Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്ന് നിർമ്മല സീതാരാമൻ; താൻ നിർബലയല്ല, നിർമ്മലയാണെന്നും കേന്ദ്ര ധനമന്ത്രി; എൻഡിഎ സർക്കാരിന്റെ പദ്ധതികളുടെ ഗുണം ലഭിച്ചത് പാവപ്പെട്ടവർക്കെന്നും വിശദീകരണം

രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്ന് നിർമ്മല സീതാരാമൻ; താൻ നിർബലയല്ല, നിർമ്മലയാണെന്നും കേന്ദ്ര ധനമന്ത്രി; എൻഡിഎ സർക്കാരിന്റെ പദ്ധതികളുടെ ഗുണം ലഭിച്ചത് പാവപ്പെട്ടവർക്കെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമർശനം തനിക്കെതിരെ ഉയരുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. എന്നാൽ അത്തരം ആക്ഷേപങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും ധനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. താൻ നിർബലയല്ല, നിർമലയാണെന്നും നിർമ്മലാസീതാരാമൻ കൂട്ടിച്ചേർത്തു.

ബിജെപിയിലെ വനിതകൾ അബലകളല്ല. എൻഡിഎ സർക്കാരിന്റെ പദ്ധതികളുടെ ഗുണം ലഭിച്ചത് പാവപ്പെട്ടവർക്കാണ്. അതുകൊണ്ട് സാധാരണക്കാർക്കു വേണ്ടിയുള്ള നടപടികൾ ഈ സർക്കാർ തുടരും. രാഹുൽ ബജാജിന്റെ ആരോപണങ്ങൾ തെറ്റാണ്. എൻഡിഎ സർക്കാർ വിമർശനങ്ങളോട് മുഖം തിരിക്കുന്ന സർക്കാരല്ല. നിർദ്ദേശങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാണ്. സാമ്പത്തികരംഗത്തെ വിഷയങ്ങളോട് സർക്കാർ നിരന്തരം പ്രതികരിക്കുകയാണെന്നും നിർമ്മല കൂട്ടിച്ചേർത്തു.

മോദി സർക്കാരിനെ വിമർശിക്കാൻ ഇന്ത്യക്കാർ ഭയപ്പെടുന്നുവെന്ന ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജിന്റെ വിമർശനം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നേരത്തെയും നിർമ്മല സീതാരാമൻ രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പ്രതികരണത്തിന് അമിത് ഷാ മറുപടി നൽകിയതാണ്, അത് ശ്രദ്ധിക്കാതെ രാഹുലിന്റെ അഭിപ്രായം പ്രചരിപ്പിക്കുന്നത് രാജ്യതാത്പര്യത്തെ വൃണപ്പെടുത്തുന്നതെന്നുമായിരുന്നു ട്വിറ്ററിലൂടെയുള്ള ധനമന്ത്രിയുടെ പ്രതികരണം.

നിർമ്മലാ സീതാരാമന് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി. നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. വളർച്ചാ നിരക്ക് കുറവായാലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു സ്വാമിയുടെ പരാമർശം.വാർത്താ സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിർമല സീതാരാമൻ മൈക്ക് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് കാണാമെന്നും സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചു.

ഇന്നത്തെ വളർച്ചാനിരക്ക് 4.8 ശതമാനമായി കുറഞ്ഞെന്നാണ് മന്ത്രി പറയുന്നതെന്നും എന്നാൽ, 1.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകൾക്ക് നികുതിയിളവ് നൽകി. കോർപറേറ്റുകൾ ലഭ്യത കുത്തനെ ഉയർത്തുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയോട് സത്യം പറയാൻ അദ്ദേഹത്തിന്റെ ഉപദേശകർക്ക് പോലും ഭയമാണെന്നും എതിരഭിപ്രായം പറയുന്നവരെ മോദിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP