Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചുമകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വേദിയിൽവച്ച് എച്ച്.ഡി ദേവഗൗഡ വികാരാധീനനായപ്പോൾ കണ്ണീരടക്കാനാവാതെ മകൻ രേവണ്ണയും കൊച്ചുമകൻ പ്രജ്വലും; കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതിൽ തെറ്റുകാണുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് ദേവഗൗഡ; പൊഴിച്ചത് മുതലക്കണ്ണീരാണെന്നും നടക്കുന്നത് കരച്ചിൽ നാടകമെന്നും പരിഹസിച്ച് ബിജെപി

കൊച്ചുമകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വേദിയിൽവച്ച് എച്ച്.ഡി ദേവഗൗഡ വികാരാധീനനായപ്പോൾ കണ്ണീരടക്കാനാവാതെ മകൻ രേവണ്ണയും കൊച്ചുമകൻ പ്രജ്വലും; കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതിൽ തെറ്റുകാണുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് ദേവഗൗഡ; പൊഴിച്ചത് മുതലക്കണ്ണീരാണെന്നും നടക്കുന്നത് കരച്ചിൽ നാടകമെന്നും പരിഹസിച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് കർണാടകാ രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിരിക്കുന്ന വേളയിലാണ് ഹാസനിൽ തന്റെ പേരക്കുട്ടിയെ ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ ഗൗഡ വികാരാധീനനായി കരഞ്ഞതും ഇപ്പോൾ കന്നഡ രാഷ്ട്രീയ ലോകത്ത് ചർച്ചയാവുകയാണ്. കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നതിനെതിരെ ഏതിർപ്പ് ശക്തമാകുന്ന അവസരത്തിലാണ് ഗൗഡ പൊതു വേദിയിൽ വികാരാധീനനായത്.

ഈ സമയം വേദിയിലുണ്ടായിരുന്ന മകനും മന്ത്രിയുമായ എച്ച്.ഡി രേവണ്ണയും ചെറുമകൻ പ്രജ്വൽ രേവണ്ണയും കരഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ദേവഗൗഡ വിജയിച്ചു പോന്ന മണ്ഡലമാണ് ഹൈസൻ. തന്റെ ചെറുമകനായ പ്രജ്വലിന് വേണ്ടി താൻ ഒഴിയുകയാണെന്ന് ഏതാനും നാൾ മുൻപാണ് ഗൗഡ പ്രഖ്യാപനം നടത്തിയത്. വികാരാധീനനായി ഗൗഡ വേദിയിൽ വച്ച് പറഞ്ഞ വാക്കുകളിങ്ങനെ : 'ഞാൻ പലരേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവർക്കെല്ലാം ജനപിന്തുണ ലഭിക്കുകയും ചെയ്തു. എന്നാൽ, കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതിൽ തെറ്റുകാണുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല''.

എന്നാൽ ദേവഗൗഡയുടെ കരച്ചിൽ നാടകമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പിലെ ആദ്യ നാടകമാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു. പ്രതിസന്ധിവരുമ്പോൾ കരച്ചിൽ ആയുധമാക്കുന്നത് ദേവഗൗഡ കുടുംബത്തിന്റെ പതിവ് രീതിയാണ്. ഇതിനുമുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പരസ്യമായി കരഞ്ഞിട്ടുണ്ടെന്ന് ബിജെപി. കുറ്റപ്പെടുത്തി. 'ദേവഗൗഡയുടേത് മുതലക്കണ്ണീരാണ്. ജനങ്ങളുടെ സഹതാപം നേടാനാണ് ദേവഗൗഡ ശ്രമിക്കുന്നത്. എന്നാൽ, ഇത് വിജയിക്കില്ലെ'ന്ന് ബിജെപി. നേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ സൈനികർ വീരമൃത്യുവരിച്ചപ്പോൾ ദേവഗൗഡ എന്തുകൊണ്ട് കരഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

മുതിർന്ന രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി രാഷ്ട്രീയത്തിൽ പരിചയക്കുറവുള്ള കൊച്ചുമക്കളെ സ്ഥാനാർത്ഥിയാക്കിയതിലുള്ള മുറുമുറുപ്പും ജനതാദൾ -എസ് കുടുംബപ്പാർട്ടിയാണെന്ന ആരോപണവും ശക്തമായി. ഇതാണ് ദേവഗൗഡയുടെ കരച്ചിലിനു പിന്നിലെന്നാണ് വിലയിരുത്തുന്നത്. അതേസമയം, മൈസൂരുവിലോ ബെംഗളൂരു നോർത്തിലോ മത്സരിക്കുമെന്ന് ദേവഗൗഡ അറിയിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ സ്ഥാനാർത്ഥി. ദേവഗഗൗഡയുടെ മൂന്നാം തലമുറയും ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിൽ സജീവമാകുകയാണ്.

'നിഖിലിനെ മാണ്ഡ്യയിൽ മത്സരിപ്പിക്കുന്നത് ജെ.ഡി.എസ് നേതാക്കളുടെ തീരുമാന പ്രകാരമാണ്. എന്നാൽ നിഖിനിനെതിരെയുള്ള വിവാദം വേദനയുണ്ടാക്കുന്നതാണ്. മാണ്ഡ്യയിൽ പോയപ്പോൾ അവർ പറയുന്നു നിഖിൽ തിരിച്ചു പോകണമെന്ന്. കഴിഞ്ഞ 60 വർഷമായി ആർക്കു വേണ്ടിയാണോ  ഞാൻ പോരാടിയത് അവരാണ് ഈ പറയുന്നത്'- ദേവഗൗഡ പറഞ്ഞു. ദേവഗൗഡ കുടുംബത്തിന്റെ രാഷ്ട്രീയ വാഴ്ചക്കെതിരെ 'നിഖിൽ പിന്മാറുക' എന്ന സോഷ്യൽ മീഡിയ കാംപയ്ൻ ദിവസങ്ങൾക്കു മുമ്പ് നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP