Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിമുടി അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രസർക്കാർ; യുജിസി പിരിച്ചുവിടും; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ; നീക്കം 12 അംഗ കമ്മീഷനെ നിയമിക്കാൻ; ഗ്രാന്റ് അനുവദിക്കാനുള്ള ചുമതല മാനവവിഭവശേഷി മന്ത്രാലയം ഏറ്റെടുക്കുന്നതോടെ കമ്മീഷൻ പല്ലില്ലാത്ത സിംഹമാകും

ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിമുടി അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രസർക്കാർ; യുജിസി പിരിച്ചുവിടും; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ; നീക്കം 12 അംഗ കമ്മീഷനെ നിയമിക്കാൻ; ഗ്രാന്റ് അനുവദിക്കാനുള്ള ചുമതല മാനവവിഭവശേഷി മന്ത്രാലയം ഏറ്റെടുക്കുന്നതോടെ കമ്മീഷൻ പല്ലില്ലാത്ത സിംഹമാകും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുജിസിയെ അടിമുടി അഴിച്ചുപണിയാൻ ഒരുങ്ങി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം.ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന യുജിസിയുടെ അധികാരപരിധികൾ വെട്ടിക്കുറയ്ക്കുന്നുവെന്ന് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ എന്ന പുതിയ പേരും നൽകും. 1956ലെ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരാനായി മന്ത്രാലയം കരട് തയ്യാറാക്കിയിട്ടുണ്ട്. ഫലത്തിൽ യുഡിസി പിരിച്ചുവിടുന്നതിന് തുല്യമാകും പുതിയ കമ്മീഷൻ രൂപവൽകരണം.

യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷനെ പിരിച്ചുവിട്ട് തൽസ്ഥാനത്ത് 12 അംഗ കമ്മീഷനെ നിയമിക്കാനാണ് കേന്ദ്രം നീക്കം നടത്തുന്നത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വർധിപ്പിക്കാനാണ് കമ്മീഷനെ നിയമിക്കുന്നതെന്ന് എച്ച്ആർഡി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.12 അംഗ കമ്മീഷനിൽ ഒരു ചെയർമാനും വൈസ് ചെയർമാനും ഉണ്ടായിരിക്കും. ഇവരെയുൾപ്പെടെ അംഗങ്ങളെ കേന്ദ്രസർക്കാരാണ് നിയമിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ അടക്കം കമ്മീഷനിൽ അംഗങ്ങളായിരിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫണ്ടുനൽകുന്ന ചുമതല ഇനി കമ്മീഷന് ഉണ്ടാവില്ല.ഇതിന് പകരം മന്ത്രാലയമായിരിക്കും ഗ്രാന്റ് വിതരണ ചുമതല ഏറ്റെടുക്കുക. സർവകലാശാലകളിലെ അക്കാദമിക് നിലവാരം ഉറപ്പാക്കാനും, നിലനിർത്താനും, മെച്ചപ്പെടുത്താനുമുള്ള ചുമതലകളിൽ മാത്രം കമ്മീഷൻ ഒതുങ്ങും.കരട് രേഖ ബുധനാഴ്ച പ്രസിദ്ധീകരിച്ചു. ജൂലൈ ഏഴിനകം ബന്ധപ്പെട്ടവർക്കും പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം.

യുജിസിയുടെ പങ്ക് വെട്ടിക്കുറയ്ക്കുക എന്നത് തന്നെയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഐഐടി, എൻഐടി, ഐസർ, എഐസിടിഇ എന്നീ സാങ്കേതിക സ്ഥാപനങ്ങളെ പോലെ കമ്മീഷനും ഫണ്ടിങ് കേന്ദ്ര സർക്കാരിൽ നിന്നുവരും. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് പ്രശ്‌നങ്ങളിൽ ഇടപെടലുണ്ടാവുകയില്ലെന്നാണ് ഇപ്പോഴത്തെ വാഗ്ദാനം.

ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ചുമതലകൾ

1. പഠന ഫലത്തിൽ ഊന്നൽ നൽകി അക്കാദമിക് നിലവാരം ഉയർത്തുക

2. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കദാമിക് പ്രകടനം വിലയിരുത്തുക

3. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക

4. അദ്ധ്യാപകർക്ക് പരിശീലനം നൽകുക

5. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഉപയോഗം പ്രോൽസാഹിപ്പിക്കുക

6. സ്ഥാപനങ്ങൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും നിശ്ചിത നിലവാരം നിർദ്ദേശിക്കുക

7. നിയമപ്രകാരം സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ളവയാണെങ്കിലും എല്ലാ സർവകലാശാലകളിലെയും താക്കോൽ സ്ഥാനങ്ങളിൽ നിയമനം നടത്തുക.

8.നിലവാരമില്ലാത്ത സ്ഥാപനങ്ങളെയും തട്ടിപ്പുസ്ഥാപനങ്ങളെയും നിലയ്ക്ക് നിർത്താനുള്ള അധികാരം. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ഉത്തരവിടാൻ കമ്മീഷന് അധികാരമുണ്ടാകും.കമ്മീഷനെ ധിക്കരിച്ചാൽ പിഴയോ ജയിൽ ശിക്ഷയോ കിട്ടും.

കഴിഞ്ഞ മാസം മന്ത്രാലയം നടത്തിയ കൂടിയാലോചനയിലാണ് മാനവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷനെയും യുജിസിയെയും ഒന്നാക്കി പുതിയ സ്ഥാപനം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ച്ത്. എന്നാൽ, ഇത് വിവാദങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് കണ്ട് എഐസിടിയും യുജിസിയും രണ്ടായി പരിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP