Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിതമില്ലാത്താക്കാൻ കേസുണ്ടാക്കി; ശിക്ഷിച്ചപ്പോൾ ബലിയർപ്പിച്ച 233 പേരെ ഇനിയും മറന്നിട്ടല്ല; രാഷ്ട്രീയത്തിൽ സജീവമാകുമെന്നും പുരട്ചി തലൈവി ജയലളിത; എല്ലാ കോടതികൾക്കും മുകളിൽ മനസാക്ഷിയുടെ കോടതിയുണ്ടെന്ന് ഓർമിപ്പിച്ച് കരുണാനിധിയും

ജീവിതമില്ലാത്താക്കാൻ കേസുണ്ടാക്കി; ശിക്ഷിച്ചപ്പോൾ ബലിയർപ്പിച്ച 233 പേരെ ഇനിയും മറന്നിട്ടല്ല; രാഷ്ട്രീയത്തിൽ സജീവമാകുമെന്നും പുരട്ചി തലൈവി ജയലളിത; എല്ലാ കോടതികൾക്കും മുകളിൽ മനസാക്ഷിയുടെ കോടതിയുണ്ടെന്ന് ഓർമിപ്പിച്ച് കരുണാനിധിയും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക ഹൈക്കോടതി തന്നെ കുറ്റവിമുക്തയാക്കിയത് വ്യക്തിപരമായ വിജയമല്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിജയവുമാണെന്ന് മുൻ മുഖ്യമന്ത്രി ജയലളിത പറഞ്ഞു. തന്നിൽ ജനങ്ങൾക്ക് അർപ്പിച്ച വിശ്വാസത്തിന് ജനങ്ങളോടും ദൈവത്തിനും നന്ദിയുണ്ടെന്നും ജയലളിത പ്രസ്താവനയിൽ പറഞ്ഞു.

കോടതി വിധിയോടെ കേസിൽ കുറ്റവാളിയല്ലെന്ന് തെളിഞ്ഞു. സത്യത്തിന്റെയും നീതിയുടെയും വിജയമാണിത്. വിജയം തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതായും ജയലളിത പറഞ്ഞു. തന്നെയും പാർട്ടിയെയും നശിപ്പിക്കാനുള്ള ഡി.എം.കെയുടെ ഗൂഢാലോചന പൊളിഞ്ഞു. കൂടുതൽ ശക്തിയോടെ സജീവ രാഷ്ട്രീയത്തിൽ മടങ്ങിയെത്തുമെന്നും ജയലളിത വ്യക്തമാക്കി.

പ്രത്യേക വിചാരണക്കോടതി എന്നെ ശിക്ഷിച്ചപ്പോൾ 233 പാർട്ടി പ്രവർത്തകരാണ് ജീവൻ ബലിയർപ്പിച്ചത്. അവരുടെ ദുഃഖം ഞാൻ ഇന്നും മറന്നിട്ടില്ല. മെയ്‌ 10നും ഒരാൾ ആത്മഹത്യ ചെയ്തു. ഒരു ദിവസം കൂടി അവർ കാത്തു നിന്നിരുന്നെങ്കിൽ ഇന്ന് മറ്റുള്ള പാർട്ടി പ്രവർത്തകർക്കൊപ്പം ഈ വിജയം ആഘോഷിക്കാമായിരുന്നു ജയ പറഞ്ഞു.

മുഖ്യഎതിരാളിയായ ഡി.എം.കെയെയും ജയ വിമർശിച്ചു. തനിക്കെതിരെ വിജയിക്കാൻ കഴിയാത്തതിൽ അസൂയ പൂണ്ട ഡി.എം.കെ, തന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായാണ് ഈ സ്വത്ത് സമ്പാദന കേസ് കെട്ടിച്ചമച്ചത്. എന്നാൽ. ഒടുവിൽ സത്യം ജയിച്ചിരിക്കുന്നുവെന്നും ജയലളിത പറഞ്ഞു.

അതേസമയം, ഹൈക്കോടതി വിധി ജയലളിതയുടെ അന്തിമ വിജയമല്ലെന്ന് മുഖ്യഎതിരാളിയും ഡി.എം.കെ പ്രസിഡന്റുമായ എം.കരുണാനിധി പറഞ്ഞു. ഗാന്ധിജി പറയാറുണ്ടായിരുന്ന കാര്യമാണ് എനിക്കിപ്പോൾ എല്ലാവരേയും ഓർമിപ്പിക്കാനുള്ളത്: എല്ലാ കോടതികൾക്കും മുകളിൽ ഒരു കോടതിയുണ്ട്. അത് സ്വന്തം മനസാക്ഷിയാണ് കരുണാനിധി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP