Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജഗോപാൽ വിസമ്മതിച്ചാൽ സുരേഷ് ഗോപി തിരുവനന്തപുരം മേയറാകുമോ! തദ്ദേശ സ്വയംഭരണ നിയമത്തിൽ കാര്യമായ അഴിച്ച് പണിക്കൊരുങ്ങി മോദി സർക്കാർ; മേയർമാരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി കൊണ്ടു വരും; നഗരസഭാ അധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം ലഭിക്കും

രാജഗോപാൽ വിസമ്മതിച്ചാൽ സുരേഷ് ഗോപി തിരുവനന്തപുരം മേയറാകുമോ! തദ്ദേശ സ്വയംഭരണ നിയമത്തിൽ കാര്യമായ അഴിച്ച് പണിക്കൊരുങ്ങി മോദി സർക്കാർ; മേയർമാരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി കൊണ്ടു വരും; നഗരസഭാ അധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം ലഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാല് കൊല്ലം കഴിയുമ്പോൾ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് എത്തും. അന്ന് തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥിയായി ഒ രാജഗോപാൽ മത്സരിക്കുമോ? ചർച്ചകൾ സജീവമാക്കുന്നതാണ് മോദി സർക്കാരിന്റെ പുതിയ നീക്കം. ഇന്ന് മിക്ക നഗരസഭകളിലും മേയർ എന്ന പദവിക്ക് പേരും പത്രാസുമുണ്ടെങ്കിലും വേണ്ടത്ര അധികാരമില്ലെന്ന പരാതി ശക്തമാണ്. ഇതിന് മാറ്റം വരുത്താനായി തദ്ദേശ സ്വയംഭരണ നിയമത്തിൽ കാര്യമായ അഴിച്ച് പണിക്ക് മോദി സർക്കാർ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി നിലവിലെ മേയർ തെരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തി മേയർമാരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി കൊണ്ടു വരാനുള്ള ആലോചനകൾ തിരുതകൃതിയായി നടക്കുകയാണ്. ഇതിനെ തുടർന്ന് നഗരസഭാധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം ലഭിക്കുകയും ചെയ്യും. അതായത് വ്യക്തിമികവുള്ളവർക്ക് മേയർ ആകാൻ സാഹചര്യം ഒരുക്കുന്ന നിയമം. നിലവിൽ ചെന്നൈയിലും മറ്റും മേയറെ ജനങ്ങളാണ് തെരഞ്ഞടുക്കുന്നത്. എന്നാൽ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലും പാർലമെന്ററീ സംവിധാനമാണ്. കോർപ്പറേഷനുകളിൽ ഈ രീതി ഗുണകരമമാകില്ലെന്നാണ് മോദിയുടെ വിലയിരുത്തൽ. എല്ലാത്തിനുമുപരി തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ബിജെപിക്ക് കോർപ്പറേഷൻ പിടിക്കാനും അവസരമൊരുക്കും.

തിരുവനന്തപുരത്തെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി 35 സീറ്റുമായി പ്രതിപക്ഷത്ത് എത്തിയിരുന്നു. രാജഗോപാലിനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന വാദം 2015ലെ തെരഞ്ഞെടുപ്പിൽ ശക്തമായിരുന്നു. എന്നാൽ വെറുമൊരു കൗൺസിലറായി രാജഗോപാലിനെ മത്സരിപ്പിക്കുന്നതായിരുന്നു പ്രശ്‌നം. ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ രാജഗോപാലിന് കൗൺസിലർ സ്ഥാനം വലിയ നാണക്കേടാകുമെന്നും വിലയിരുത്തി. എന്നാൽ മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ രാജഗോപാലിനെ പോലുള്ളവർ മത്സരിക്കുന്നതിൽ ഇത്തരം പ്രശ്‌നമൊന്നുമില്ല. മികച്ച മുഖങ്ങളെ അവതരിപ്പിച്ച് രാജ്യത്തുടനീളം മുന്നേറ്റമുണ്ടാക്കാനാണ് മോദിയുടെ പുതിയ നീക്കം. അതായത് ഈ നിയമ നിർമ്മാണം നടപ്പിലായാൽ തിരുവനന്തപുരത്തെ മേയർ തെരഞ്ഞെടുപ്പിൽ രാജഗോപാൽ മത്സരിക്കാൻ ഇടയുണ്ട്. രാജഗോപാൽ വിസമ്മതിച്ചാൽ സുരേഷ് ഗോപിയേയും പരിഗണിക്കും.

ലണ്ടൻ, ന്യൂയോർക്ക് പോലുള്ള അന്താരാഷ്ട്ര നഗരങ്ങളിലുള്ളത് പോലെ ഇന്ത്യയിലെ നഗരങ്ങളെയും കൂടുതൽ സ്വയംഭരണാധികാരങ്ങളുള്ളവയാക്കി മാറ്റുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഈ നീക്കം നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത് നടപ്പിലാവുകയാണെങ്കിൽ അഞ്ച് വർഷത്തേക്കുള്ള ഭരണത്തിന് മേയർമാരെ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമെ കൂടുതൽ സാമ്പത്തിക അധികാരങ്ങളും മേയർമാർക്ക് കൈവരുകയും ചെയ്യുമെന്നാണ് സൂചന. നിലവിൽ ഉത്തർഖണ്ഡ്, ചത്തീസ്ഗഡ്, ജാർഖഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങൽ മാത്രമാണ് ജനങ്ങൾ നേരിട്ട് അഞ്ച് വർഷത്തെ ഭരണത്തിനായി മേയർമാരെ തെരഞ്ഞെടുക്കുന്ന രീതിയുള്ളത്.

എന്നാൽ അവർക്ക് കൂടുതൽ നിർവഹണപരമായതും സാമ്പത്തികപരമായതുമായ സ്വാതന്ത്ര്യങ്ങളില്ലെന്നതാണ് യാഥാർത്ഥ്യം. യഥാർത്ഥത്തിലുള്ള അധികാരം സംസ്ഥാന ഗവൺമെന്റിൽ തന്നെയാണ് നിലനിൽക്കുന്നത്. മുനിസിപ്പിൽ കമ്മീഷണറിലൂടെ നഗരഭരണത്തെ സംസ്ഥാന ഗവൺമെന്റ് നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. മേയർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി രാജ്യത്തെ നഗരങ്ങളിലെല്ലാം നടപ്പിലാക്കാൻ മോദി അതീവ താൽപര്യമാണ് പുലർത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. മുനിസിപ്പാലിറ്റികളെ ശക്തിപ്പെടുത്തുന്നതിനായി കൂടുതലായി എന്തെല്ലാം നടപടികൾ കൈക്കൊള്ളാമെന്ന് നിർദ്ദേശിക്കുന്നതിനായി അർബൻ ഡെവപല്‌മെന്റ് മിനിസ്ട്രിയിലെ ഒഫീഷ്യലുകളെ നിയോഗിച്ചിട്ടുണ്ട്. തുടർന്ന് ഇതെങ്ങനെ നടപ്പിലാക്കാമെന്നതിന്റെ ഒരു ബ്ലൂപ്രിന്റ് തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഭരണഘടന ഭേദഗതി ചെയ്യൽ, പോലുള്ള നിരവധി മാർഗങ്ങൾ ഇതിനായി പരിഗണിച്ച് വരുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഇത്തരം സാധ്യതകൾ തിരക്കുന്നതിനായി മിനിസ്ട്രി യുഡി സെക്രട്ടറിയായ രാജീവ് ഗൗബ തലവനായ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ഈ കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 20ന് ചേരാനിരിക്കുകകയുമാണ്. ഇതിന്റെ ഭാഗമായി സ്‌റ്റേറ്റ് യുഡി മിനിസ്റ്റർമാർമാർ, 500 നഗരങ്ങളിലെ മേയർമാർ, കമ്മീഷണർമാർ എന്നിവരുടെ ഒരു കോൺക്ലേവ് സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. അർബൻ ലോക്കൽ ബോഡികളുടെ അധികാരം എങ്ങനെ ശക്തിപ്പെടുത്താമെന്നായിരിക്കും ഇതിൽ ചർച്ച ചെയ്യുന്നത്.

ഇന്ന് ഭൂരിഭാഗം സ്റ്റേറ്റുകളിലും മേയർമാരെ തെരഞ്ഞെടുക്കുന്നത് മുനിസിപ്പൽ കൗൺസിലർമാരാണ്. എന്നാൽ ഭരണഘടനയുടെ 74ാം ഭേദഗതി നിയമമനുസരിച്ച് മേയറെ തെരഞ്ഞെടുക്കൽ, ടാക്‌സ് ലെവി തുടങ്ങിയടക്കമുള്ള 18 അധികാരങ്ങൾ അർബൻ ലോക്കൽ ബോഡികളിലേക്ക് മാറ്റാൻ സാധിക്കും. എന്നാൽ മിക്ക സ്‌റ്റേറ്റ് ഗവൺമെന്റുകളും തങ്ങളുടെ അധികാരം വിട്ട് കൊടുക്കാൻതാൽപര്യം പ്രകടിപ്പിക്കാറില്ലെന്നതാണ് വാസ്തവം. ഇന്ത്യയിലെ ഭൂരിഭാഗം മുനിസിപ്പാലിറ്റികളും വെറുതെ പണംചെലവാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്നും അവയെക്കൊണ്ട് സാമ്പത്തികമായി രാജ്യത്തിന് നേട്ടമുണ്ടാകുന്നില്ലെന്നുമാണ് അർബൻ എക്‌സപർട്ടുകൾ പറയുന്നത്.

എല്ലാ മുനിസിപ്പാലിറ്റികളിൽ നിന്നു കൂടി ശേഖരിക്കപ്പെടുന്ന പണം 1.2 ലക്ഷം കോടി മാത്രമാണ്. ഇത് ജിഡിപിയുടെ വെറും ഒരു ശതമാനം മാത്രമാണ്. എന്നാൽ ചൈന, ബ്രസീൽ എന്നിവയെപ്പോലുള്ള രാജ്യങ്ങളിലെ മുനിസിപ്പാലിറ്റികൾ അവിടങ്ങളിലെ ജിഡിപിയുടെ അഞ്ച് മുതൽ ആറ് ശതമാനം വരെ സംഭാവന ചെയ്യുന്നുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയാൽ ഇതിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ശക്തമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP