Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കല്യാൺസിങ് രാജസ്ഥാനിലും ചിന്നാമണി വിദ്യാസാഗർ മഹാരാഷ്ട്രയിലും; രാജഗോപാൽ പട്ടികയിലില്ല

നാല് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കല്യാൺസിങ് രാജസ്ഥാനിലും ചിന്നാമണി വിദ്യാസാഗർ മഹാരാഷ്ട്രയിലും; രാജഗോപാൽ പട്ടികയിലില്ല

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് പ്രഖ്യാപിച്ചത്.

കെ ശങ്കരനാരായണനു പകരം ചിന്നാമണി വിദ്യാസാഗർ മഹാരാഷ്ട്ര ഗവർണറാകും. മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്ങാണ് രാജസ്ഥാൻ ഗവർണർ. ഗുജറാത്ത് അസംബ്ലി സ്പീക്കർ വാജുഭായി വാല കർണാടകത്തിലും ബിജെപി മഹിളാ മോർച്ച മുൻ പ്രസിഡന്റ് മൃദുല സിംഹ ഗോവയിലും ചുമതലയേൽക്കും.

മഹാരാഷട്രയിൽ നിന്ന് മിസോറാമിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള തീരുമാനത്തെ തുടർന്നാണ് ശങ്കരനാരായണൻ ഗവർണർ സ്ഥാനം രാജിവച്ചത്. കഴിഞ്ഞ ജൂണിൽ ഗവർണർ ബി വി വാഞ്ചു രാജിവച്ച ഒഴിവിലാണ് മൃദുല സിംഹയുടെ നിയമനം. കർണാടക ഗവർണറായി ഒ രാജഗോപാലിന്റെ പേര് പരിഗണിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം, കേരള ഗവർണർ ഷീലാ ദീക്ഷിത് രണ്ടു ദിവസത്തിനുള്ളിൽ രാജിവയ്ക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടും കൂസാതെ ഭരണഘടനാ പദവിയെന്ന വാദം ഉന്നയിച്ച് പിടിച്ചു നിൽക്കാൻ ശ്രമിച്ച ഗവർണർമാരെ താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലേക്കു സ്ഥലം മാറ്റി നിർബന്ധിച്ച് രാജി വാങ്ങുന്ന ശ്രമത്തിന് ഏറ്റവും ഒടുവിൽ ഇരയായ വ്യക്തിയാണ് കെ ശങ്കരനാരായണൻ. അടുത്ത ഇരയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് കേരള ഗവർണർ ഷീലാ ദീക്ഷിത് രാജിക്ക് ശ്രമിക്കുന്നത്.

ഏതു വിധേനയും ഗവർണർ സ്ഥാനത്ത് പിടിച്ചു നിൽക്കാൻ ഷീല ദീക്ഷിത് നേരത്തെ ശ്രമം നടത്തിയിരുന്നു. മുമ്പ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ഈ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയ ഷീല ദീക്ഷിത് രാഷ്ട്രപതി പ്രണബ് മുഖർജിയെ കാണാനും ഡൽഹിയിലേക്ക് പോയിരുന്നു.

ഗവർണർമാരെ പുറത്താക്കാൻ സ്ഥലം മാറ്റുന്നതിനു പുറമെ അഴിമതി കേസുകളിൽ അവരെ ചോദ്യം ചെയ്യുന്ന നടപടിയും കേന്ദ്രം കൈക്കൊണ്ടിരുന്നു. ഇത്തരത്തിൽ കോമൺവെൽത്ത് അഴിമതി കേസിലും ഡൽഹി ജല ബോർഡ് അഴിമതി കേസിലും ഷീലയെ ചോദ്യം ചെയ്യുമെന്നും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP