Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`കുമാരസ്വാമിയുടേത് താങ്ങാനാകാത്ത ദുർഭരണം`; രാജി വെച്ചത് പിടിച്ച് നിൽക്കാൻ വേറെ മാർഗങ്ങളില്ലാത്തിനാൽ; രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എംഎൽഎമാർ; ഹോട്ടലിന് മുന്നിലെത്തിയ ഡികെ ശിവകുമാറിനെ തടഞ്ഞ് മുംബൈ പൊലീസ്; എനിക്ക് എന്റെ സുഹൃത്തുക്കളെ കാണണം എന്ന ആവശ്യും തള്ളിയത് ബുക്ക് ചെയ്ത മുറി പോലും നൽകാതെ; ഉടൻ മുംബൈ വിട്ടില്ലെങ്കിൽ നിരോധനാജ്ഞയെന്ന് താക്കീതുമായി ഫട്‌നാവിസിന്റെ പൊലീസ്

`കുമാരസ്വാമിയുടേത് താങ്ങാനാകാത്ത ദുർഭരണം`; രാജി വെച്ചത് പിടിച്ച് നിൽക്കാൻ വേറെ മാർഗങ്ങളില്ലാത്തിനാൽ; രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എംഎൽഎമാർ; ഹോട്ടലിന് മുന്നിലെത്തിയ ഡികെ ശിവകുമാറിനെ തടഞ്ഞ് മുംബൈ പൊലീസ്; എനിക്ക് എന്റെ സുഹൃത്തുക്കളെ കാണണം എന്ന ആവശ്യും തള്ളിയത് ബുക്ക് ചെയ്ത മുറി പോലും നൽകാതെ; ഉടൻ മുംബൈ വിട്ടില്ലെങ്കിൽ നിരോധനാജ്ഞയെന്ന് താക്കീതുമായി ഫട്‌നാവിസിന്റെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കർണാടകയിലെ വിമത എംഎൽഎമാരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ മുംബൈയിലെ ഹോട്ടലിന് മുന്നിൽ തടഞ്ഞ് പൊലീസ്. മുംബൈയിൽ വിമത എംഎൽഎമാരെ കാണാനും അനുനയ ചർച്ചകൾ നടത്തുന്നതിനുമാണ് കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ എത്തിയത്.തങ്ങളെ ഡികെ ശിവകുമാറും കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഇവരിൽ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎൽഎമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ശിവകുമാറിനെ ഹോട്ടലിന് മുന്നിൽ തടഞ്ഞത്.

അതിനിടെ കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രീം കോടതിയിലേക്ക്. സ്പീക്കർ രാജി അംഗീകരിക്കുന്നില്ലെന്ന് പരാതിയുമായി കർണാടകയിലെ പത്ത് എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ എംഎൽഎമാരുടെ രാജി അംഗീകരിക്കാതിരുന്നത്. എന്നാൽ സ്പീക്കറുടെ ഈ നടപടി ശരിയല്ലെന്നാണ് എംഎൽഎമാരുടെ വാദം.

കർണാടകയിൽ ജനാധിപത്യ സംവിധാനങ്ങൾ നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും അതുകൊണ്ട് രാജി വക്കാൻ എംഎൽഎമാരെ അനുവദിക്കണമെന്നും മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അഭാഷകൻ കോടതിയെ അറിയിച്ചു. കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചതോടെ കർണാടക പ്രതിസന്ധിയിൽ കോടതി നിലപാട് എന്താകുമെന്ന ആകാംക്ഷയും ഇതോടെ ശക്തമായി.

അതേസമയം വിമത എംഎൽഎമാർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിൽ താൻ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും തന്നെ തടയാൻ മുംബൈ പൊലീസിനാവില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. ജനതാദൾ നേതാവും എംഎൽഎയുമായ എ ശിവലിംഗ ഗൗഡയും ശിവകുമാറിനൊപ്പം ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുകളെ കാണാനാണ് എത്തിയത്. ഞങ്ങൾ ഒരുമിച്ച് ജനിച്ചവരാണ്, ജീവിച്ചവരാണ്. രാഷ്ട്രീയത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് നാളെ ഞങ്ങൾ ഇതേ രാഷ്ട്രീയ വേദിയിൽ മരിക്കേണ്ടവരാണ്. അവർ ഞങ്ങളുടെ പാർട്ടി പ്രവർത്തകരാണ്. ഇതുവരെയും അവരാരും പാർട്ടി അംഗത്വം രാജിവച്ചിട്ടില്ല. ഞങ്ങളെല്ലാം സഹോദരങ്ങളാണ്. കുടുംബത്തിനകത്ത് ചില പ്രശ്‌നങ്ങളുണ്ടാവും അത് പരിഹരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത് - മുംബൈയിൽ ഹോട്ടലിന് മുന്നിൽ വച്ച് മാധ്യമങ്ങളെ കണ്ട ഡികെ ശിവകുമാർ പറഞ്ഞു.

ദീർഘദൂരം യാത്ര ചെയ്താണ് ഞാനിവിടെ എത്തിയത്. എനിക്ക് റൂമിൽ പോകണം. ഒന്നു കുളിക്കണം. ഒരു കപ്പ് ചായ കുടിക്കണം. എനിക്ക് മഹാരാഷ്ട്ര പൊലീസിനോട് തികഞ്ഞ ബഹുമാനമാണുള്ളത് പക്ഷേ ഇപ്പോൾ അവർ ചെയ്യുന്നത് ശരിയല്ല - ശിവകുമാർ പറഞ്ഞു. അതേസമയം എംഎൽഎമാരുടെ പരാതിയുള്ളതിനാൽ ശിവകുമാറിനെ അകത്തേക്ക് കടത്തി വിടാനാവില്ലെന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമത എംഎൽഎമാർ താമസിക്കുന്ന റിനൈസൺസ് ഹോസ്റ്റലിലെ ഗസ്റ്റ് ഹൗസിലെത്തിച്ച് ശിവകുമാറിന് വിശ്രമിക്കാനും പ്രാതലിനുമുള്ള സൗകര്യമൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം തന്നെ തടഞ്ഞ പൊലീസുകാരുമായി സംസാരിക്കുന്നതിനിടെ തന്നെ വിമത എംഎംഎൽമാരുമായി ടെലിഫോൺ വഴി സംസാരിക്കാൻ ശിവകുമാർ ശ്രമിച്ചിരുന്നു. ഇതും പരാജയപ്പെട്ടതോടെ അദ്ദേഹം ഹോട്ടലിൽ നടത്തിയിരുന്ന ബുക്കിങ് റദ്ദാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP