Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്റർനെറ്റും വാർത്തവിനിമയ സംവിധാനവുമില്ലാതെ കാശ്മീർ; പ്രത്യേക പദവി നീക്കിയതിന് പിന്നാലെ വിശ്ചേദിച്ച ഇന്റർനെറ്റ് വിലക്ക് ഇതുവരെ നീക്കിയില്ല; സർക്കാരിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ തെരുവിൽ; തടസ്സം കൂടാതെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും മാധ്യമപ്രവർത്തകർ

ഇന്റർനെറ്റും വാർത്തവിനിമയ സംവിധാനവുമില്ലാതെ കാശ്മീർ;  പ്രത്യേക പദവി നീക്കിയതിന് പിന്നാലെ വിശ്ചേദിച്ച ഇന്റർനെറ്റ് വിലക്ക് ഇതുവരെ നീക്കിയില്ല; സർക്കാരിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ തെരുവിൽ; തടസ്സം കൂടാതെ  ജോലി ചെയ്യാൻ അനുവദിക്കണമെന്നും മാധ്യമപ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ഇന്റർനെറ്റും വാർത്താവിതരണ സംവിധാനവുമില്ലാതെ 100-ാം ദിവസം പിന്നിടുമ്പോൾ സർക്കാരിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ തെരുവിൽ. തുടർച്ചയായി 100-ാം ദിവസവും ഇന്റർനെറ്റ് സേവനങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജമ്മുകശ്മീരിൽ മാധ്യമപ്രവർത്തകർ ചൊവ്വാഴ്ച പ്രതിഷേധ റാലി നടത്തിയത്.

സംസ്ഥാനത്തിന് പ്രത്യേകപദവി നൽകുന്ന അനുച്ഛേദം 370-ലെ വ്യവസ്ഥകൾ റദ്ദാക്കുന്നതിനു തൊട്ടുമുമ്പ് ഓഗസ്റ്റ് നാലിന് അർധരാത്രിയിലാണ് ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ റദ്ദാക്കിയത്. തങ്ങളുടെ ജോലി തടസ്സമില്ലാതെ തുടരുന്നതിന് എത്രയും വേഗം ഇന്റർനെറ്റ് സംവിധാനം തിരികെ കൊണ്ടുവണമെന്നാണ് മധ്യമപ്രവർത്തകർ പറയുന്നത്.

'ഇന്റർനെറ്റ് സേവനങ്ങൾക്കു തുടർച്ചയായി നൂറാം ദിവസവും തുടരുന്ന വിലക്കിൽ പ്രതിഷേധിച്ചാണ് റാലി നടത്തിയത്. മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി തടസ്സംകൂടാതെ നിർവഹിക്കുന്നതിനു ഇന്റർനെറ്റ് അടിസ്ഥാനഘടകമാണ്. എത്രയും വേഗം അതു പുനഃസ്ഥാപിച്ചു നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്'' -മുതിർന്ന മാധ്യമപ്രവർത്തകനായ പർവേസ് ബുഖാരി പറഞ്ഞു.

ഹോട്ടലിന്റെ കോൺഫറൻസ് ഹാളിൽ താത്കാലികമായി ഒരുക്കിയ മീഡിയ ഫെസിലിറ്റേഷൻ കേന്ദ്രത്തിൽനിന്നാണ് മാധ്യമപ്രവർത്തകർ വാർത്തകൾ ശേഖരിക്കുന്നതും അയയ്ക്കുന്നതും. അവിടെ ആവശ്യത്തിനു കംപ്യൂട്ടറുകളില്ലെന്നും മണിക്കൂറുകളോളം കാത്തിരുന്നാൽമാത്രമാണ് ജോലി ചെയ്യാൻ കഴിയുന്നതെന്നും അവർ പറയുന്നു.ഇന്റർനെറ്റ് സേവനങ്ങൾക്കൊപ്പം പ്രീപെയ്ഡ് മൊബൈൽസേവനങ്ങൾക്കും വിലക്കുണ്ട്. തുടർച്ചയായ 72 ദിവസത്തെ വിലക്കിനുശേഷം ഒക്ടോബർ 14-ന് പോസ്റ്റ്‌പെയ്ഡ് മൊബൈൽസേവനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP