Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ അലട്ടുന്നത് അക്രമിക്കപ്പെടുമോ എന്ന ഭയം; സ്വേച്ഛാധിപതികൾക്ക് അത് സാധാരണ സംഭവിക്കാറുള്ളത്; ഇത് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന കാലം; ആരും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം; മോദിക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്

മോദിയെ അലട്ടുന്നത് അക്രമിക്കപ്പെടുമോ എന്ന ഭയം; സ്വേച്ഛാധിപതികൾക്ക് അത് സാധാരണ സംഭവിക്കാറുള്ളത്; ഇത് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന കാലം; ആരും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം; മോദിക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്

മറുനാടൻ ഡെസ്‌ക്‌

പട്‌ന: മഹാരാഷ്ട്രയിൽ സാമൂഹികപ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ആക്രമിക്കപ്പെടുമോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പേടിയുണ്ടെന്നും സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര് എപ്പോൾ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറയാനാകത്ത സാഹചര്യമാണെന്നും ഇത് അടിയന്തരാവസ്ഥയിലേക്കാണ് വഴിയൊരുക്കുന്നതെന്നും യാദവ് കൂട്ടിച്ചേർത്തു. റാഞ്ചിയിലേക്ക് പോകുന്നതിനായി പട്‌ന വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

കാലിത്തീറ്റ കുംഭകോണക്കേസിൽ കോടതി നടപടികളിൽ വിശ്വാസമുണ്ട്. നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ടാണ് കോടതി നിർദ്ദേശപ്രകാരം കീഴടങ്ങുന്നത്. എനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന നടക്കുകയാണ്. എന്നെയും കുടുംബാംഗങ്ങളെയും തിരഞ്ഞെടുപ്പുകളിൽ നിന്ന് അകറ്റിനിർത്തുന്നതിനുള്ള തന്ത്രമാണിത്. ഞങ്ങൾക്കെതിരെയുള്ള കേസുകളുടെ എണ്ണം നോക്കുക. ആർജെഡിയുടെ ദേശീയ അധ്യക്ഷനാണ് ഞാൻ. സംസാരിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്- ലാലു പറഞ്ഞു.

ഇടക്കാല ജാമ്യം അവസാനിച്ചതിനെ തുടർന്ന് വ്യാഴാഴ്ചയാണു ലാലു സിബിഐ കോടതിയിൽ ഹാജരാകുക. കാലിത്തീറ്റ കുംഭകോണക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ശേഷം റാഞ്ചിയിലും ഡൽഹിയിലും ചികിൽസയിലായിരുന്നു അദ്ദേഹം. മെയ്‌ 11ന് ചികിൽസാ ആവശ്യങ്ങൾക്കു വേണ്ടി ജാർഖണ്ഡ് ഹൈക്കോടതിയാണ് അദ്ദേഹത്തിന് ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP