Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗോവൻ നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഇനിമുതൽ ഉപമുഖ്യമന്ത്രി; കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ചന്ദ്രകാന്ത് കവേൽക്കറിന് ഒപ്പം മന്ത്രിപദവി ലഭിച്ചത് രണ്ടുപേർക്ക് കൂടി; ഡെപ്യുട്ടി സ്പീക്കറായിരുന്ന മൈക്കൾ ലോബോയും മന്ത്രിസഭയിൽ; മന്ത്രിപദം ഒഴിയണം എന്ന ആവശ്യം അംഗീകരിക്കാതെ ഗോവ ഫോർവേഡ് ബ്ലോക്ക്

ഗോവൻ നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഇനിമുതൽ ഉപമുഖ്യമന്ത്രി; കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ചന്ദ്രകാന്ത് കവേൽക്കറിന് ഒപ്പം മന്ത്രിപദവി ലഭിച്ചത് രണ്ടുപേർക്ക് കൂടി; ഡെപ്യുട്ടി സ്പീക്കറായിരുന്ന മൈക്കൾ ലോബോയും മന്ത്രിസഭയിൽ; മന്ത്രിപദം ഒഴിയണം എന്ന ആവശ്യം അംഗീകരിക്കാതെ ഗോവ ഫോർവേഡ് ബ്ലോക്ക്

മറുനാടൻ മലയാളി ബ്യൂറോ

പനാജി: കോൺഗ്രസ് വിട്ടെത്തിയ പത്ത് എംഎൽഎമാരിൽ മൂന്നു പേരെ ഉൾപ്പെടെ നാല് പേരെക്കൂടി ഉൾപ്പെടുത്തി ബിജെപി ഗോവയിൽ മന്ത്രിസഭ വികസിപ്പിച്ചു. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കവേൽക്കറാണ് പുതിയ ഉപമുഖ്യമന്ത്രി. ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കൾ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം ബിജെപി സഖ്യകക്ഷിയും സർക്കാരിന്റെ ഭാഗവുമായ ഗോവ ഫോർവേർഡ് പാർട്ടിയുടെ മൂന്ന് അംഗങ്ങളോടും സ്വതന്ത്ര അംഗമായ റോഹൻ ഖൗണ്ടേയോടും മന്ത്രിസ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ ഗോവൻ ഫോർവേർഡ് പാർട്ടി അംഗങ്ങൾ ഇതുവരെ രാജിവച്ചിട്ടില്ല. ഉപമുഖ്യമന്ത്രി വിജയ് സർദേശായി, വിനോദ് പാലിനേക്കർ, ജയേഷ് സൽഗോകർ എന്നിവരാണ് മന്ത്രിസഭയിലെ ഗോവ ഫോർവേർഡ് പാർട്ടി പ്രതിനിധികൾ. ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്നുള്ള നിർദേശപ്രകാരം നാല് മന്ത്രിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വാർത്ത ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ബിജെപി ദേശീയ നേതൃത്വവുമായുള്ള ധാരണ പ്രകാരമാണ് പാർട്ടി എംഎൽഎമാർ സർക്കാരിൽ ചേർന്നതെന്നും സംസ്ഥാന ബിജെപി നേതാക്കൾ ചർച്ചകളുടെ ഭാഗമായിരുന്നില്ലെന്നും ഗോവൻ ഫോർവേർഡ് പാർട്ടി ട്വിറ്ററിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഗോവൻ ഫോർവേർഡ് പാർട്ടി പ്രതിനിധികൾ അനുസരിക്കാൻ തയ്യാറല്ലെന്ന് നേരത്തെ ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.

പത്ത് കോൺഗ്രസ് എംഎൽഎമാർ കൂടി ഒപ്പം ചേർന്നതോടെ നിലവിൽ ഗോവ നിയമസഭയിലെ ബിജെപി അംഗസംഖ്യ 27 ആയിട്ടുണ്ട്. ഗോവൻ ഫോർവേർഡ് പാർട്ടി പിന്തുണ പിൻവലിച്ചാലും 40 അംഗ നിയമസഭയിൽ അവർ കേവലഭൂരിപക്ഷം ഉറപ്പാണ് ഈ സാഹചര്യത്തിലാണ് ഗോവൻ ഫോർവേർഡ് പാർട്ടിയുടെ എതിർപ്പിനെ അവഗണിച്ചും ബിജെപി മുന്നോട്ട് പോകുന്നത്.

മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സാവന്ത് നടത്തിയ രണ്ടാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണിത്. തന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽ സാവന്ത് അന്നത്തെ ഉപമുഖ്യമന്ത്രി സുദിൻ ധവാലിക്കറെ ഒഴിവാക്കി എംജിപിയുടെ പിരിഞ്ഞുപോയ എംഎൽഎ ദീപക് പൗസ്‌കറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP