Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിൽ ജനതാദൾ ബിജെപിയുമായി ചേർന്ന മന്ത്രിസഭയുണ്ടാക്കിയാൽ ഉത്തർപ്രദേശിലെ എസ്‌പി.-ബി.എസ്‌പി. സഖ്യം പൊളിയും; കരുതലോടെ നീങ്ങി അഖിലേഷും മായാവതിയും; കോൺഗ്രസ് സഖ്യം ഉറപ്പിക്കാൻ മായാവതിയുടെ സഹായം തേടി രാഹുൽ ഗാന്ധി

കർണാടകയിൽ ജനതാദൾ ബിജെപിയുമായി ചേർന്ന മന്ത്രിസഭയുണ്ടാക്കിയാൽ ഉത്തർപ്രദേശിലെ എസ്‌പി.-ബി.എസ്‌പി. സഖ്യം പൊളിയും; കരുതലോടെ നീങ്ങി അഖിലേഷും മായാവതിയും; കോൺഗ്രസ് സഖ്യം ഉറപ്പിക്കാൻ മായാവതിയുടെ സഹായം തേടി രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: കർണാടകയിൽ നാളെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. ഭരണകക്ഷിയായ കോൺഗ്രസ്സിനും പ്രതിപക്ഷമായ ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നാണ് എക്‌സിറ്റ്‌പോളുകൾ നൽകുന്ന സൂചന. ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ജനതാദൾ (എസ്) ആയിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ജനതാദൾ ബിജെപിയുമായി ചേർന്ന് ഭരണത്തിലേറിയാൽ അതിന്റെ അലയൊലികൾ കർണാടകത്തിൽ മാത്രമായി ഒതുങ്ങില്ല. അങ്ങ് ഉത്തർ പ്രദേശിലെ എസ്‌പി-ബി.എസ്‌പി. സഖ്യത്തേയും അതുലച്ചേക്കും.

കർണാടകത്തിൽ ജനതാദളിന്റെ സഖ്യകക്ഷിയാണ് ബിഎസ്‌പി. ഭരണത്തിലേറുന്നതിനായി ബിജെപിയുമായി ഈ കക്ഷികൾ സഖ്യത്തിലായാൽ, അത് ഉത്തർപ്രദേശിലെ എസ്‌പി.-ബി.എസ്‌പി. സഖ്യത്തെ ബാധിക്കും. കർണാടകത്തിൽ ബിജെപിയുമായി കൂട്ടുകൂടിയ ബിഎസ്‌പിയെ യുപിയിൽ എസ്‌പിക്ക് താങ്ങാനാകാതെ വരും. അത് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയുണ്ടാക്കിയ ഈ സവിശേഷ സഖ്യം ഇല്ലാതാക്കാനും ഇടവരുത്തുമെന്ന് എസ്‌പി നേതാവ് അഖിലേഷ് യാദവിനും ബിഎസ്‌പി നേതാവ് മായാവതിക്കും നന്നായറിയാം.

യുപിയിൽ തന്റെ പാർട്ടിയുടെ പ്രതിഛായയും പ്രതീക്ഷയും ഇല്ലാതാക്കുന്ന രാഷ്ട്രീയ സഖ്യത്തിന് കർണാടകത്തിൽ മായാവതി അനുമതി നൽകില്ലെന്നാണ് അഖിലേഷിന്റെ കണക്കുകൂട്ടൽ. യുപിയാണ് ബിഎസ്‌പിയുടെ തട്ടകം. താൽക്കാലിക ലാഭത്തിനായി കർണാടകയിൽ ബിജെപിയുമായി കൂട്ടുചേർന്ന് യുപിയിലെ സാന്നിധ്യം ഇല്ലാതാക്കാൻ മായാവതി തയ്യാറായേക്കില്ലെന്ന് സമാജ് വാദി പാർട്ടി നേതാക്കൾ തന്നെ വിലയിരുത്തുന്നു. എസ്‌പി-ബി.എസ്‌പി സഖ്യം പൊളിയുന്നത് കോൺഗ്രസ്സിനും രാഷ്ട്രീയപരമായി നേട്ടമുണ്ടാക്കില്ല.

ജനതാദളും ബിജെപിയും കൂട്ടുചേർന്ന് ഭരണത്തിലേറാനുള്ള സാധ്യതകൾ കോൺഗ്രസ് ഇപ്പോൾത്തന്നെ മുന്നിൽക്കാണുന്നുണ്ട്. ദളിത് മുഖ്യമന്ത്രി കർണാടകത്തിൽ അധികാരത്തിലേറിയാലും അദ്ഭുതപ്പെടാനില്ലെന്ന സിദ്ധാരാമയ്യയുടെ വാക്കുകൾ ജനതാദളിലെ കൂട്ടത്തിൽനിർത്താനുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കേന്ദ്രത്തിൽ ബിജെപിക്കെതിരേ മറ്റു കക്ഷികളുടെ കൂട്ടായ്മയ്ക്കായി ശ്രമിക്കുന്ന കോൺഗ്രസ്, കർണാടകത്തിൽ നിർണായക ശക്തിയായ ജനതാദളിലെ കൈവിടാനൊരുക്കവുമല്ല.

എന്നാൽ, കർണാടകയിലെ സംഭവവികാസങ്ങൾ മുൻനിർത്തിയാണ് മായാവതിയെ പഞ്ചസാര മില്ലുകളുടെ കച്ചവടവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുള്ളതെന്ന വിലയിരുത്തലുമുണ്ട്. കർണാടകത്തിൽ സഖ്യകക്ഷിയായ ജനതാദളിനെക്കൊണ്ട് ബിജെപിക്ക് പിന്തുണ പ്രഖ്യാപിപ്പിക്കാൻ ഇത് മായാവതിയിൽ സമ്മർദം ചെലുത്തുമെന്നാണ് വിലയിരുത്തൽ. 2002-ൽ മായാവതി യുപി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ കച്ചവടമാണ് ഇപ്പോൾ സിബിഐ അഅന്വേഷിക്കുന്നത്. അന്ന് മായാവതി സർക്കാരിൽ ബിജെപിയും പങ്കാളികളായിരുന്നു.

അടുത്തിടെ ഗോരഖ്പുരിലും ഫൂൽപ്പുരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കാൻ എസ്‌പി-ബിഎസ്‌പി സഖ്യത്തിന് സാധിച്ചിരുന്നു. ഇതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നഷ്ടപ്പെട്ടുപോയ സ്വാധീനം തിരിച്ചുപിടിക്കാൻ സംസ്ഥാന വ്യാപകമായി സഖ്യത്തിൽ പോകണമെന്ന ധാരണയിലാണ് ഇരുപാർട്ടി നേതാക്കളും. അതിനിടെ, പൊതുശത്രുവായ ബിജെപിയുമായി ബിഎസ്‌പി കർണാടകത്തിൽ അടുക്കുന്നത് അഖിലേഷിന് താങ്ങാനാവില്ല. സ്വന്തം നാട്ടിൽ ആ ബന്ധം വിശദീകരിക്കാനും എസ്‌പി. നേതൃത്വം കഷ്ടപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP