Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി സർക്കാർ ഒത്തുപിടിച്ചിട്ടും ഭയം മാറുന്നില്ല..ആത്മവിശ്വാസം കൂടുന്നില്ല; സാമ്പത്തിക വളർച്ച 4.5 %; ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്ക്; ചില്ലറ മാറ്റങ്ങൾ കൊണ്ട് കാര്യമില്ലെന്നും ഭയാന്തരീക്ഷം അകലുന്നില്ലെന്നും മന്മോഹൻ സിങ്; സ്ഥിതി ആശങ്കാജനകമെന്നും മുൻപ്രധാനമന്ത്രി; സാമ്പത്തിക അടിത്തറ ശക്തമെന്നും മൂന്നാം പാദത്തിൽ വളർച്ചാ നിരക്ക് കൂടുമെന്നും ധമന്ത്രാലയം; രാജ്യസഭയിൽ നിർമല സീതാരാമന്റെ പ്രസംഗം കേട്ട് മന്ത്രിമാർ പോലും ഉറങ്ങിയതിൽ അത്ഭുതമില്ലെന്ന് പരിഹസിച്ച് തൃണമൂൽ

മോദി സർക്കാർ ഒത്തുപിടിച്ചിട്ടും ഭയം മാറുന്നില്ല..ആത്മവിശ്വാസം കൂടുന്നില്ല; സാമ്പത്തിക വളർച്ച 4.5 %; ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്ക്; ചില്ലറ മാറ്റങ്ങൾ കൊണ്ട് കാര്യമില്ലെന്നും ഭയാന്തരീക്ഷം അകലുന്നില്ലെന്നും മന്മോഹൻ സിങ്; സ്ഥിതി ആശങ്കാജനകമെന്നും മുൻപ്രധാനമന്ത്രി; സാമ്പത്തിക അടിത്തറ ശക്തമെന്നും മൂന്നാം പാദത്തിൽ വളർച്ചാ നിരക്ക് കൂടുമെന്നും ധമന്ത്രാലയം; രാജ്യസഭയിൽ നിർമല സീതാരാമന്റെ പ്രസംഗം കേട്ട് മന്ത്രിമാർ പോലും ഉറങ്ങിയതിൽ അത്ഭുതമില്ലെന്ന് പരിഹസിച്ച് തൃണമൂൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിനെ ചൊല്ലിയുള്ള വാദ-പ്രതിവാദങ്ങൾ നിലയ്ക്കുന്നില്ല. ആഭ്യന്തര ധനോത്പാദന നിരക്ക് ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ 4.5 ശതമാനത്തിലെത്തി. 2019 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിലെ കണക്കാണിത്. ഇതിന് മുമ്പ് 2012-13 ലാണ് ജിഡിപി നിരക്ക് ഏറ്റവും കുറഞ്ഞത്. 4.3 ശതമാനം.

സാമ്പത്തിക നില ആശങ്കാജനകമാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പ്രതികരിച്ചു. 'ഇത് തീർത്തും അംഗീകരിക്കാനാവാത്ത സാഹര്യമാണ്. രാജ്യത്തിന്റെ പരിശ്രമം സാമ്പത്തിക വളർച്ച 8 മുതൽ 9 ശതമാനം വരെ വളരണമെന്നാണ്. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ 5 ശതമാനത്തിൽ നിന്ന് രണ്ടാം പാദത്തിൽ 4.5 ശതമാനമായി കൂപ്പുകുത്തിയത് ആശങ്കാജനകമാണ്. സാമ്പത്തിക നയങ്ങളിലെ ചില്ലറ മാറ്റങ്ങൾ കൊണ്ടുമാത്രം സമ്പദ് വ്യവസ്ഥയ്ക്ക് കരകയറാൻ കഴിയില്ല. സമൂഹത്തിൽ നിലനിൽക്കുന്ന ഭയാന്തരീക്ഷം മാറ്റിയെടുത്ത് ആത്മവിശ്വാസത്തിന്റേതാക്കി ഉയർത്തണം. വാർഷിക വളർച്ചാനിരക്ക് 8 ശതമാനമെങ്കിലും ആക്കിയെടുക്കാൻ കഴിയണം. സമ്പദ് വ്യവസ്ഥയുടെ നില സമൂഹത്തിന്റെ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം ഇല്ലാതായിരിക്കുന്നു'- മന്മോഹൻ സിങ് പറഞ്ഞു.

എന്നാൽ, മന്മോഹൻ സിങ്ങിന്റേതടക്കം പ്രതിപക്ഷത്തിന്റെ വിമർശനം സർക്കാർ തള്ളി. മൂന്നാം പാദത്തിൽ വളർച്ചാനിരക്ക് ഉയരുമെന്നാണ് ധനമന്ത്രാലയ കേന്ദ്രങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 'ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണ്. മൂന്നാം പാദത്തിൽ വളർച്ചാനിരക്ക് ഉയരും', സാമ്പത്തിക കാര്യ സെക്രട്ടറി അതനു ചക്രബർത്തി പറഞ്ഞു. അന്താരാഷ്ട്ര നാണ്യ നിധി ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 6.1 ശതമാനത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 2020-21 ൽ അത് ഏഴുശതമാനത്തിലും. വേൾഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചത്.

കാർഷിക മേഖലയിലെ തളർച്ചയും ഉത്പാദന മേഖലയിലെ മുരടിപ്പുമാം് സാമ്പത്തിക വളർച്ചാനിരക്ക് താഴ്‌ത്തി നിർത്തുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ രേഖകൾ പ്രകാരം ഉത്പാദന മേഖലയിലെ വളർച്ചാനിരക്ക് രണ്ടാം പാദത്തിൽ ഒരു ശതമാനം കുറഞ്ഞു. ഒരുവർഷം മുമ്പ് ഇത് 6.9 ശതമാനമായി വികസിച്ചിരുന്നു. കാർഷിക മേഖലയിലാകട്ടെ 4.9 ശതമാനത്തിൽ നിന്ന് 2.1 ശതമാനമായി വളർച്ചാ നിരക്ക് താഴ്ന്നു.

കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും മോദി സർക്കാരിനെ നിശിതമായി വിമർശിച്ചു. ആറ് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്ക്, സുർജേവാല പറഞ്ഞു. അതേസമയം 26 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്കാണിതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഓബ്രിയൻ പറഞ്ഞു.' ധനകാര്യമന്ത്രിക്ക് ഉത്തരം മുട്ടി. ഈയാഴ്ച രാജ്യസഭയിൽ നിർമലാ സീതാരാമന്റെ പ്രസംഗം 40 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയതിൽ അത്ഭുതമില്ല. മന്ത്രിമാർ കസേരകളിൽ ഇരുന്നു ഉറങ്ങി, ഓബ്രിയൻ ട്വീറ്റ ്‌ചെയ്തു.

സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ സർക്കാർ യഥാസമയം നടപടികൾ സ്വീകരിച്ചതായി നിർമല സീതാരാമൻ ആവർത്തിച്ചിരുന്നു. നിരവധി മേഖലകൾ പ്രതിസന്ധിയിൽ നിന്ന് കരകയറി വരികയാണ്. വ്യവസായങ്ങളുടെ നില മെച്ചപ്പെട്ടതോടെ, പുതിയ നിക്ഷേപങ്ങൾക്കും കളമൊരുങ്ങുന്നു. ജിഎസ്ടി നികുതി വരുമാനത്തിലും പുരോഗതി പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ സമീപനത്തിലും മാറ്റം പ്രകടമാണ്. ദീപാവലി കാലത്ത് ബാങ്കുകളിൽ നിന്ന് 1.8 ലക്ഷം കോടിയുടെ വായ്പ ആവശ്യം വന്നത് ഇതിന്റെ സൂചനയാണ്. ഇത് രാജ്യം മുഴുവനും പ്രകടമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ബിസിനസിലും പുരോഗതി കണ്ടുതുടങ്ങി. ധനകാര്യപരിഷ്‌കാരങ്ങൾക്ക് ബജറ്റ് വരെ കാത്തിരിക്കാതെ ശക്തമായ ഇടപെടലുകൾ കേന്ദ്രസർക്കാൻ നടത്തിയിട്ടുണ്ട്. കേർപറേറ്റ് നികുതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എടുത്തതാണ്. വിവിധ മേഖലകൾക്കായി സമയാമയം ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാം തകരുകയാണെന്ന് ഒരു ആശങ്ക വ്യവസായ ലോകത്തിനുണ്ടായിരുന്നു. എന്നാൽ, സർക്കാരിനെ സമീപിച്ചാൽ പരിഹാരമുണ്ടെന്ന കാര്യം അവർക്ക് ബോധ്യം വന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു. അതേസമയം, രാജ്യത്ത് മാന്ദ്യമില്ലെന്നും, വളർച്ചാനിരക്കിൽ കുറവ് മാത്രമാണുള്ളതെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രസംഗത്തിൽ വ്യക്തമാക്കി.

മാന്ദ്യം വിഷമിപ്പിച്ചാലും ഏറ്റവും വേഗത്തിൽ വളർച്ച

മാന്ദ്യം വിഷമിപ്പിക്കുന്ന ആഗോള സമ്പദ് രംഗത്ത് ഏറ്റവും വേഗം വളരുന്ന മുഖ്യ സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ നിലനിർത്തിയിട്ടുണ്ട്.. ചൈനക്കൊപ്പമാണ് ഇന്ത്യയുടെ വളർച്ചാവേഗം. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫ്. പ്രവചനം. ഏപ്രിലിൽ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാൾ 1.2 ശതമാനം കുറവാണിത്. മൊത്ത ആഭ്യന്തര ഉത്പാദനം കുറയുക 7.3 ശതമാനമെന്നായിരുന്നു ഏപ്രിലിലെ പ്രവചനം. എന്നാൽ, 2020 സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളർച്ചാനിരക്ക് കൈവരിക്കുമെന്ന് ഐഎംഎഫിന്റെ വേൾഡ് എക്കണോമിക് ഔട്ട്ലുക്കിൽ പറയുന്നു. ആഭ്യന്തരതലത്തിൽ നോക്കുമ്പോൾ ഇരുണ്ടതായി തോന്നാമെങ്കിലും ആഗോളതലത്തിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ ചിത്രം പ്രസന്നമാണ്.

ആഗോള വിപണിയിലാകെ മാന്ദ്യം തുടരുകയാണ്. ഈ സാമ്പത്തിക വർഷം ആഗോള സാമ്പത്തിക വളർച്ച മൂന്ന് ശതമാനമാണ്. അടുത്ത വർഷം 3.4 ശതമാനവും. ഓട്ടോമൊബൈൽ-റിയൽ എസ്റ്റേറ്റ് മേഖലകളുടെ തകർച്ചയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ആരോഗ്യത്തിൽ വന്ന തളർച്ചയും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുറകോട്ടടിച്ചുവെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. 6.1 ശതമാനം വളർച്ചാ നിരക്ക് ഇന്ത്യൻ ധനനയ കമ്മിറ്റിയുടെ പ്രവചനത്തോട് ചേർന്നുനിൽക്കുന്നു. ആഗോള സാമ്പത്തിക സ്ഥിതി 2017 ലെ 3.8 ശതമാനത്തിൽ നിന്നാണ് 3 ശതമാനത്തിലേക്ക് താഴ്ന്നതെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ് സാമ്പത്തിക റിപ്പോർട്ടിന്റെ ആമുഖത്തിൽ വിശദീകരിച്ചു.

വർദ്ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘർഷങ്ങൾ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥ് പറഞ്ഞു. ചൈനയുടെ സാമ്പത്തിക വളർച്ച അടുത്ത വർഷം 5.8 ശതമാനമായി കുറയും. യൂറോ മേഖലയിൽ ഈ വർഷം 1.2 ശതമാനവും അടുത്ത വർഷം 1.4 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന വളർച്ചാനിരക്ക്. അമേരിക്കയിൽ 2.1 ശതമാനവും അടുത്ത വർഷം 2.4 ശതമാനവും.

ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണങ്ങൾ

വർദ്ധിച്ച് വരുന്ന വ്യാപാര തടസ്സങ്ങൾ, വാണിജ്യത്തിനും ജിയോ പൊളിറ്റിക്സിലുമുള്ള അനിശ്ചിതത്വം, വികസിത രാഷ്ട്രങ്ങളിലെ കുറഞ്ഞ ഉൽപ്പാദന വളർച്ചയും, പ്രായം കൂടിയവരുടെ ജനസംഖ്യയും പോലുള്ള ഘടനാപരമായ പ്രശ്നങ്ങൾ മാന്ദ്യത്തിന് കാരണങ്ങളാണ്. ആഭ്യന്തരതലത്തിൽ ആവശ്യം വർദ്ധിക്കാത്തതാണ് ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയാൻ കാരണം. ധനനയം ലഘൂകരിക്കൽ, കോർപ്പറേറ്റ് ആദായനികുതി നിരക്ക് കുറക്കൽ, കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ അനിശ്ചിതത്വം പരിഹരിക്കുന്നതിനുള്ള സമീപകാല നടപടികൾ, ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ പരിപാടികൾ എന്നിവ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കുമെന്നും ഐഎംഎഫ് പറയുന്നു.

ചാക്രികമായ ദുർബലാവസ്ഥ മറികടന്ന് ആത്മവിശ്വാസം കൈവരിക്കാൻ വിപുലമായ ഘടനാ പരിഷ്‌കാരങ്ങളും ധനനയ പരിഷ്‌കരണങ്ങളും കൊണ്ടുവരണം. നികുതി വല വിപുലമാക്കുക, സ്ബ്സിഡി ചെലവഴിക്കൽ യുക്തിസഹമാക്കുക, പൊതുകടം കുറച്ചുകൊണ്ടുവരിക തുടങ്ങിയ നിർദ്ദേശങ്ങളും ഐഎംഎഫ് മുന്നോട്ട് വയ്ക്കുന്നു. ധനകാര്യ സംവിധാനത്തിൽ പൊതുമേഖലയുടെ പങ്ക് കുറച്ചുകൊണ്ടുവരിക, ജോലിക്കുളച നിയമനം, പിരിച്ചുവിടൽ എന്നിവയുടെ ചട്ടങ്ങളിൽ പരിഷ്‌കരണം എന്നിവയും നിർദ്ദേശങ്ങളിൽ പെടുന്നു.

ഓട്ടോ മൊബൈൽ വ്യവസായ മേഖലയുടെ മാന്ദ്യം

ഓട്ടോമൊബൈൽ മേഖലയാണ് ആഗോളതലത്തിൽ കടുത്ത മാന്ദ്യം നേരിടുന്നതെന്ന് ലോക സാമ്പത്തിക റിപ്പോർട്ടിൽ വിലയിരുത്തുന്നു. 2018 ലണ് ഈ മേഖലയെ മാന്ദ്യം സാരമായി ബാധിച്ച് തുടങ്ങിയത്യ കഴിഞ്ഞ വർഷം ആഗോള കാർ വില്പന മൂന്ന് ശതമാനം കുറഞ്ഞു. ഓട്ടോമൊബൽ നിർമ്മാണ യൂണിറ്റുകളുടെ എണ്ണം 1.7 ശതമാനം കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 2.4 ശതമാനം കുറവ്. ചൈനയിൽ ഓട്ടോ യൂണിറ്റുകളുടെ എണ്ണം 4 ശതമാനമാണ് കുറഞ്ഞത്. രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യ തകർച്ച. ചൈനയിൽ നികുതി ഇളവുകൾ എടുത്തുകളഞ്ഞതും യൂറോപ്പിൽ പുതിയ കാർബൺ ബഹിർഗമന പരിശോധനകൾ വന്നതുമാണ് ഓട്ടോമൊബൈൽ മേഖലയെ പുറകോട്ടടിച്ചതെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP