Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുപിയിൽ കാഴ്ച വച്ചത് ദയനീയ തോൽവി; രാഹുൽ ഗാന്ധി പോലും ജയിച്ചില്ല; തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു; എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും സ്ഥാനമൊഴിഞ്ഞു; കോൺഗ്രസ് അധ്യക്ഷനാകാൻ സച്ചിൻ പൈലറ്റിന് സാധ്യത കൂടി

യുപിയിൽ കാഴ്ച വച്ചത് ദയനീയ തോൽവി; രാഹുൽ ഗാന്ധി പോലും ജയിച്ചില്ല; തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു; എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും സ്ഥാനമൊഴിഞ്ഞു; കോൺഗ്രസ് അധ്യക്ഷനാകാൻ സച്ചിൻ പൈലറ്റിന് സാധ്യത കൂടി

ന്യൂഡൽഹി: കോൺഗ്രസിൽ രാജി തുടരുന്നു. എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും സ്ഥാനമൊഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം സിന്ധ്യ രാജിവച്ചത്. മധ്യപ്രദേശിലും കോൺഗ്രസ് തോറ്റിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയും തോറ്റു. കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം നേരത്തെ രാഹുൽ ഗാന്ധി രാജിവച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് സിന്ധ്യയും സ്ഥാനമൊഴിയുന്നത്.

പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു സിന്ധ്യ. ഉത്തർപ്രദേശിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാൻ സാധിച്ചത്. പാർട്ടി അധ്യക്ഷനായിരുന്നു രാഹുൽ അമേഠിയിൽ തോൽക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചതോടെ പാർട്ടിയിൽ കൂട്ട രാജിക്കാണ് കളമൊരുങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള രാജിക്കത്ത് രാഹുൽ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നേതാക്കന്മാരാണ് പാർട്ടി സ്ഥാനങ്ങൾ രാജിവച്ചത്.

കോൺഗ്രസ് അധ്യക്ഷനായി യുവ നേതാക്കളെത്തണമെന്ന നിർദ്ദേശം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് മുന്നോട്ട് വച്ചിരുന്നു. ഇതോടെ സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. ഇതോടെ എ ഐ സി സി അധ്യക്ഷനാകാൻ മധ്യപ്രദേശിൽ നിന്നുള്ള യുവ നേതാവുണ്ടാകില്ലെന്ന സൂചനയാണ ലഭിക്കുന്നത്. സച്ചിൻ പൈലറ്റിന് ഇതോടെ സാധ്യത കൂടുകയാണ്.

സിന്ധ്യ-പ്രിയങ്ക സഖ്യം ഉത്തർപ്രദേശിൽ കോൺഗ്രസിന് മികച്ച നേട്ടം കൈവരിക്കാൻ സഹായകമാകുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പുതിയ അധ്യക്ഷനാകാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. സിന്ധ്യയുടെ പേരും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുമെന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിന്ധ്യ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

രാഹുൽ രാജിവെച്ചതോടെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് അഞ്ചോളം നേതാക്കളെയാണ്. അതിൽ യുവനേതൃത്വത്തെ പരിഗണിച്ചാൽ രണ്ടു പേരുകളായിരിക്കും ചർച്ചയിൽ വരിക. ഒന്ന് സിന്ധ്യയും മറ്റൊന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും. ഇരുവരും രാഹുലിന്റെ വിശ്വസ്തരായാണ് അറിയപ്പെടുന്നത്. ഇനി പരിചയസമ്പത്താണ് പരിഗണിക്കുന്നതെങ്കിൽ ദളിത് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നിവരെ പരിഗണിക്കും. അതിൽ കർണാടകത്തിൽ പ്രതിസന്ധി വന്നിട്ടുപോലും മുഖ്യമന്ത്രിയാകാൻ താനില്ലെന്നു വ്യക്തമാക്കിയതോടെ ഖാർഗെ ഈ സാധ്യത സജീവമായി നിലനിർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP