ്രളയ ധനസഹായം: ചില്ലികാശ് തരില്ല കേരളത്തിന്; ചിറ്റമ്മ നയം തുടർന്ന് കേന്ദ്രസർക്കാർ; 5908  കോടി രൂപയുടെ അധിക ധനസഹായം ഏഴ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുമില്ല; തീരുമാനമെടുത്തത് അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന സമിതി; സെപ്റ്റംബറിൽ 2101 കോടി അയച്ച കത്തിന് പൂർണ അവഗണന; ഒഴിവാക്കൽ നയം ആവർത്തിച്ചത് രണ്ടാം വട്ടം; ഓഗസ്റ്റിൽ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് കിട്ടിയത് വട്ടപൂജ്യം: തിരിച്ചടിയായത് പൗരത്വ നിയമ പ്രതിഷേധമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:2019ലെ പ്രളയ ധനസഹായത്തിൽനിന്ന് കേന്ദ്ര സർക്കാർ കേരളത്തെ ഒഴിവാക്കി. 5,908 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന സമിതി യോഗം അനുവദിച്ചത്. പ്രളയം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം തുടങ്ങിയ ദുരന്തങ്ങൾ നേരിട്ട അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം അധിക പ്രളയ ധനസഹായം അനുവദിച്ചത്. പ്രളയ ധനസഹായമായി കേരളം 2101 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. സെപ്റ്റംബർ 7 നാണ് കേരളം കേന്ദ്രത്തിന് സഹായം തേടി കത്തയച്ചത്.

നേരത്തെ ഓഗസ്റ്റിൽ പ്രളയ ദുരിതം നേരിടുന്ന കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 4432 കോടി രൂപ അടിയന്തരസഹായം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും കേരളത്തെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇത് കൂടാതെ മൊത്തം 24 സംസ്ഥാനങ്ങൾക്കായി 6104 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തിൽ കേന്ദ്രസമിതി സന്ദർശനം നടത്തിയതിന് ശേഷം മാത്രമേ പണം അനുവദിക്കൂ എന്നാണ് അന്ന് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. കർണാടകത്തിൽ അമിത് ഷാ ഹെലികോപ്റ്ററിലൂടെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് അമിത് ഷാ സന്ദർശനം നടത്തിയത്. ഇത് ചൂണ്ടിക്കാണിച്ച് കേരളത്തിൽ നിന്ന് വിമർശനവും ഉണ്ടാവുകയും ചെയ്തിരുന്നു.

2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ പ്രതികരണ നിധിയിലേക്ക് നൽകുന്ന തുകയുടെ ആദ്യ ഗഡുവായ 52.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. വലിയ തോതിൽ പ്രളയം ബാധിച്ച ബിഹാറിനും കേന്ദ്രത്തിന്റെ ധനസഹായം ലഭിച്ചിരുന്നില്ല. എന്നാൽ, ബിജെപി അധികാരത്തിലിരിക്കുന്ന കർണാടക, മഹാരാഷ്ട്ര സർക്കാരുകൾക്ക് ധനസഹായം ലഭിച്ചിരുന്നു. കർണാടകയ്ക്ക് 2441.26 കോടിയും, മഹാരാഷ്ട്രയ്ക്ക് 2479.29 കോടി രൂപയുമാണ് ലഭിച്ചത്.

അതേസമയം, കേരളത്തിന് തിരിച്ചടിയായത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമാണെന്ന സൂചനയുണ്ട്. നിയമത്തിനെതിരെ കേരളനിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പുറമേ, 11 സംസ്ഥാന മുഖ്യന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമത്തെ എതിർക്കണമെന്ന് കാട്ടി കത്തയയ്ക്കുകയും ചെയ്തു. ഇതെല്ലാം കേന്ദ്രത്തെ ചൊടിപ്പിച്ചുവെന്നാണ് കരുതേണ്ടത്.

ഭരണഘടനയുടെ 14, 15 അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് പൗരത്വ ഭേദഗതി നിയമമെന്നും ഇത് ചൂണ്ടിക്കാട്ടാനും അതിന്റെ ഉള്ളടക്കം ജനങ്ങളെ ബോധ്യപ്പെടുത്തി ശരിയായ അഭിപ്രായം സ്വരൂപിച്ച് കേന്ദ്ര സർക്കാരിനെ അറിയിക്കാനും നിയമസഭയ്ക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.

കേന്ദ്രനിയമങ്ങൾക്കെതിരെ കേരള നിയമസഭ മുമ്പും പ്രമേയം പാസാക്കിയിട്ടുണ്ട്. 1971ലെ മിസ നിയമം റദ്ദാക്കണമെന്ന പ്രമേയം ഇതിൽ പ്രധാനമാണ്. സഹകരണമേഖലയെ തകർക്കുന്ന ആദായ നികുതി നിയമ ഭേദഗതി റദ്ദാക്കാൻ 2006 ഒക്ടോബർ 24നും ആദായ നികുതി നിയമത്തിലെ സെക്ഷൻ 194 എന്ന വകുപ്പിന്റെ പരിധിയിൽനിന്ന് സഹകരണ സ്ഥാനപനങ്ങളെ ഒഴിവാക്കാൻ 2019 നവംബർ 19നും നിയമസഭാ പ്രമേയം പാസാക്കി.മുഖ്യമന്ത്രിക്കെതിരെ ബിജെപി എംപി ഇതിന്റെ പേരിൽ രാജ്യസഭയിൽ അവകാശലംഘന നോട്ടീസും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP