Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ പ്രവേശനം മനസു തുറന്ന് കരീനാകപൂർ; 'ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വസ്തവമല്ല; രാഷ്ട്രീയത്തിലേക്കില്ല, തന്റെ ശ്രദ്ധ സിനിമയിൽ മാത്രമാണെന്നും' കരീനാ കപൂർ ഖാൻ

രാഷ്ട്രീയ പ്രവേശനം മനസു തുറന്ന് കരീനാകപൂർ; 'ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വസ്തവമല്ല; രാഷ്ട്രീയത്തിലേക്കില്ല, തന്റെ ശ്രദ്ധ സിനിമയിൽ മാത്രമാണെന്നും' കരീനാ കപൂർ ഖാൻ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം. കരീനാകപൂറിന്റെ രാഷ്ട്രീയ പ്രവേശനം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് സ്ഥിരീകരണമായി. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് താരം തന്നെ സ്ഥിരീകരിച്ചു.

ഈ വിഷയത്തെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകളിൽ സത്യമില്ലെന്നും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും കരീന മാധ്യമങ്ങളോട് വെളിപ്പെടുത്തി. ''ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ല. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. സിനിമയിൽ മാത്രമായിരിക്കും എന്റെ ശ്രദ്ധ.'' കരീന പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കരീന എത്തുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരം നേരിട്ടാണ് ഈ വാർത്ത നിഷേധിച്ചിരിക്കുന്നത്. മാധുരി ദീക്ഷിതിന് പിന്നാലെ കരീനയും രാഷ്ട്രീയത്തിലേക്ക് എന്നായിരുന്ന പുറത്തുവന്ന റിപ്പോർട്ട്. ഭോപ്പാലിൽ കരീനയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം കോൺഗ്രസിലെ യോഗേന്ദ്രസിങ് ചൗഹാൻ മുന്നോട്ട് വച്ചിരുന്നു.

എന്നാൽ ഇതിനെതിരെ കോൺഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കാലത്തൊന്നും കോൺഗ്രസിന് വിജയം നേടാൻ സാധിക്കാത്ത മണ്ഡലമാണ് ഭോപ്പാൽ. ബിജെപി സ്ഥാനാർത്ഥികളായി നിരവധി സെലബ്രിറ്റികൾ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. ഗൗതം ഗംഭീർ, സണ്ണി ഡിയോൾ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവരുടെ പേരുകളാണ് ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP