Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിൽ വച്ച് പ്രിയങ്കാ ഗാന്ധിയെയും വധേരയെയും കണ്ടെന്ന് ലളിത് മോദി ട്വിറ്ററിൽ; വസുന്ധരയെയും സുഷമയെയും ലക്ഷ്യമിട്ട കോൺഗ്രസ് പ്രതിരോധത്തിൽ

ലണ്ടനിൽ വച്ച് പ്രിയങ്കാ ഗാന്ധിയെയും വധേരയെയും കണ്ടെന്ന് ലളിത് മോദി ട്വിറ്ററിൽ; വസുന്ധരയെയും സുഷമയെയും ലക്ഷ്യമിട്ട കോൺഗ്രസ് പ്രതിരോധത്തിൽ

ന്യൂഡൽഹി: ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുടെ വിദേശയാത്ര വിവാദത്തിൽ കോൺഗ്രസും പ്രതിരോധിത്തിലേക്ക് നീങ്ങുന്നു. കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി ലളിത് മോദി രംഗത്തെത്തിയതാണ് പ്രതിപക്ഷ പാർട്ടിക്ക് തിരിച്ചടിയായത്. കോൺഗ്രസ് അധ്യക്ഷൻ സോണിയാ ഗാന്ധിയുടെ മകൾ പ്രിയങ്കയെയും ഭർത്താവ് റോബർട്ട് വധേരയെയും ലണ്ടനിൽ വച്ച് കണ്ടു എന്നാണ് മോദി ഇന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മോദിയുടെ യാത്രാ രേഖ വിവാദം കേന്ദ്ര സർക്കാരിനെതിരായ ആയുധമാക്കി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്താൻ ഒറുങ്ങുന്ന കോൺഗ്രസിന് തന്നെ മോദിയുടെ വെളിപ്പെടുത്തൽ തിരിച്ചടിയായി.

രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ലണ്ടനിലെ ഒരു റസ്‌റ്റോറന്റിൽ വച്ച് പ്രിയങ്കയും വധേരയുമായി വെവ്വേറെയാണ് കൂടിക്കാഴ്ച നടത്തിയതെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടേയും രാജി ആവശ്യപ്പെടുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് മോദിയുടെ പുതിയ വെളിപ്പെടുത്തൽ. 'ഗാന്ധി കുടുംബത്തെ ലണ്ടനിൽ വച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവർക്കൊപ്പം ഡി.എൽ.എഫിന്റെ മാനേജിങ് ഡയറക്ടർ ടിമ്മി സിറാനയും ഉണ്ടായിരുന്നു. അയാളുടെ കൈവശം എന്റെ നമ്പർ ഉണ്ട്. അവർക്ക് എന്നെ വിളിക്കാവുന്നതേയുള്ളു മോദി ട്വിറ്ററിൽ കുറിച്ചു.

അതിനിടെ, വിവാദ വ്യവസായി ലളിത് മോദിക്ക് യാത്രാ അനുമതി ലഭിക്കുന്നതിനുള്ള രേഖകളിൽ ഒപ്പിട്ടത് താൻ തന്നെയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സമ്മതിച്ചിരുന്നു. ലളിത് മോദിക്ക് യാത്രാ രേഖകൾ ലഭിക്കുന്നതിന് ഇന്ത്യൻ അധികാരികൾ അറിയരുതെന്ന മുന്നറിയിപ്പോടെ വസുന്ധര ഒപ്പിട്ട് നൽകിയ സത്യവാങ്മൂലം കഴിഞ്ഞദിവസം കോൺഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെയാണിത്. അതേസമയം, കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി വസുന്ധരയെ പിന്തുണച്ചു. ബിജെപിയിലെ മന്ത്രിമാരാരും കളങ്കിതരല്ലെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്.

കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരിക്കും സ്മൃതി ഇറാനിക്കുമൊപ്പം വസുന്ധര, 2011ൽ ലണ്ടൻ സന്ദർശിച്ചതിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇവർ ലളിത് മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തിരുന്നു. നേരത്തെ 2011 ഓഗസ്റ്റ് എട്ടിനാണ് വസുന്ധര രാജെ ലളിത് മോദിയുടെ ഇമിഗ്രേഷൻ അപേക്ഷയെ പിന്തുണച്ച് ബ്രിട്ടീഷ് അധികൃതർക്കു കത്തു നൽകിയത്. ഇന്ത്യയിൽ ലളിത് മോദി രാഷ്ട്രീയ പീഡനത്തിന് വിധേയമായെന്നും അതിനാൽ ലണ്ടനിൽ താമസിക്കാൻ അനുവദിക്കണം എന്നുമാണ് വസുന്ധര രാജെ ഈ രേഖയിൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP