Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അഭ്യൂഹങ്ങൾക്ക് വിട...! ഇനി ഷോട്ടുകൾ ബിജെപിക്ക് വേണ്ടി; വേൾഡ് കപ്പ് അൺസംഗ് ഹീറോ ഗൗതംഗംഭീർ ബിജെപിയിൽ; അംഗത്വം നൽകിയത് അരുൺ ജയ്റ്റ്ലി, രവി ശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ; ദില്ലയിൽ മത്സരിച്ചേക്കും

അഭ്യൂഹങ്ങൾക്ക് വിട...! ഇനി ഷോട്ടുകൾ ബിജെപിക്ക് വേണ്ടി; വേൾഡ് കപ്പ് അൺസംഗ് ഹീറോ ഗൗതംഗംഭീർ ബിജെപിയിൽ; അംഗത്വം നൽകിയത് അരുൺ ജയ്റ്റ്ലി, രവി ശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ; ദില്ലയിൽ മത്സരിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ മുൻ ഓപ്പണർ ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രവി ശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗംഭീറിന്റെ ബിജെപി പ്രവേശം.

അന്താരാഷ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഗംഭീർ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളിൽ വാസ്തവം ഒട്ടുമില്ലെന്ന് ഗംഭീർ അന്ന് ട്വീറ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഗൗതമിന്റെ പാർട്ടി പ്രവേശനം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ഗംഭീർ ഡൽഹിയിൽ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഡൽഹിയിൽ ജനിച്ചുവളർന്ന ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ്. 2011ൽ ഇന്ത്യൻ ചാംപ്യന്മാരായ ലോകകപ്പിൽ അംഗമായിരുന്ന ഗംഭീറിന്റെ ഇടംകയ്യൻഷോട്ടുകൾ ഏകദിനത്തിലും ടെസ്റ്റിലും ആരാധകർ ആഹ്ലാദത്തോടെയാണ് നെഞ്ചിലേറ്റിയത്.

ഡൽഹി മണ്ഡലത്തിലേക്ക് ആദ്യം പരിഗണിച്ചതെങ്കിലും ബിജെപിയുടെ സിറ്റിങ് എംപി മീനാഷി ലേഖിയെ വീണ്ടും നിർത്താൻ പാർട്ടി തീരുമാനിച്ചതോടെ ഗംഭീറിനെ പശ്ചിമ ഡൽഹിയിലേക്കാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഡൽഹിയിൽ ബിജെപിക്കുള്ള സ്വാധീനവും ഗംഭീറിന്റെ ഗ്ലാമറും പ്രശസ്തിയും വിജയംകൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ്. ഗംഭീർ മൽസരിക്കുന്നില്ലെന്ന് ഇടയ്ക്ക് പറഞ്ഞുവെങ്കിലും പാർട്ടി പ്രവേശനത്തോടെ സ്ഥാനാർത്ഥിത്വം ശക്തി പ്രാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP