Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമതർക്കെതിരെയുള്ള നീക്കം സാവകാശം ആക്കുന്നത് ചിലരെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ; മൂന്ന് പേർക്കെതിരെ നടപടി എടുത്തത് പോലും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കും വിധം; ഇടക്കാല തെരഞ്ഞെടുപ്പു നടത്തി വിജയിച്ച് ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം പിടിക്കാനുള്ള ആലോചനകൾക്ക് തടയിട്ടുകൊണ്ടുള്ള നീക്കം; സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പുതിയ സർക്കാർ രൂപീകരിക്കാൻ അധിക ആവേശമില്ലാതെ ബിജെപി വൃത്തങ്ങളും

വിമതർക്കെതിരെയുള്ള നീക്കം സാവകാശം ആക്കുന്നത് ചിലരെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ; മൂന്ന് പേർക്കെതിരെ നടപടി എടുത്തത് പോലും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കും വിധം; ഇടക്കാല തെരഞ്ഞെടുപ്പു നടത്തി വിജയിച്ച് ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം പിടിക്കാനുള്ള ആലോചനകൾക്ക് തടയിട്ടുകൊണ്ടുള്ള നീക്കം; സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പുതിയ സർക്കാർ രൂപീകരിക്കാൻ അധിക ആവേശമില്ലാതെ ബിജെപി വൃത്തങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിൽ സർക്കാരിനു പിന്തുണ പിൻവലിച്ച മൂന്നു വിമത എംഎൽഎമാരെ സ്പീക്കർ കെ.ആർ.രമേശ് കുമാർ അയോഗ്യരാക്കിയതും തന്ത്രങ്ങളുടെ ഭാഗം. ഫെബ്രുവരിയിൽ ആരംഭിച്ച വിമതനീക്കങ്ങൾക്കു ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎൽഎ ആർ. ശങ്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കറുടെ നടപടി.

നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 മെയ്‌ വരെ അയോഗ്യരായ മൂവർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നു സ്പീക്കർ വ്യക്തമാക്കി. മറ്റ് എംഎൽഎമാരെ സംബന്ധിച്ച നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും സ്പീക്കർ കെ.ആർ.രമേശ് കുമാർ പറഞ്ഞു. അതായത് അതിന് ശേഷം അവർക്ക് മത്സരിക്കാനാകും. ആറു വർഷത്തെ വിലക്ക് വരാത്ത വിധമാണ് ആയോഗ്യത. ഇതിനൊപ്പം ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനവുമില്ല. അവർ കോൺഗ്രസ്-ജെഡിഎസ് മുന്നണിയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. എല്ലാവരേയും അയോഗ്യരാക്കിയാൽ അവിടെ ഉപതെരഞ്ഞെടുപ്പ് വരും. ഇവിടെ ജയിച്ചാൽ ബിജെപിക്ക് ഭരണവും കിട്ടും. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള നീക്കം.

വിമതരെ അയോഗ്യരാക്കാൻ കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആർ. ശങ്കർ സ്പീക്കറെ അറിയിച്ചിരുന്നു. കോൺഗ്രസിൽ ലയിക്കാമെന്നു കത്തു നൽകിയ ആർ.ശങ്കർ പിന്നീട് ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ശങ്കർ എന്ന സ്വതന്ത്ര അംഗത്തെ ആയോഗ്യനാക്കുന്നത്. ഇത് വലിയ നിയമ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. ഇഷ്ടമുള്ളവരെ പിന്തുണയ്ക്കാനുള്ള അധികാരവും അവകാശവും സ്വതന്ത്രക്കുണ്ട്. വിശ്വാസവോട്ടിൽ പങ്കെടുക്കാതെ മുംബൈ ആശുപത്രിയിൽ കഴിയുന്ന പാർട്ടി എംഎൽഎ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു കത്തു നൽകിയിരുന്നു. ഏതാനും പേർക്കെതിരെ നടപടിയെടുത്താൽ ബാക്കിയുള്ളവർ തിരിച്ചുവന്നേക്കുമെന്നാണ് കോൺഗ്രസും ദളും കരുതുന്നത്. വിമത എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്വാഗതം ചെയ്ത കോൺഗ്രസ് കർണാടക സംസ്ഥാന അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, ഇതു ജനാധിപത്യത്തിന്റെ വിജയമാണെന്നു പ്രതികരിച്ചു.

കർണ്ണാടകത്തിൽ പുതിയ സർക്കാരുണ്ടാക്കാൻ ബിജെപി അമിതാവേശം കാട്ടുന്നില്ല. എം എൽ എമാരെ അയോഗ്യരാക്കുമ്പോൾ അവിടെ ബിജെപി ജയിക്കണം. അല്ലാത്ത പക്ഷം അധികാരത്തിൽ ഏറിയാൽ പോലും പിന്നീട് മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരും. ഇത് നാണക്കേടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ സ്വന്തമായി ഭൂരിപക്ഷം നേടാനാകുമോ എന്നാണ് ബിജെപി നോക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ ജയിച്ച് അധികാരം നേടുകയാണ് ലക്ഷ്യം. ഇതിലൂടെ മാത്രമേ സ്ഥിരതയുള്ള സർക്കാർ പ്രാവർത്തികമാകൂ.

രാജി സമർപ്പിച്ച എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറുടെ തീരുമാനം വൈകുന്നതും കർണാടകയിൽ ഭരണപ്രതിസന്ധിക്ക് കാരണമാണ്. ന്യൂനപക്ഷ സർക്കാരിന് രൂപം നൽകാൻ ബിജെപി തയാറായേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലേക്കെന്ന് സൂചന.യും ചർച്ചയാകുന്നുണ്ട്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണമെന്ന നിലപാടിലാണ് യെഡിയൂരപ്പ, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തിടുക്കപ്പെട്ട് സർക്കാർ രൂപീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം എന്നാണ് സൂചന. ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുന്നതിനോട് ബിജെപിക്ക് താൽപര്യമില്ലെന്നും 16 എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുംവരെ പുതിയ സർക്കാരുണ്ടാക്കാൻ പാർട്ടി അവകാശവാദമുന്നയിക്കില്ലെന്നും ബിജെപി വക്താവ് ജി. മധുസുദൻ വ്യക്തമാക്കി.

രാജിക്കത്ത് നൽകിയ എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇനിയും വൈകിയാൽ സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമാകുമെന്നതിനാൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ വാജുഭായ് വാല ശുപർശ ചെയ്യാനിടയുണ്ടെന്നും ജി. മധുസുദൻ പറഞ്ഞു. ബിജെപിയോട് കൂട്ട് ചേർന്ന് സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ച മറ്റ് വിമത എംഎൽഎമാർക്ക് നേരെയും നടപടി ഉടൻ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കർ. ബാക്കി എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്നാണ് സ്പീക്കർ കെ ആർ രമേഷ് കുമാറിന്റെ അറിയിപ്പ്.

രാജിവച്ച പതിനഞ്ച് എംഎൽഎമാർക്കെതിരെ കോൺഗ്രസും ജെഡിഎസും അയോഗ്യത ശുപാർശ നൽകിയിരുന്നു. കുമാരസ്വാമി സർക്കാർ വീഴുകയും ബിജെപി സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിൽ കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ സ്പീക്കർ നൽകിയിരുന്നു. സർക്കാർ നിലംപൊത്തിയതിന് പിന്നാലെ വിമത എംഎൽഎമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിന് സ്പീക്കർ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കർണാടകയിലെ ജനം തിരിച്ചറിയുമെന്നായിരുന്നു കെ ആർ രമേഷ് കുമാറിന്റെ പ്രതികരണം.

അതേസമയം കുമാരസ്വാമി സർക്കാർ താഴെ വീണിട്ടും കർണാടകയിൽ സർക്കാർ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരൈ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. കർണാടകയിൽ സ്ഥിരതയുള്ള ഒരു സർക്കാർ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇപ്പോൾ സർക്കാർ രൂപീകരിച്ചാൽ അതിന്റെ ഭാവിയെന്താവും എന്ന സംശയം കേന്ദ്രനേതൃത്വത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP