Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്തിൽ ഒഴിവ് വരുന്നത് നാല് സീറ്റുകൾ; അഞ്ച് കോൺഗ്രസ് എംഎൽഎമാരെ രാജിവയ്‌പ്പിച്ച് മൂന്നിലും ജയിക്കാൻ കരുക്കൾ നീക്കുന്നത് അമിത് ഷാ നേരിട്ട്; നിയമസഭാ അംഗങ്ങളുടെ രാജിയോടെ ബിജെപി ഉറപ്പിച്ചത് ഒരു സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ വേണ്ട കുറഞ്ഞ പ്രഥമ വോട്ടുകളുടെ എണ്ണം 36 ആയി എന്നും; രണ്ട് പേരെ കൂടി ചാക്കിട്ട് പിടിക്കാൻ ഊർജ്ജിത ശ്രമം; ശരത് പവാറിന്റെ എൻസിപിക്കും താൽപ്പര്യം താമര ചിഹ്നത്തെ; മധ്യപ്രദേശിന് പിന്നാലെ മോദിയുടെ നാട്ടിലും കോൺഗ്രസിൽ പ്രതിസന്ധി

ഗുജറാത്തിൽ ഒഴിവ് വരുന്നത് നാല് സീറ്റുകൾ; അഞ്ച് കോൺഗ്രസ് എംഎൽഎമാരെ രാജിവയ്‌പ്പിച്ച് മൂന്നിലും ജയിക്കാൻ കരുക്കൾ നീക്കുന്നത് അമിത് ഷാ നേരിട്ട്; നിയമസഭാ അംഗങ്ങളുടെ രാജിയോടെ ബിജെപി ഉറപ്പിച്ചത് ഒരു സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ വേണ്ട കുറഞ്ഞ പ്രഥമ വോട്ടുകളുടെ എണ്ണം 36 ആയി എന്നും; രണ്ട് പേരെ കൂടി ചാക്കിട്ട് പിടിക്കാൻ ഊർജ്ജിത ശ്രമം; ശരത് പവാറിന്റെ എൻസിപിക്കും താൽപ്പര്യം താമര ചിഹ്നത്തെ; മധ്യപ്രദേശിന് പിന്നാലെ മോദിയുടെ നാട്ടിലും കോൺഗ്രസിൽ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പിലം ഓരോ സീറ്റും നിർണ്ണായകമാണ്. മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾക്ക് കാരണവും കൂടുതൽ സീറ്റ് നേടാനുള്ള ബിജെപിയുടെ തന്ത്രമാണ്. ഇതിന് പിന്നാലെ ഗുജറാത്തിലും കോൺഗ്രസിൽ കലാപം. അഹമ്മദാബാദ് ന്മ രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള കൂറുമാറ്റം തുടർക്കഥയായ ഗുജറാത്തിൽ കോൺഗ്രസിന്റെ 5 എംഎൽഎമാർ രാജിവച്ചു. 26നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റുകളിൽ മൂന്നും നേടാൻ ബിജെപിക്ക് ഇനി വേണ്ടത് 2 അധിക വോട്ടുകൾ മാത്രം. ഇതും എങ്ങനേയും നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതോടെ കൂറുമാറ്റത്തിന് ഇനിയും ഗുജറാത്തിൽ സാധ്യത കൂടും.

മംഗൾ ഗാവിത്, സോമ പട്ടേൽ, ജെ.വി. കാകഡിയ, പ്രദ്യുമ്‌നൻ ജഡേജ, പ്രവീൺ മാരു എന്നിവരാണു രാജി നൽകിയത്. രണ്ടു സീറ്റ് ജയിക്കാൻ അംഗബലമുണ്ടായിരുന്ന കോൺഗ്രസിന് ഇനി ഒറ്റ ജയത്തിൽ ഒതുങ്ങേണ്ടിവരും. ബിജെപി ചാക്കിടുമെന്നു ഭയന്ന് സ്വന്തം എംഎൽഎമാരെ കോൺഗ്രസ് റിസോർട്ടുകളിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് 5 പേരുടെ രാജി. പതിനാലോളം പേരെ ഇതിനകം ജയ്പുരിലേക്കു മാറ്റിയിരുന്നു. നാൽപതോളം പേരെ ജയ്പുരിലേക്കോ ഉദയ്പുരിലേക്കോ മാറ്റാൻ ശ്രമവും തുടങ്ങിയിരുന്നു. എന്നാൽ അതിനകം തന്നെ 4 പേരുടെ രാജി സ്വീകരിച്ചതായി സ്പീക്കർ രാജേന്ദ്ര ത്രിവേദി സ്ഥിരീകരിച്ചു. താനും രാജി നൽകിയതായി അഞ്ചാമതൊരു എംഎൽഎ പ്രഖ്യാപിക്കുകയും ചെയ്തു.

5 അംഗങ്ങളുടെ രാജിയോടെ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ വേണ്ട കുറഞ്ഞ പ്രഥമ വോട്ടുകളുടെ എണ്ണം 36 ആയി. മൂന്നു സ്ഥാനാർത്ഥികളെയും ജയിപ്പിക്കാൻ ബിജെപിക്കു വേണ്ടതു 108 വോട്ടും. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ടും എൻസിപിയുടെ ഒന്നും വോട്ടുകൾ ചേർത്താൽ ബിജെപിക്ക് 106 വോട്ടാകും. രണ്ടു വോട്ടുകൂടി കിട്ടിയാൽ മൂന്നു സ്ഥാനാർത്ഥികളുടെയും ജയം ഉറപ്പ്. രണ്ടു പേരെ ജയിപ്പിച്ചെടുക്കാൻ വേണ്ട 72 വോട്ട് ഇല്ലാത്തതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ ഭരത് സിങ് സോളാങ്കി, ശക്തിസിങ് ഗോഹിൽ എന്നിവരിൽ ആരു തോൽക്കുമെന്നേ ഇനി അറിയേണ്ടതുള്ളൂ. ബിജെപി സ്ഥാനാർത്ഥികളിൽ അഭയ് ഭരദ്വാജ്, രമീളാ ബാര എന്നിവരുടെ ജയം ഉറപ്പാണ്. മൂന്നാമത്തെ സ്ഥാനാർത്ഥി നരഹരി അമിൻ കോൺഗ്രസിന്റെ മുൻ ഉപമുഖ്യമന്ത്രിയും പട്ടേൽ സമുദായ നേതാവുമാണ്.

കോൺഗ്രസിലെ പട്ടേൽ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കാനാണ് ശ്രമം. ഇതോടെ സാധ്യത മങ്ങുന്നതു ഗോഹിലിനും. കോൺഗ്രസിൽനിന്നു കൂടുതൽ രാജിയോ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കലോ വിപ്പ് ലംഘിച്ചു വോട്ടോ ഉണ്ടാകുമോ എന്നതും നിർണ്ണായകമാകും. ഇതൊന്നും നടന്നില്ലെങ്കിലും, പ്രഥമവോട്ടുകൾ കിട്ടി ജയിച്ചവരുടെ രണ്ടാം വോട്ടുകളുടെ ബലത്തിൽ അമിനു ജയിക്കാം. കഴിഞ്ഞ വർഷം രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്തു 65 എംഎൽഎമാരെ ഗുജറാത്തിൽ ബനാസ്‌കാഠംയിലെ റിസോർട്ടിലേക്കു മാറ്റിയിരുന്നു. അതിൽ പങ്കുചേരാത്ത അൽപേഷ് ഠാക്കൂർ അടക്കം മൂന്ന് എംഎൽഎമാർ കൂറുമാറി. 2017 ൽ 44 എംഎൽഎമാരെ ബെംഗളൂരുവിലേക്കു മാറ്റിയെങ്കിലും ഒരു എംഎൽഎ കൂറുമാറി വോട്ട് ചെയ്തു. കേവലം ഒരു വോട്ടിനാണ് അന്ന് അഹമ്മദ് പട്ടേൽ ജയിച്ചുകയറിയത്. ഇത് അമിത് ഷായ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിനുള്ള പ്രതികാരം തീർക്കൽ കൂടിയാണ് ഇപ്പോഴത്തെ കോൺഗ്രസ് എംഎൽഎമാരുടെ രാജിയിലൂടെ അമിത് ഷാ തീർക്കുന്നത്.

182 അംഗ നിയമസഭയിൽ രണ്ട് എംഎൽഎ സ്ഥാനങ്ങളെച്ചൊല്ലി നിയമതർക്കമുണ്ട്. 5 പേർ കൂടി രാജിവച്ചതോടെ വോട്ടവകാശമുള്ളവർ 175. ബിജെപി (103), ഭാരതീയ ട്രൈബൽ പാർട്ടി (2), എൻസിപി (1), സ്വതന്ത്രൻ (1) എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഇപ്പോൾ കോൺഗ്രസിന്റെ അംഗബലം 73ൽനിന്ന് 68 ആയി കുറഞ്ഞു. ഒരു സീറ്റ് ജയിക്കാൻ വേണ്ടത് 36 വോട്ട്. 2 ട്രൈബൽ പാർട്ടി അംഗങ്ങളുടെയും എൻസിപി അംഗത്തിന്റെയും പിന്തുണ ബിജെപി ഉറപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കോൺഗ്‌സും ശിവസേനയുമായി സഖ്യത്തിലാണ് എൻസിപി. പ്രതിപക്ഷത്തും അങ്ങനെ തന്നെ. എന്നാൽ ഗുജറാത്തിൽ ശരത് പവാറിന്റെ വാക്കിന് വിലയുമില്ല. ഇതും കോൺഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള ഉൾപ്പാർട്ടി തർക്കങ്ങൾക്കൊടുവിൽ മധ്യപ്രദേശിൽ ഭരണനഷ്ടത്തിന്റെ വക്കിലെത്തി നിൽക്കെയാണ് കോൺഗ്രസിനു ഗുജറാത്തിലും പ്രതിസന്ധിയാകുന്നത്.

കഴിഞ്ഞ വർഷവും 2017ലും സമാന കൂറ്റുമാറ്റ നാടകങ്ങളിലൂടെ പാർട്ടിക്കു 4 എംഎൽഎമാരെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞവർഷം കൂറുമാറിയവരിൽ അൽപേഷ് ഠാക്കൂർ ഉൾപ്പെടെ 2 പേർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ചുതോറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടാണ് ഗുജറാത്ത്. ഇവിടെ നിന്ന് കോൺഗ്രസ് ഉന്മൂലനമാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. അതിനുള്ള അവസരമായി ഈ രാജ്യ സഭാ തെരഞ്ഞെടുപ്പ് കാലത്തേയും മാറ്റുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP