Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച് ശശി തരൂർ; കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാൽ; രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്‌ച്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താൻ ആവാത്തതിൽ കടുത്ത നിരാശ; ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി വാതിലുകൾ തുറന്നിടണം; പ്രിയങ്കാഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിൽ എതിർപ്പില്ല; അധ്യക്ഷനാകാൻ താനില്ലെന്നും കോൺഗ്രസ് നേതാവ്; തരൂർ പ്രകടിപ്പിച്ചത് പ്രവർത്തകരുടെ വികാരമെന്ന് കെ സി വേണുഗോപാൽ

കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച് ശശി തരൂർ; കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാൽ; രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്‌ച്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താൻ ആവാത്തതിൽ കടുത്ത നിരാശ; ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി വാതിലുകൾ തുറന്നിടണം; പ്രിയങ്കാഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിൽ എതിർപ്പില്ല; അധ്യക്ഷനാകാൻ താനില്ലെന്നും കോൺഗ്രസ് നേതാവ്; തരൂർ പ്രകടിപ്പിച്ചത് പ്രവർത്തകരുടെ വികാരമെന്ന് കെ സി വേണുഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് നാഥനില്ലാക്കളരിയാണെന്ന് തുറന്നടിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി വാതിലുകൾ തുറന്നിടണമെന്നും തരൂർ പ്രതികരിച്ചു. നേതൃത്വമില്ലായ്മയിൽ അസംതൃപ്തനാണെന്ന് വ്യക്തമാക്കിയ തരൂർ ഇനിയിത് കണ്ടു നിൽക്കാനാവില്ലെന്ന് തുറന്നടിച്ചു.

ജനങ്ങൾ കോൺഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട തരൂർ, കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണെന്നും അഭിപ്രായപ്പെടുന്നു. രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം എഐസിസി ആസ്ഥാനത്ത് ആരുമില്ലാത്ത അവസ്ഥയെയാണ് തരൂർ ചോദ്യം ചെയ്തത്. ഇതാദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് ഈ വിഷയത്തിൽ തുറന്നടിച്ചു കൊണ്ടുള്ള അഭിപ്രായവുമായി രംഗത്തുവരുന്നത്.

നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്റ് ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ഉണ്ടാവണം. പ്രസിഡന്റിനായി പാർട്ടി ജനങ്ങളെ സമീപിക്കട്ടെയെന്നാണ് തരൂർ പറയുന്നത്. ജനങ്ങൾക്ക് വിശ്വാസമുള്ളയാൾ അധ്യക്ഷനാവണം സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായെന്നും തരൂർ വ്യക്തമാക്കുന്നു. സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായെന്ന് അഭിപ്രായപ്പെട്ട തരൂർ ഇപ്പോഴുള്ളത് അപ്പോയ്‌മെന്റ് കമ്മിറ്റിയാണെന്നും അപ്പോയ്‌മെന്റ് കമ്മിറ്റികൾ പിരിച്ചുവിടണമെന്നും പറഞ്ഞു.

ജനാധിപത്യ തെരഞ്ഞെടുപ്പിനായി സംഘടനയെ തുറന്നിടണം, പ്രിയങ്ക ഗാന്ധി എത്തുന്നതിനോട് എതിർപ്പില്ലെന്ന് പറഞ്ഞ തരൂർ, ഗാന്ധി കുടുംബത്തിൽ നിന്നാരും ഉണ്ടാവില്ലെന്നാണ് രാഹുൽ പറഞ്ഞതെന്നും അധ്യക്ഷനാവാൻ താനില്ലെന്ന് കൂടി പറഞ്ഞ തരൂർ തനിക്ക് പാർലമെന്റിനകത്തും പുറത്തുമുള്ള ചുമതലകൾ നിർവഹിക്കാനാണ് താത്പര്യമെന്നും വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി തീപ്പൊരി നേതാവണെന്നും തരൂർ വ്യക്തമാക്കി. അവരെ താൻ അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നാൽ പ്രിയങ്ക മുന്നിലേക്ക് വരണം. അത് കോൺഗ്രസിനെ ഇന്ദിരാ ഗാന്ധിയുടെ കാലത്തേക്ക് കൊണ്ടുപോകും. പക്ഷേ ഗാന്ധി കുടുംബമാണ് അക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. അതുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും, കോൺഗ്രസിന്റെ എല്ലാ പ്രശ്നങ്ങളും അതോടെ തീരുമെന്നും തരൂർ വ്യക്തമാക്കി.

അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ അമരീന്ദർ സിങ് പറഞ്ഞ കാര്യമാണ് കൃത്യമായ ഉത്തരം. അമരീന്ദർ പറഞ്ഞത് പാർട്ടിയിലെ യുവനേതാക്കൾ ആരെങ്കിലും അധ്യക്ഷ പദവിയിലെത്തുന്നത്, ഗുണം ചെയ്യുമെന്നാണ്. അതിനോട് നൂറു ശതമാനം യോജിക്കുന്നു. അതാണ് പാർട്ടിയുടെ ഭാവി മാറ്റി മറിക്കുക. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ വലിയ ആശങ്കയുണ്ട്. ബിജെപിയെ എങ്ങനെ നേരിടണമെന്ന് പോലും പലർക്കും അറിയില്ലെന്നും തരൂർ പറഞ്ഞു.

ശശി തരൂരിന് പാർട്ടിയിലെ നിർണായക പദവികൾ ലഭിക്കുമെന്ന സൂചനയും ഹൈക്കമാൻഡ് നൽകുന്നുണ്ട്. വിദേശ കാര്യങ്ങളിൽ പുതിയ അധ്യക്ഷനെ സഹായിക്കുന്നത്് അടക്കമുള്ള കാര്യങ്ങൾ തരൂരിന് ലഭിക്കും. നിർണായക കാര്യങ്ങൾ അധ്യക്ഷന്റെ കാര്യത്തിലും തരൂർ നിർദ്ദേശിക്കും. അതേസമയം ഇടക്കാല അധ്യക്ഷനെ എത്രയും പെട്ടെന്ന് നിയമിക്കണമെന്ന നിർദ്ദേശമാണ് പാർട്ടിക്ക് മുന്നിൽ തരൂർ അവതരിപ്പിച്ചിരിക്കുന്നത്. അധ്യക്ഷനെ പിന്നീട് നിയമിക്കാമെന്നും തരൂർ പറഞ്ഞു.

പാർട്ടിയിൽ എത്രയും വേഗം പുതിയ തിരഞ്ഞെടുപ്പ് നടത്താനാണ് തരൂരിന്റെ നിർദ്ദേശം. പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കളെല്ലാം മാറണമെന്നാണ് തരൂർ പറയുന്നത്. വർക്കിങ് കമ്മിറ്റിയിൽ വരെ മാറ്റം വേണമെന്നാണ് നിർദ്ദേശം. പുതിയ നേതാക്കൾ ഇവിടേക്ക് വരണം. ആരൊക്കെ വരണമെന്ന് താൻ പാർട്ടിക്ക് നിർദ്ദേശം നൽകാം. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർ്ട്ടിയുടെ രീതികൾ കോൺഗ്രസിനുള്ളിൽ നടപ്പാക്കണം. ഇതിലൂടെ ദേശീയ താൽപര്യം കൂടുതൽ സംരക്ഷിക്കാം പാർട്ടിക്ക് സാധിക്കും. കൂടുതൽ വോട്ടർമാരും പാർട്ടിയിലേക്ക് മടങ്ങിയെത്തും.

കോൺഗ്രസ് അധ്യക്ഷന് ഇപ്പോൾ രണ്ട് കാര്യങ്ങളാണ് മുന്നിലുള്ളത്. പ്രവർത്തകരെ പഴയ ആവേശത്തിലേക്ക് മടക്കി കൊണ്ടുവരിക. മറ്റൊന്ന് വോട്ടർമാരെ ഇളക്കി മറിക്കുക. ഇത് രണ്ടും പ്രിയങ്കയ്ക്കുണ്ട്. പാർട്ടി ദുർബലമായാൽ ഏതൊരു നേതാവിനും കോൺഗ്രസിനെ മടക്കി കൊണ്ടുവരാൻ സാധിക്കില്ല. പ്രിയങ്കയ്ക്ക് ജനങ്ങളെ കൈയിലെടുക്കാൻ ഒരു മുഖമുണ്ട്. തളരാത്ത പോരാളിയാണഅവർ. സംഘാടക മികവും അവർക്കുണ്ട്. അവരെ അധ്യക്ഷയാക്കിയാൽ അത് കോൺഗ്രസിന്റെ കുതിപ്പിന് കാരണമാകും. പക്ഷേ എല്ലാം ഗാന്ധി കുടുംബമാണ് തീരുമാനിക്കേണ്ടതെന്നും തരൂർ പറഞ്ഞു.

അതേസമയം തരൂരിന്റെ അഭിപ്രായത്തെ പിന്തുണച്ചും എതിർത്തും നിരവധി നേതാക്കൾ രംഗത്തുവന്നു. കോൺഗ്രസ് നാഥനില്ലാ കളരിയായെന്ന ശശി തരൂരിന്റെ വിമർശനം സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാത്രമാണെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാൽ വ്യക്തമാക്കി. പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നും കോൺഗ്രസ് തലപ്പത്തില്ല. അതുകൊണ്ടു തന്നെ തരൂരിന്റെ പ്രതികരണം സ്വാഭാവികമായി കണ്ടാൽ മതിയെന്നും കെസി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിൽ കാര്യങ്ങളെല്ലാം നടന്ന് പോകുന്നുണ്ട്. തീരുമാനങ്ങളെല്ലാം എടുക്കുന്നുണ്ട്. അടുത്ത പ്രസിഡന്റ് വരുന്നത് വരെ ചുമതലകൾ നിർവ്വഹിക്കുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും അത് അനുസരിച്ച് കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. അധ്യക്ഷൻ ചുമതലയൊഴിഞ്ഞാൽ പിന്നെ കോൺഗ്രസ് ഭരണഘടനയനുസരിച്ച് പ്രവർത്തക സമിതിക്കാണ് അധികാരം.  അതനുസരിച്ച് പ്രവർത്തക സമിതി അടിയന്തരമായി യോഗം ചേരും. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാലാണ് വർക്കിങ് കമ്മിറ്റി വൈകിയതെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP