Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിൽ സ്പീക്കറെ വെച്ച് കളിച്ച് കോൺഗ്രസിന്റെ തിരിച്ചടി; വിമത നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച മൂന്നുപേരെ അയോഗ്യരാക്കി; കൂറുമാറ്റ നിയപ്രകാരം അയോഗ്യരാക്കിയ ഇവർക്ക് 2023 വരെ മൽസരിക്കാൻ കഴിയില്ല; സ്വാഗതം ചെയ്ത് കോൺഗ്രസ്; ജനാധിപത്യത്തിന്റെ വിജയമാണെന്ന് പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു; ബാക്കിയുള്ളവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും ദളും; പുതിയ നീക്കത്തിൽ കരുതലോടെ ബിജെപിയും

കർണാടകയിൽ സ്പീക്കറെ വെച്ച് കളിച്ച് കോൺഗ്രസിന്റെ തിരിച്ചടി; വിമത നീക്കങ്ങൾക്ക്  ചുക്കാൻ പിടിച്ച മൂന്നുപേരെ അയോഗ്യരാക്കി; കൂറുമാറ്റ നിയപ്രകാരം അയോഗ്യരാക്കിയ ഇവർക്ക് 2023 വരെ മൽസരിക്കാൻ കഴിയില്ല; സ്വാഗതം ചെയ്ത് കോൺഗ്രസ്; ജനാധിപത്യത്തിന്റെ വിജയമാണെന്ന് പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു; ബാക്കിയുള്ളവർ തിരിച്ചുവരുമെന്ന  പ്രതീക്ഷയിൽ കോൺഗ്രസും ദളും; പുതിയ നീക്കത്തിൽ കരുതലോടെ ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങളും കുതിരക്കച്ചവടങ്ങളും തുടരുന്ന കർണാടകയിൽ സ്പീക്കറെ മുന്നിൽ നിർത്തി കോൺഗ്രസിന്റെ തിരച്ചടി. വിമത നീക്കങ്ങൾക്ക് ചുക്കാൻ പി്ടിച്ച മൂന്ന് എംഎൽഎമാരെ സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയത് ബിജെപി സഖ്യത്തിൽ ആശങ്ക ഉയർത്തി. കോൺഗ്രസ് എംഎൽഎമാരായ രമേശ് എൽ. ജർക്കിഹോളി, മഹേഷ് കുമതഹള്ളി എന്നിവരേയും റാണിബെന്നൂർ എംഎ‍ൽഎ ആർ. ശങ്കറിനെയുമാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. താൻ സ്വതന്ത്ര എംഎൽഎയാണെന്ന ശങ്കറിന്റെ വാദം സ്പീക്കർ അംഗീകരിച്ചില്ല. വാർത്താ സമ്മേളനത്തിലാണ് മൂന്നുപേരെയും അയോഗ്യരാക്കിയകാര്യം സ്പീക്കർ അറിയിച്ചത്.

നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 മെയ്‌ വരെ അയോഗ്യരായ മൂവർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നു സ്പീക്കർ വ്യക്തമാക്കി. മറ്റ് എംഎൽഎമാരെ സംബന്ധിച്ച നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും സ്പീക്കർ പറഞ്ഞു.
വിമതരെ അയോഗ്യരാക്കാൻ കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആർ. ശങ്കർ സ്പീക്കറെ അറിയിച്ചിരുന്നു. കോൺഗ്രസിൽ ലയിക്കാമെന്നു കത്തു നൽകിയ ആർ.ശങ്കർ പിന്നീട് ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.വിശ്വാസവോട്ടിൽ പങ്കെടുക്കാതെ മുംബൈ ആശുപത്രിയിൽ കഴിയുന്ന പാർട്ടി എംഎൽഎ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു കത്തു നൽകിയിരുന്നു. ഏതാനും പേർക്കെതിരെ നടപടിയെടുത്താൽ ബാക്കിയുള്ളവർ തിരിച്ചുവന്നേക്കുമെന്നാണ് കോൺഗ്രസും ദളും കരുതുന്നത്. സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതികരിച്ച ബിജെപി കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ ഇത് വരില്ലെന്നാണ് പറയുന്നത്.

കെ.പി.ജെ.പി. എന്ന പാർട്ടിയുടെ ഏക അംഗമാണ് ആർ. ശങ്കർ. എന്നാൽ കെ.പി.ജെ.പി എന്ന പാർട്ടി കോൺഗ്രസിൽ ലയിച്ചുവെന്നതിന്റെ രേഖകൾ കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കർക്ക് സമർപ്പിച്ചിരുന്നു. ഇതോടെ ശങ്കർ കോൺഗ്രസ് അംഗമാണെന്ന് സ്പീക്കർക്ക് വ്യക്തമായതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കറുടെ അധികാരം ഉപയോഗിച്ച് അയോഗ്യത കൽപ്പിക്കുകയായിരുന്നു.
റാണിബെന്നൂർ മണ്ഡലത്തിൽ നിന്നാണ് ആർ. ശങ്കർ നിയമസഭയിലേക്കെത്തിയത്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകിക്കൊണ്ട് സഖ്യസർക്കാർ കൂടെനിർത്തുകയായിരുന്നു. കോൺഗ്രസിലെയും ജെഡിഎസിലെയും വിമത എംഎൽഎമാർ രാജിക്കത്ത് നൽകിയ സമയത്ത് ആർ. ശങ്കർ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയും ഗവർണറെ കണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് കത്ത് നൽകുകയും ചെയ്തു.

ഇതോടെ കെ.പി.ജെ.പി എന്ന പാർട്ടി കോൺഗ്രസിൽ ലയിച്ചതായുള്ള കത്ത് സിദ്ധരാമയ്യ സ്പീക്കർക്ക് കൈമാറി. ഇത് പരിശോധിച്ചതിന് ശേഷമാണ് അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടന്നത്. വിമതരെ അയോഗ്യരാക്കിയ തീരുമാനം കോൺഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്.വിമത എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്വാഗതം ചെയ്ത കോൺഗ്രസ് കർണാടക സംസ്ഥാന അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, ഇതു ജനാധിപത്യത്തിന്റെ വിജയമാണെന്നു പ്രതികരിച്ചു.

വിശ്വാസവോട്ടിൽ പരാജയപ്പെട്ട് കുമാരസ്വാമി സർക്കാർ താഴെ വീണതോടെ അധികാരത്തിലേറാമെന്ന ബിജെപി നേതാവ് യെദൂരിയപ്പയുടെ കണക്കുകൂട്ടലുകൾക്കിടയിലാണ് സ്പീക്കറുടെ അപ്രതീക്ഷിത നീക്കം ഉണ്ടാകുന്നത്. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് 99 വോട്ടുകൾ ലഭിച്ചച്ചപ്പോൾ ബിജെപിക്ക് 105 വോട്ടുകൾ ലഭിച്ചു. 15 വിമത എംഎൽഎമാരുടെ പിന്തുണയോടെ ആയിരുന്നു ഇത്. ഇവരിൽ ബാക്കിയുള്ളവർക്കെതിരെയും സ്പീക്കർ എന്ത് നടപടിയെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും കർണാടകയിലെ അധികാര കൈമാറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP