Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃത്യമായ മോണിറ്ററിങ്; കഴിവ് തെളിയിച്ചാൽ മാത്രം മന്ത്രിസ്ഥാനം; ജനങ്ങളുമായുള്ള സമ്പർക്കത്തിന് മുൻഗണന; കെജ്രിവാളിന്റെ സ്‌കൂളിൽ എംഎൽഎക്കുട്ടികൾക്കുള്ള ശിക്ഷണം ഇങ്ങനെ

കൃത്യമായ മോണിറ്ററിങ്; കഴിവ് തെളിയിച്ചാൽ മാത്രം മന്ത്രിസ്ഥാനം; ജനങ്ങളുമായുള്ള സമ്പർക്കത്തിന് മുൻഗണന; കെജ്രിവാളിന്റെ സ്‌കൂളിൽ എംഎൽഎക്കുട്ടികൾക്കുള്ള ശിക്ഷണം ഇങ്ങനെ

.... 70 സീറ്റിൽ 67ഉം കിട്ടിയില്ലേ എതിർക്കാർ പ്രതിപക്ഷം പോലുമില്ലാത്ത ഇവിടെ ഞങ്ങളാണ് രാജാക്കന്മാർ എന്ന് കെജ്രിവാൾ സർക്കാരിലെ ഏതെങ്കിലും എംഎൽഎ അഹങ്കരിച്ചെങ്കിൽ അയാളുടെ കാര്യം പോക്ക് തന്നെ. എംഎൽഎമാരുടെ പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യാനും കഴിവ് തെളിയിക്കുന്നവർക്ക് മാത്രം മന്ത്രിസ്ഥാനം നൽകാനുമാണ് കെജ്രിവാൾ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുമായി സമ്പർക്കം പുലർത്താൻ എംഎൽഎമാർ മുൻകൈയെടുക്കണമെന്നതും പുതിയ ഡൽഹി മുഖ്യമന്ത്രിക്ക് നിർബന്ധമുള്ള കാര്യമാണ്. കനത്ത ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ടും ആറ് പേർ മാത്രമാണ് ഡൽഹിയിൽ കാബിനറ്റ് മന്ത്രിമാരായി നിലവിൽ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നതെന്ന് കാണാം. തങ്ങളുടെ പ്രകടനം നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കണമെന്ന് കെജ്രിവാൾ മന്ത്രിമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.

ആം ആദ്മിയുടെ 49 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന മുൻ മന്ത്രിസഭയിൽ ഏഴ് കാബിനറ്റ് മന്ത്രിമാർ മാത്രമാണുണ്ടായിരുന്നത്. അന്ന് പാർട്ടിക്ക് 70ൽ 28 എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നിരിക്കെ പുതിയവർക്ക് മന്ത്രിസഭയിലേക്ക് കടന്ന് വരാനുള്ള അവസരം കുറവായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതിൽ നിന്നും തീർത്തും വ്യത്യസ്മാണെന്ന് കാണാം. അതായത് 70സീറ്റുകളിൽ 67 ഉം പാർട്ടിയുടെ കൈശമാണുള്ളത്. 60എംഎൽഎമാർ ഇപ്പോഴും കാബിനറ്റിന് പുറത്ത് നിൽക്കുകയാണ്. ഇക്കൂട്ടത്തിൽ കഴിവ് തെളിയിക്കുന്നവരെ മാത്രം മന്ത്രിസഭിയിലെടുക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. മറ്റുള്ള സംഗതികളൊന്നും മന്ത്രിസ്ഥാനം നൽകുന്നതിനായി പരിഗണിക്കേണ്ടെന്നാണ് പാർട്ടിനിലപാട്.60 എംഎൽമാരിൽ ചിലർ അടുത്തയാഴ്ച തന്നെ മന്ത്രിമാരായി സ്ഥാനമേൽക്കുമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്.

മൂന്ന് എംഎൽഎമാരെ കെജ്രിവാളിനൊപ്പം പ്രവർത്തിക്കാൻ നിയോഗിക്കും. ജനങ്ങളുമായുള്ള സമ്പർക്കം പുലർത്തുകയും മറ്റ് മന്ത്രിമാരെ മോണിറ്റർ ചെയ്യുകയുമാണ് ഇവരുടെ ചുമതലയെന്നുമറിയുന്നു. ജനങ്ങളുടെ പ്രതികരണത്തിന് പ്രാധാന്യം കൊടുക്കുന്ന കെജ്രിവാൾ അതിനനുസരിച്ചായിരിക്കും പിന്നീട് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. മന്ത്രിമാരുടെ പ്രകടനവും കഴിവും അടിസ്ഥാനമാക്കിയായിരിക്കും പുനഃസംഘടന നടത്തുന്നത്. കുറെ എംഎൽഎമാരുള്ളതാണ് പ്രശ്‌നത്തിന് കാരണമായിരിക്കുന്നതെന്നും അതിനാൽ തങ്ങൾ എംഎൽഎമാരുടെ ഒരു ടാലന്റ് പൂൾ തയ്യാറാക്കുന്നുണ്ടെന്നും ഇതനുസരിച്ച് എംഎൽഎമാരുടെ പ്രകടനം സൂക്ഷ്മമായി വിലയിരുത്തുമെന്നും പാർട്ടിയിലെ ഒരു നയതന്ത്രവിഗദ്ധൻ പറയുന്നു.

ജനങ്ങൾക്ക് മികച്ച ഫലമുണ്ടാക്കാനായി പാർട്ടി സർക്കാരുമായി മത്സരിക്കുകയും പൂരകമായി വർത്തിക്കുകയും ചെയ്യുമെന്നാണ് മുതിർന്ന പാർട്ടിനേതാവായ അശുതോഷ് പറയുന്നത്. എംഎൽമാർക്കും വളണ്ടിയർമാർക്കുമായി പാർട്ടി സുസംഘടിതമായ ഒരു ടാലന്റ് പൂൾ ഉണ്ടാക്കുന്നുണ്ടെന്നും പാർട്ടിയെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ എംഎൽഎമാർ ജനങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിൽ കെജ്രിവാൾ ഊർജം, ധനകാര്യം, വിജിലൻസ് എന്നീ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. അതിന് പുറമെ അദ്ദേഹം സ്ഥിരമായി എല്ലാ എംഎൽഎമാരുടെയും മന്ത്രിമാരുടെയും പ്രവർത്തനം മോണിറ്റർ ചെയ്യുകയും കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ സിസോദിയയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സിസോദിയയെ ഉപമുഖ്യമന്ത്രിയാക്കിയ കെജ്രിവാൾ സത്യേന്ദ്ര ജെയിനിനെ കാബിനറ്റിലുമെടുത്തിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP