Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരാട്ട് പറഞ്ഞത് എന്തെന്ന് മനസ്സിലാകാതെ സഖാക്കൾ; ആർഎസ്എസിനെ കണ്ടുപഠിക്കണമെന്ന സിപിഐ(എം) ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വിവാദത്തിലേക്ക്

കാരാട്ട് പറഞ്ഞത് എന്തെന്ന് മനസ്സിലാകാതെ സഖാക്കൾ; ആർഎസ്എസിനെ കണ്ടുപഠിക്കണമെന്ന സിപിഐ(എം) ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വിവാദത്തിലേക്ക്

ന്യൂഡൽഹി: സിപിഐ(എം) സഖാക്കർ തലപുകയുകയാണ്. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് എന്തെന്ന് എത്ര ആലോചിച്ചിട്ടും തൊഴിലാളി വർഗ്ഗ സഖാക്കൾക്ക് മനസ്സിലാകുന്നില്ല. ആർഎസ്എസുകാർ തൊട്ടുകൂടാത്തവരാണ്. പക്ഷേ ഇപ്പോൾ ജനറൽ സെക്രട്ടറി പറയുന്നത് ആർ എസ് എസിനെ കണ്ടു പഠിക്കാനും. എന്തിന്റെ പേരിലായാലും ആർഎസ്എസിനെ കണ്ടു പഠിക്കാൻ കാരാട്ട് പറഞ്ഞത് ശരിയായില്ലെന്ന് സിപിഎമ്മുകാർക്ക് അഭിപ്രായമുണ്ട്. ചില പോളിറ്റ് ബ്യൂറോ സഖാക്കളും ഈ അഭിപ്രായക്കാരാണ്. പക്ഷേ വിമർശനങ്ങൾ പരസ്യമായി പറയില്ല. പാർട്ടി സമ്മേളനങ്ങളിൽ കാരാട്ടിനെതിരെ ആർഎസ്എസ് പരാമർശം ഉയർത്താനാണ് നീക്കം.

ചെന്നൈയിൽ സിഐടിയു സംഘടിപ്പിച്ച എംകെ പാന്ഥെ അനുസ്മര പ്രഭാഷണത്തിലാണ് കാരാട്ട് ആർഎസ്എസിനെ കണ്ടുപഠിക്കാൻ സഖാക്കളോട് ആവശ്യപ്പെട്ടത്്. വർഗീയതയും തൊഴിലാളികളും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. സിഐടിയും അടക്കമുള്ള തൊഴിലാളി സംഘടനകൾ ആർഎസ്എസിനെ കണ്ട് പഠിക്കണം എന്നും അദ്ദേഹം നിർദേശിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആർഎസ്എസ് ഇടപെടുന്നുണ്ട്. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം വരെ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ എല്ലാ മേഖലയിലും അടിത്തറയുണ്ടാക്കാൻ അർഎസ്എസിനായി. ഈ മാർഗ്ഗം പരീക്ഷിക്കുന്നതിൽ സിഐടിയു അടക്കമുള്ള സംഘടനകൾ പരാജയപ്പെട്ടെന്നാണ് പ്രകാശ് കാരാട്ടിന്റെ വിലയിരുത്തൽ.

വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ആർഎസ്എസ് പ്രവർത്തിക്കുന്നുണ്ട്. അവരെ എതിരിടാൻ തൊഴിലാളിവർഗ സംഘടനകൾ വേണ്ടത്ര ശ്രമിച്ചിട്ടില്ല. മോദിസർക്കാർ അധികാരമേറ്റതോടെ ആർഎസ്എസ് അതിന്റെ ഇടപെടലുകൾ ശക്തമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു രാഷ്്ട്രീയംകൊണ്ടു മാത്രം വർഗീയശക്തികളെ നേരിടാനാവില്ല. നവ ഉദാരവൽക്കരണ നയങ്ങളും വർഗീയവൽക്കരണവും തൊണ്ണൂറുകളിൽ ഒപ്പത്തിനൊപ്പമാണ് രാജ്യത്ത് ശക്തമായത്. ഗുജറാത്തിൽ നവ ഉദാരവ ൽക്കരണ നയങ്ങൾ നടപ്പാക്കിയതിന്റെ പേരിലാണ് രാജ്യത്തെ വൻകിട വ്യവസായികൾ മോദിയെ ദേശീയതലത്തിൽ പിന്തുണച്ചതെന്നും കാരാട്ട് ആരോപിച്ചു.

ആർഎസ്എസ് ചെയ്യുന്നതു പോലെ പുത്തൻ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ തൊഴിലാളി സംഘടനകൾ പരാജയപ്പെട്ടു. രാജ്യത്തെ തൊഴിൽ മേഖലയിലെ വലിയൊരു വിഭാഗം ഇപ്പോൾ തൊഴിലാളി സംഘടനകൾക്ക് പുറത്താണെന്നും കാരാട്ട് പറഞ്ഞു. ഫാക്ടറികളിലൊതുങ്ങാതെ, തൊഴിൽ പ്രശ്‌നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, തൊഴിലാളികൾക്ക് പ്രാമുഖ്യമുള്ള മേഖലകളിൽ സാമൂഹികവും സാംസ്‌കാരികവും ആയ പ്രവർത്തനങ്ങളും ഏറ്റെടുക്കേണ്ടതുണ്ടെന്നും കാരാട്ട് ഓർമിപ്പിച്ചു. നവ ഉദാരവൽക്കരണത്തേയും വർഗ്ഗീയതയേയും രണ്ടായി കാണരുത്. ഇതിനെ രണ്ടിനേയും ഒരുമിച്ച് ചെറുത്ത് തോൽപ്പിക്കണമെന്നാണ് നിർദ്ദേശം. ആർഎസ്എസിന്റെ മാർഗരേഖകളുമായി ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനം പ്രകാശ് കാരാട്ടിന് ഒഴിയേണ്ടതുണ്ട്. അടുത്ത പാർട്ടി കോൺഗ്രസോടെ മൂന്ന് ടേം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഇത്. അതോടെ കാരാട്ടിന്റെ പിൻഗാമിയെ ചൊല്ലി തർക്കവും സജീവമാണ്. പാർട്ടി പിടിക്കാൻ ബംഗാൾ ഘടകത്തിന്റേയും വി എസ് അച്യുതാനന്ദനെ പോലുള്ളവരുടെ പിന്തുണയോടെ പാർട്ടി പിടിക്കാൻ സീതാറാം യച്ചൂരി സജീവമായി ഉണ്ട്. അതുകൊണ്ട് തന്നെ ആർഎസ്എസ് പ്രസംഗമുയർത്തി കാരാട്ടിന്റെ വെട്ടിലാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. വർഗ്ഗീയത ആളിക്കത്തിച്ച് സാംസ്‌കാരിക ഇടപെടൽ നടത്തുന്ന സംഘപരിവാറിനെ കണ്ടുപഠിക്കണമെന്ന പരാമർശം സിഐടിയുവിനെ പോലുള്ള തൊഴിലാളി സംഘടനകളെ അപമാനിക്കുന്നതാണെന്നാണ് ആക്ഷേപം. പ്രസംഗത്തിലെ മറ്റ് ചില പരമാർശങ്ങളും വിവാദമാക്കും

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സർദാർ വല്ലഭായ് പട്ടേലും ഡോ. രാജേന്ദ്രപ്രസാദും ശ്രമിച്ചതായും കാരാട്ട് പറഞ്ഞിരുന്നു. ഹിന്ദുഭൂരിപക്ഷ രാഷ്ട്രമെന്നതു ഭരണഘടനയിൽ പ്രതിഫലിക്കണമെന്നാണ് ഇവർ വാദിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗത്തിനും ഇതായിരുന്നു നിലപാട്. ദേശീയതയുടെ വസ്ത്രമണിഞ്ഞ വർഗീയവാദികൾ കോൺഗ്രസിൽ സജീവമായിരുന്നതായി നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മുസ്‌ലിംകൾ ആക്രമിക്കപ്പെട്ടപ്പോൾ അവരുടെ വാസസ്ഥലങ്ങൾ നെഹ്‌റു സന്ദർശിച്ചതിനെ ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദും സർദാർ വല്ലഭ് ഭായ് പട്ടേലും ചോദ്യംചെയ്തു. ഇത് ചരിത്രം തന്നെ ശരിവയ്ക്കുന്നു. മുസ്ലിംകൾക്കു മാത്രമായി ഒരു പ്രശ്‌നമുണ്ടോ എന്നായിരുന്നു ചില നേതാക്കൾ ചോദിച്ചതെന്നും കാരാട്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP