Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെജ്രിവാളിനെ വിടാതെ വേട്ടയായി കേന്ദ്രസർക്കാർ; ചീഫ് സെക്രട്ടറിയെ ആപ്പ് എംഎൽഎമാർ കൈയേറ്റം ചെയ്ത കേസിൽ കെജ്രിവാളിനെതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും

കെജ്രിവാളിനെ വിടാതെ വേട്ടയായി കേന്ദ്രസർക്കാർ; ചീഫ് സെക്രട്ടറിയെ ആപ്പ് എംഎൽഎമാർ കൈയേറ്റം ചെയ്ത കേസിൽ കെജ്രിവാളിനെതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും

ന്യൂഡൽഹി: സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുടെ ഷോക്കടിപ്പിക്കുന്ന നിരക്കിൽ നിന്ന് ഡൽഹിയെ രക്ഷപ്പെടുത്തിയെന്നതാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന നേട്ടം. വൈദ്യുതി ചാർജ് പകുതിയായി കുറയ്ക്കുമെന്ന പ്രകടന പത്രിക വാഗ്ദാനം ആദ്യ വർഷം തന്നെ കെജ്രിവാൾ പാലിച്ചു. ഇങ്ങനെ നിരവധി നേട്ടങ്ങൾ കെജ്രിവാളിന് അവകാശപ്പെടാനുണ്ടായിരുന്നെങ്കിലും കെജ്രിവാളിന്റെ ജനപ്രീതി കുറയ്ക്കാൻ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് കേന്ദ്രസർക്കാർ.

ആം ആദ്മി പാർട്ടി എംഎൽഎമാർ കയ്യേറ്റം ചെയ്തെന്ന ചീഫ് സെക്രട്ടറി അൻഷു പ്രസാദിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പൊലീസ് ക്രിമിനൽ ഗൂഢാലോചനാക്കുറ്റം ചുമത്താനാണ് നീക്കം. ഫെബ്രുവരി 19ന് രാത്രി വൈകി കെജ്രിവാളിന്റെ വീട്ടിൽ നടന്ന യോഗത്തിൽ വച്ച് തന്നെ ആക്രമിക്കുകയും ചെയ്യുകയും ഉണ്ടായിയെന്നാണ് അൻഷുവിന്റെ പരാതി.

കെജ്രിവാളിന്റെ സാന്നിദ്ധ്യത്തിലാണ് ആം ആദ്മി പാർട്ടി എം എൽ എമാർ തന്നെ ആക്രമിച്ചത്. രണ്ട് എം എൽ എമാർ മർദിച്ചു. ആ മുറിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും അറിവോടെ നടന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്- അൻഷു പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് ഉടൻതന്നെ ചാർജ്ഷീറ്റ് സമർപ്പിക്കുമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. അൻഷുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ പൊലീസ് ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് കെജ്രിവാളിനെ ബിജെപി സർക്കാർ മെരുക്കുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥർ സഹകരിക്കാത്തതുകാരണം സർക്കാരിന്റെ ഏതെല്ലാം പ്രവർത്തനങ്ങൾ മുടങ്ങിയെന്ന് പ്രധാനമന്ത്രിക്കുള്ള കത്തു നല്കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ അദ്ദേഹം സമരത്തിലേക്കു നീങ്ങിയിരുന്നു. ഇത് അടുത്തിടെയാണ് പരിഹരിച്ചത്. ഡൽഹിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമാണെങ്കിലും നടപടിയെടുക്കാൻ സാധിക്കുന്നില്ല. പുതിയ മൊഹല്ല ക്ലിനിക്കുകൾ തുടങ്ങാനാകുന്നില്ല തുടങ്ങിയവായാണ് ഡൽഹി സർക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ.

നാലുമാസമായി എ.എ.പി. സർക്കാരിനോട് ഡൽഹിയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥർ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ പദ്ധതിക്ക് അംഗീകാരം നൽകുക എന്നീ ആവശ്യങ്ങളാണ് കെജ്രിവാൾ ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP