Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്രമികൾ എന്തിനാണ് മുഖംമൂടികൾ ധരിച്ചത്? അവർ വെറും ഭീരുക്കൾ; ആ ദൃശ്യങ്ങൾ ടിവിയിൽ കണ്ടപ്പോൾ, 26/11 ഭീകരാക്രമണമാണ് ഓർമിച്ചത്; അത്തരം ആക്രമണങ്ങൾ ഒരിക്കലും മഹാരാഷ്ട്രയിൽ വച്ചുപൊറുപ്പിക്കില്ല; ജെഎൻയു സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഉദ്ധവ് താക്കറെ

അക്രമികൾ എന്തിനാണ് മുഖംമൂടികൾ ധരിച്ചത്? അവർ വെറും ഭീരുക്കൾ; ആ ദൃശ്യങ്ങൾ ടിവിയിൽ കണ്ടപ്പോൾ, 26/11 ഭീകരാക്രമണമാണ് ഓർമിച്ചത്; അത്തരം ആക്രമണങ്ങൾ ഒരിക്കലും മഹാരാഷ്ട്രയിൽ വച്ചുപൊറുപ്പിക്കില്ല; ജെഎൻയു സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഉദ്ധവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജെഎൻയു സർവകലാശാലയിൽ നടന്ന മുഖംമൂടി ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അക്രമികൾ എന്തിനാണ് മുഖംമൂടികൾ ധരിച്ചത്? അവർ ഭീരുക്കളായിരുന്നു. ആ ദൃശ്യങ്ങൾ ടിവിയിൽ കണ്ടപ്പോൾ, 26/11 ഭീകരാക്രമണമാണ് ഓർമിപ്പിച്ചത്. അത്തരം ആക്രമണങ്ങൾ ഒരിക്കലും മഹാരാഷ്ട്രയിൽ വച്ചുപൊറുപ്പിക്കില്ല, താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയവരെ പുറത്തുകൊണ്ടുവരണം. അവരെ തുറന്നുകാട്ടാൻ ഡൽഹി പൊലീസിന് കഴിഞ്ഞില്ലെങ്കിൽ അവരും കുറ്റക്കാരായിരിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അക്രമികളെ നീതി പീഠത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായിരിക്കണം മുൻഗണനയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഇതെ ചൊല്ലിയുള്ള രാഷ്ട്രീയം പിന്നീടാവാം. മുംബൈ ഗേറ്റ വേ ഓഫ് ഇന്ത്യയിൽ പ്രതിഷേധം നടത്തുന്നവരുടെ രോഷം മനസ്സിലാക്കുന്നു. എന്നാൽ, ജെഎൻയുവിൽ സംഭവിച്ചതിലും ഞാൻ അതുപോലെ അസന്തുഷ്ടനാണ്, താക്കറെ പറഞ്ഞു. ഞായറാഴ്ച അർദ്ധരാത്രി മുതൽ ഗേററ് വേ ഓഫ് ഇന്ത്യയിൽ അരങ്ങേറിയ അക്രമങ്ങളിൽ 26 പേർക്ക് പരിക്കേറ്റിരുന്നു, ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

നേരത്തെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയെ ജാലിയൻ വാലാബാഗിനോട് ഉദ്ധവ് ഉപമിച്ചിരുന്നു. പൊലീസ് അടിച്ചമർത്തൽ ഇന്ത്യൻ സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ ഓർമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP