Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനം ഭരിക്കാൻ കോൺഗ്രസിനെ ചുമതലപ്പെടുത്തിയത് ജനങ്ങൾ; വെറും വാക്ക് പറയാതെ ധൈര്യമുണ്ടെങ്കിൽ തന്റെ സർക്കാരിനെ അട്ടിമറിക്കാനും ബിജെപിയോട് മധ്യപ്രദേശ് മുഖ്യമന്ത്രി; സംസ്ഥാന ഭരണം അട്ടിമറിക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്ഥാവന പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിപ്പിക്കാനെന്നും കമൽനാഥ്

സംസ്ഥാനം ഭരിക്കാൻ കോൺഗ്രസിനെ ചുമതലപ്പെടുത്തിയത് ജനങ്ങൾ; വെറും വാക്ക് പറയാതെ ധൈര്യമുണ്ടെങ്കിൽ തന്റെ സർക്കാരിനെ അട്ടിമറിക്കാനും ബിജെപിയോട് മധ്യപ്രദേശ് മുഖ്യമന്ത്രി; സംസ്ഥാന ഭരണം അട്ടിമറിക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്ഥാവന പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിപ്പിക്കാനെന്നും കമൽനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ബിജെപി നേതാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ മധ്യപ്രദേശിലെ തന്റെ സർക്കാരിനെ താഴെയിറക്കൂ എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി കമൽനാഥ്. നീണ്ട 15 വർഷത്തിന് ശേഷം സംസ്ഥാനത്ത് ഭരണത്തിലെത്തിയ ശേഷമാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.ഇൻഡോറിൽ നടന്ന ഇന്ത്യാ ടുഡേ മൈൻഡ് റോക്ക്സ് 2019ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കട്ടെ. എന്തിനാണ് ബിജെപി വെറുതെ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് എന്നും കമൽനാഥ് ചോദിച്ചു.

കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കുമെന്ന മധ്യപ്രദേശ് മുന്മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ബിജെപി നേതാവ് കൈലാഷ് വിജയ്വർഗിയയുടെയും അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ, എന്റെ സർക്കാരിനു മേൽ അവർ കരുണ കാണിക്കുകയാണോ എന്നായിരുന്നു കമൽനാഥിന്റെ മറുചോദ്യം. ബിജെപി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിക്കാൻ മാത്രമാണെന്നും കമൽനാഥ് കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ല- എന്നായിരുന്നു മധ്യപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള കമൽനാഥിന്റെ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആളുകൾ ഞങ്ങളെ തള്ളിക്കളഞ്ഞെന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. ഞങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് ശരിയായ വിധത്തിൽ എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ദേശീയതയിൽ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ബിജെപിക്ക് ഒരൊറ്റ സ്വാതന്ത്ര്യസമരസേനാനി പോലുമില്ലെന്ന കാര്യം ജനങ്ങളെ ഓർമിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും കമൽനാഥ് പറഞ്ഞു.

സംസ്ഥാനം ഭരിക്കാൻ കോൺഗ്രസിനെ ചുമതലപ്പെടുത്തിയത് ജനങ്ങളാണെന്നും, തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമാണ് ബിജെപി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നുമാണ് കമൽനാഥ് പറഞ്ഞത്.

നേരത്തേ, ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരാവദിത്തം താൻ ഏറ്റെടുക്കുന്നതായി കമൽനാഥ് വ്യക്തമാക്കിയിരുന്നു. 'സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. രാഹുൽ ഗാന്ധിയുടെ നിലപാട് ശരിയാണ്. ആരാണ് തോൽവിക്ക് ഉത്തരവാദി എന്ന് എനിക്കറിയില്ല. എന്നാൽ പാർട്ടിപദവി ഒഴിയാനുള്ള സന്നദ്ധത ഞാൻ അറിയിച്ചു കഴിഞ്ഞു'- കമൽനാഥ് പറഞ്ഞു.'വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നത് ഞാനാണ് പാർട്ടിയുടെ പരാജയത്തിന് ഉത്തരവാദിയെന്നാണ്. മറ്റാരെങ്കിലും ഉത്തരവാദികളാണോ എന്ന് എനിക്കറിയില്ല'- കമൽനാഥ് കൂട്ടിച്ചേർത്തു. 29 ലോക്സഭാ സീറ്റുകളുള്ള മധ്യപ്രദേശിൽ ഒരിടത്തു മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP