Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല: മുതിർന്ന നേതാക്കളോട് മനസ് തുറന്ന് രാഹുൽ ഗാന്ധി; രാഷ്ട്രീയകാര്യ സമിതി പിരിഞ്ഞത് വിഷയം ചർച്ച ചെയ്യാതെ; വാർത്താസമ്മേളനത്തിൽ ഒന്നും വിട്ടുപറയാതെ മൗനം പാലിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ; പ്രഖ്യാപനം ഉടൻ വേണമെന്ന് പ്രമേയം പാസാക്കി സമ്മർദ്ദം ചെലുത്തി വയനാട് ഡിസിസി; പ്രചാരണത്തിൽ സജീവമാകാൻ പ്രഖ്യാപനം അനിവാര്യമെന്നും നേതാക്കൾ

വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല: മുതിർന്ന നേതാക്കളോട് മനസ് തുറന്ന് രാഹുൽ ഗാന്ധി; രാഷ്ട്രീയകാര്യ സമിതി പിരിഞ്ഞത് വിഷയം ചർച്ച ചെയ്യാതെ; വാർത്താസമ്മേളനത്തിൽ ഒന്നും വിട്ടുപറയാതെ മൗനം പാലിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ; പ്രഖ്യാപനം ഉടൻ വേണമെന്ന് പ്രമേയം പാസാക്കി സമ്മർദ്ദം ചെലുത്തി വയനാട് ഡിസിസി; പ്രചാരണത്തിൽ സജീവമാകാൻ പ്രഖ്യാപനം അനിവാര്യമെന്നും നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. മുതിർന്ന നേതാക്കളോടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ഇന്ന് രാവിലെ ഇക്കാര്യം നേതാക്കൾ രാഹുലിനോട് ചോദിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി യോഗത്തിൽ രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന വിഷയം ചർച്ചാവിഷയമായില്ല.

പാർട്ടി ആസ്ഥാനത്ത് ചേർന്ന രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം വാർത്താസമ്മേളനം വിളിച്ചപ്പോൾ വയനാട്ടിലെ സ്ഥാനാർത്ഥ്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതനം മാത്രമായിരുന്നു സംസാരിവിഷയം. മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ രാഹുൽ തയ്യാറായില്ല. മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ മറ്റൊന്നിനെക്കുറിച്ചും താൻ ഇന്ന് മറുപടി പറയില്ലെന്നും നാളെയും മറ്റന്നാളും ഇനി വാർത്താ സമ്മേളനങ്ങൾ നടത്താമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ വാർത്താസമ്മേളനത്തിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിയല്ല താനെന്നും രാഹുൽ പറഞ്ഞു.അതേസമയം, ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ രാഹുലിന്റെ രണ്ടാം മണ്ഡലത്തെക്കുറിച്ച് ചർച്ചയുണ്ടായില്ലെന്നാണ് വിവരം. യോഗത്തിലുണ്ടായിരുന്ന നേതാക്കൾ ആരും തന്നെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. വൈകുന്നേരം നാല് മണിക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതേസമയം രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡിസിസി പ്രമേയം പാസാക്കി. ഇക്കാര്യം ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിക്കും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കും ഇമെയിലും അയച്ചിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതിനാൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉടൻ പ്രഖ്യാപിക്കേണ്ടത് അനിവാര്യമെന്നാണ് ഡിസിസിയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP