Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമാരസ്വാമിക്കും സഖ്യ സർക്കാരിനും താൽക്കാലിക ആശ്വാസം; കർണാടകത്തിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശം; രാജി വെക്കുന്നു എന്ന ഒറ്റ വരിയിൽ എന്തിന് കാലതാമസം എന്ന് വിമത എംഎൽഎമാർ; വിപ്പ് നൽകി അയോഗ്യരാക്കാനുള്ള കാലതാമസം മനഃപൂർവ്വം ഉണ്ടാക്കുന്നുവെന്നും വിമതർ കോടതിയിൽ; കേസിൽ ചൊവ്വാഴ്ച വിശദമായ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ്

കുമാരസ്വാമിക്കും സഖ്യ സർക്കാരിനും താൽക്കാലിക ആശ്വാസം; കർണാടകത്തിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശം; രാജി വെക്കുന്നു എന്ന ഒറ്റ വരിയിൽ എന്തിന് കാലതാമസം എന്ന് വിമത എംഎൽഎമാർ; വിപ്പ് നൽകി അയോഗ്യരാക്കാനുള്ള കാലതാമസം മനഃപൂർവ്വം ഉണ്ടാക്കുന്നുവെന്നും വിമതർ കോടതിയിൽ; കേസിൽ ചൊവ്വാഴ്ച വിശദമായ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാഷ്ട്രീയ പ്രതിസന്ധി കാരണം ആടിയുലയുന്ന കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാരിനും മുഖ്യമന്ത്രി കുമാരസ്വാമിക്കും നേരിയ ആശ്വാസമായി സുപ്രീം കോടതി വിധി.കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ ആണ് സുപ്രീംകോടതി നിർദ്ദേശം. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോൺഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും. ചൊവ്വാഴ്ചയാകും ഇനി ഹർജികൾ പരിഗണിക്കുന്നത്. അതുവരെ നിലവിലെ സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ തീരുമാനം.

സ്പീക്കറുടെയും വിമത എംഎൽഎമാരുടെയും ഹർജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു കോടതി തീരുമാനം. വിമത എംഎൽഎമാർ നേരിട്ടെത്തി ഹാജരായി രാജിക്കത്ത് നൽകിയിട്ടും തീരുമാനമെടുക്കാത്ത സ്പീക്കർ കെ ആർ രമേശ് കുമാറിനെ വിമർശിച്ച സുപ്രീംകോടതി, കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണോ സ്പീക്കറെന്നും ആദ്യഘട്ടത്തിൽ ചോദിച്ചിരുന്നു. ഇന്നലെ വകുന്നേരം ാറ് മണിക്ക് മുൻപ് രാജി കാര്യത്തിൽ തീരുമാനം എടുക്കണം എന്നായിരുന്നു കോടതി നിർദ്ദേശം. എന്നാൽ വിശദമായി പരിശോധിക്കണമെന്നും നയപരമായ കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതിനാൽ തീരുമാനം ഉടൻ എടുക്കാൻ കഴിയില്ല എന്നുമാണ് സ്പീക്കർ രമേശ്കുമാർ ഇന്നലെ പ്രതികരിച്ചിരുന്നത്.

രാജിസമർപ്പിച്ച എംഎ‍ൽഎമാരുടെ ഹർജി കഴിഞ്ഞദിവസം പരിഗണിച്ച സുപ്രീംകോടതി എംഎ‍ൽഎമാരോട് സ്പീക്കറെ നേരിൽക്കണ്ട് രാജിനൽകാൻ നിർദേശിച്ചിരുന്നു. ഇതിനുശേഷമാണ് കേസിൽ രണ്ടാംദിവസവും വാദംനടന്നത്.രാജി നൽകിയ എംഎ‍ൽഎമാർ അയോഗ്യത നടപടികൾ നേരിടുന്നവരാണെന്നായിരുന്നു സ്പീക്കർക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയുടെ വാദം. ആദ്യം എംഎ‍ൽഎമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ സ്പീക്കർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു എംഎ‍ൽഎമാർക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗിയുടെ ആവശ്യം.

എംഎൽഎമാർ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു. ആദ്യം സ്പീക്കറെ കാണാതായെന്നായിരുന്നു അവരുടെ പ്രസ്താവന. എന്നാൽ തങ്ങൾ സ്പീക്കറെ കാണാൻ പോയില്ലെന്ന് അവർ ഇപ്പോൾ സമ്മതിക്കുന്നു. അയോഗ്യതയും രാജിയും വ്യത്യസ്തമാണ്. അവർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. കഴമ്പില്ലാത്ത വാദങ്ങൾ നിരത്തുന്നു.

വിമത എംഎ‍ൽഎമാർ അയോഗ്യതയ്ക്കുള്ള നടപടികൾ നേരിടുന്നവരാണ്. ഗവർണർക്ക് രാജി സമർപ്പിച്ചതിന് പിന്നാലെ എട്ടുപേരെ അയോഗ്യരാക്കി നോട്ടീസ് നൽകിയിരുന്നു. സ്പീക്കർക്ക് രാജി നൽകുന്നതിന് മുൻപായിരുന്നു ഇത്. സ്പീക്കറെ കണ്ട് രാജി സമർപ്പിച്ചിട്ടില്ലെന്നും ഗവർണറെ കണ്ട് രാജിനൽകിയെന്നും അവർ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. അയോഗ്യരാക്കുന്ന നടപടി ഒഴിവാക്കനാണ് എംഎൽഎമാരുടെ ലക്ഷ്യം- മനു അഭിഷേക് സിങ്വി പറഞ്ഞു. അതേസമയം രാജിയിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഇനിയെന്ത് തെളിവുകളാണ് വേണ്ടതെന്ന് മുകുൾ റോത്തഗി ചോദിച്ചു. രാജിയിൽ തീരുമാനമെടുക്കുന്നതിന് പകരം സ്പീക്കർ പത്രസമ്മേളനം നടത്തി എംഎൽഎമാർ കോടതിയിൽ പോയതിനെ എതിർക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP