Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുൺ ജെയ്റ്റ്‌ലി പച്ചക്കള്ളം പറയുന്നു; കൂടിക്കാഴ്‌ച്ചക്ക് കോൺഗ്രസ് നേതാവ് പി.എൽ പുനിയ സാക്ഷി; ഏഴു മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ച്ചയിൽ ഇരുവരും അടുത്തുള്ള ബെഞ്ചിലിരുന്ന് സംസാരിച്ചു; ധനമന്ത്രിക്കെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്ന് കോൺഗ്രസ് നേതാവും

അരുൺ ജെയ്റ്റ്‌ലി പച്ചക്കള്ളം പറയുന്നു; കൂടിക്കാഴ്‌ച്ചക്ക് കോൺഗ്രസ് നേതാവ് പി.എൽ പുനിയ സാക്ഷി; ഏഴു മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ച്ചയിൽ ഇരുവരും അടുത്തുള്ള ബെഞ്ചിലിരുന്ന് സംസാരിച്ചു; ധനമന്ത്രിക്കെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്ന് കോൺഗ്രസ് നേതാവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നാടുവിടും മുമ്പ് താൻ അരുൺ ജെയ്റ്റ്‌ലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തൽ ആയുധമാക്കി കോൺഗ്രസ്. ജെയ്റ്റ്‌ലിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തുവന്നു. കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറയുന്നത് പച്ചക്കള്ളമാണെന്ന് രാഹുൽ ഗാന്ധി ഡൽഹിയിൽ പറഞ്ഞു. രാജ്യം വിടുന്നതിന് മുൻപ് മല്യയും ജെയ്റ്റിലുമായി നടന്നത് അനൗപചാരികയോഗമല്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പാർലമെന്റിലെ സെൻട്രൽ ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്‌ച്ച പതിനഞ്ചു മിനിറ്റോളം നീണ്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് നേതാവ് പി.എൽ പുനിയ സാക്ഷിയെന്ന് രാഹുൽ പറഞ്ഞു. കുറ്റവാളിയായ ഒരാളോട് എന്തിനാണ് ബന്ധം പുലർത്തിയതെന്നും എന്താണ് ചർച്ച ചെയ്തതെന്നും ധനകാര്യമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കോൺഗ്രസ് രാജ്യസഭാ എംപിയായ പി.എൽ.പുനിയയും രാഹുലിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 2016 മാർച്ച് ഒന്നിനായിരുന്നു കൂടിക്കാഴ്ച നടന്നത്. പാർലമെന്റിന്റെ ബജറ്റ് സെഷൻ സമയത്തായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

'മല്യയും ജെയ്റ്റ്ലിയും തമ്മിലുള്ള കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതായിരുന്നു. 15-20മിനിറ്റ് നീണ്ടു നിന്നു.' എന്നും അദ്ദേഹം പറഞ്ഞു.'പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അരുൺ ജെയ്റ്റ്ലിയും വിജയ് മല്യയും ചർച്ച നടത്തുന്നത് ഞാൻ കണ്ടതാണ്. ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഇക്കാര്യം സ്ഥിരീകരിക്കാം.' അതിന് ധൈര്യമുണ്ടോയെന്നും എന്നും അദ്ദേഹം ബിജെപി വെല്ലുവിളിച്ചു കൊണ്ടു പറഞ്ഞു.

ഈ കൂടിക്കാഴ്ച നടന്നത് മല്യ നാടുവിടുന്നതിന് രണ്ടുദിവസം മുമ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാൽ ഞാൻ രാഷ്ട്രീയം വിടാം. അല്ലെങ്കിൽ ജെയ്റ്റ്ലി വിടണം.' എന്നും പുനിയ പറഞ്ഞു. സർക്കാർ എല്ലാവിഷയത്തിലും കള്ളം പറയുകയാണെന്ന് വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു. റാഫേൽ കരാർ, വിജയ് മല്യയുടെ നാടുവിടൽ അങ്ങനെ എല്ലാ വിഷയത്തിലും. അദ്ദേഹത്തിന് സുഖമായി നാടുവിടാനുള്ള സൗകര്യം ധനമന്ത്രിയാണ് ഒരുക്കിക്കൊടുത്തതെന്നും രാഹുൽ ആരോപിച്ചു.

2016- മാർച്ചിൽ പാർലമെന്റ് സെൻട്രൽ ഹാളിലെ ഒരു മൂലയിൽ വിജയ് മല്യയും അരുൺ ജെയ്റ്റ്ലിയും കൂടിക്കാഴ്ച നടത്തുന്നത് ഞാൻ കണ്ടതാണ്. കൂടിക്കാഴ്ച ഏഴു മിനിറ്റോളം നീണ്ടുനിന്നിരുന്നു. ഇരുവരും അവിടെയുള്ള ബെഞ്ചിലിരുന്നാണ് സംസാരിച്ചത്. ജെയ്റ്റ്ലിയുടെ അടുത്തേക്ക് മല്യ വരികയായിരുന്നുവെന്നും പുനിയ പറഞ്ഞു. മല്യ ലണ്ടനിലേക്ക് കടക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ചയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പുനിയ കൂട്ടിച്ചേർത്തു. 2014-നു ശേഷം മല്യക്ക് തന്നെ കാണാൻ അനുവാദം നൽകിയിട്ടില്ലെന്ന് അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം വിജയ് മല്യ വ്യാജ വാഗ്ദാനങ്ങളുമായി ഒരിക്കൽ തന്നെ സമീപിച്ചിരുന്നെന്നും മല്യയുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്നും വെളിപ്പെടുത്തലിന് ശേഷം ജെയ്റ്റ്ലി വ്യക്തമാക്കിരുന്നു.

രാജ്യസഭാംഗമായതിനുശേഷം ഒരിക്കൽ ആ അധികാരം മല്യ ദുർവിനിയോഗം ചെയ്തെന്നും അന്ന് ഞാൻ സഭയിൽനിന്നിറങ്ങി എന്റെ മുറിയിൽപ്പോയി. പക്ഷേ, അയാൾ എന്റെ പിറകേവരികയും ബാധ്യതകൾ തീർക്കാമെന്ന് അറിയിക്കുകയും ചെയ്തു. അയാൾ മുമ്പുപറഞ്ഞ വ്യാജവാഗ്ദാനങ്ങളൊക്കെയും എന്റെയടുത്തും ആവർത്തിച്ചു. ആ സംഭാഷണം തുടരാൻ ഞാൻ അനുവദിച്ചില്ല. ബാങ്കുകളോട് സംസാരിക്കാനാണ് ഞാൻ പറഞ്ഞത്. അയാളുടെ പക്കലുണ്ടായിരുന്ന കടലാസുകളും ഞാൻ വാങ്ങിയില്ല.'' -ജെയ്റ്റ്‌ലി വിശദീകരിച്ചു. പിന്നീടൊരിക്കലും തന്നെ കാണാൻ മല്യക്ക് അനുവാദം നൽകിയിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP