Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകത്തിൽ വിമതരെ മന്ത്രിയാക്കി പ്രശ്നം തീർത്താൻ ശ്രമം; മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ കോൺഗ്രസ് മന്ത്രിമാർ പാർട്ടിക്ക് രാജിക്കത്ത് നൽകി; ചർച്ചകൾ കൊഴുക്കുന്നതിനിടെ ഒരു മാസം മുമ്പ് മന്ത്രിയായ സ്വതന്ത്ര എംഎൽഎ നാഗേഷ് രാജിവെച്ചു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു; വിമത നേതാവ് രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവർക്ക് മന്ത്രിപദവും നൽകി പ്രശ്‌ന പരിഹാരശ്രമം തുടരുന്നു; ഭരണപക്ഷത്തെ പ്രതിസന്ധിക്കിടെ ബിജെപി കേവല ഭൂരിപക്ഷത്തിന് അരികെ

കർണാടകത്തിൽ വിമതരെ മന്ത്രിയാക്കി പ്രശ്നം തീർത്താൻ ശ്രമം; മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ കോൺഗ്രസ് മന്ത്രിമാർ പാർട്ടിക്ക് രാജിക്കത്ത് നൽകി; ചർച്ചകൾ കൊഴുക്കുന്നതിനിടെ ഒരു മാസം മുമ്പ് മന്ത്രിയായ സ്വതന്ത്ര എംഎൽഎ നാഗേഷ് രാജിവെച്ചു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു; വിമത നേതാവ് രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവർക്ക് മന്ത്രിപദവും നൽകി പ്രശ്‌ന പരിഹാരശ്രമം തുടരുന്നു; ഭരണപക്ഷത്തെ പ്രതിസന്ധിക്കിടെ ബിജെപി കേവല ഭൂരിപക്ഷത്തിന് അരികെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ്- ജെഡിഎസ് സർക്കാർ തകർച്ചയിലേക്ക്. സർക്കാറിനെ നിലനിർത്താൻ കോൺഗ്രസും ജെഡിഎസും ശ്രമം തുടരുന്നതിനിടെ പ്രതിസന്ധി ആഴത്തിലാക്കി രാജി തുടരുന്നു. സ്വതന്ത്ര എംഎൽഎയായ എച്ച് നാഗേഷാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് രാജി സമർപ്പിച്ചു. ഒരു മാസം മുമ്പ് മന്ത്രിസഭയിൽ അംഗമായ നാഗേഷ് രാജിവെച്ചതിന് പിന്നാലെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. അതിനിടെ കോൺഗ്രസ് മന്ത്രിമാരും രാജിവെച്ച് മന്ത്രിസഭയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

മുൾബാഗലിൽ നിന്നുള്ള എംഎൽഎയായ നാഗേഷ് സർക്കാർ രൂപീകരണ സമയത്ത് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറിൽ പ്രതിസന്ധിയുണ്ടായപ്പോൾ താൻ ബിജെപിക്കൊപ്പമാണെന്ന് കാട്ടി ഗവർണർക്ക് കത്ത് നല്കിയിരുന്നു. തുടർന്നാണ് ജെഡിഎസ് ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഒപ്പം കൂട്ടിയതും മന്ത്രിസ്ഥാനം നൽകിയതും.

രാജിവച്ച എംഎൽഎമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാൻ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന നിലപാടിലാണ് കോൺഗ്രസ്. മന്ത്രിസഭ പുനഃസംഘടനയ്ക്ക് പോലും തയ്യാറാണെന്നാണ് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി പരമേശ്വര അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് മന്ത്രിമാരുടെ യോഗം പരമേശ്വരയുടെ വീട്ടിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടേക്ക് മുഖ്യമന്ത്രി കുമാരസ്വാമിയും എത്തിയിട്ടുണ്ട്. അതേസമയം, വിമത എംഎൽഎമാരുടെ യോഗം മുംബൈയിൽ പുരോഗമിക്കുകയാണ്.

നിലവിൽ ബിജെപിക്ക് 106, കോൺഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. സ്പീക്കറെ കൂടി ഉൾപ്പെടുത്തിയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്. കോൺഗ്രസ് വിമത എംഎൽഎ രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി കണ്ടു. ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലായിരുന്നു ചർച്ച. രാജിയിൽനിന്ന് പിന്മാറണമെന്ന് കുമാരസ്വാമി രാമലിംഗ റെഡ്ഡിയോട് ആവശ്യപ്പെട്ടു. രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചേക്കുമെന്ന് സൂചനയുണ്ട്. റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി കൂടെയുള്ളവർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

ഇതോടെ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവർക്ക് മന്ത്രിപദവും നൽകിയുള്ള പ്രശ്നപരിഹാരം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് അനൗദ്യോഗിക മന്ത്രിസഭായോഗം ചേരും. വിമതർക്ക് മന്ത്രിസ്ഥാനം നൽകാനായി കൂടുൽ മന്ത്രിമാരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടേയ്ക്കും. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള കരുനീക്കങ്ങൾ ബിജെപി പാളയത്തിലും സജീവമാണ്. അതിനിടെ പാർട്ടി ആവശ്യപ്പെട്ടാൽ ഉപമുഖ്യമന്ത്രി പദം രാജിവെയ്ക്കുമെന്ന് ജി പരമേശ്വര അറിയിച്ചു. ഹൈക്കമാൻഡ് നിർദ്ദേശമനുസരിക്കുമെന്നും എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ ജി പരമേശ്വരയുടെ വസതിയിൽ കോൺഗ്രസ് നേതാക്കളുടെ മന്ത്രിമാരുടെയും യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനുശേഷം ഉപമുഖ്യമന്ത്രിയായ ജി പരമേശ്വരയും മന്ത്രിമാരും രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. രാജിപ്രഖ്യാപനത്തിന് പിന്നാലെ വിമത എംഎൽഎമാർ തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ പ്രതീക്ഷ. വിമതർക്ക് മന്ത്രി സ്ഥാനം നൽകാൻ കൂടുതൽ മന്ത്രിമാരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടേയ്ക്കും. ഇതുവരെ അഞ്ചുപേരാണ് സ്വമേധയാ സ്ഥാനമൊഴിയാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുള്ളത് സർക്കാരിനെ നിലനിർത്താൻ എന്തുംചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP