Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പില്ല; സഭാനടപടികളിൽ ഗവർണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചർച്ചയും മാത്രം ഉൾപ്പെടുത്തി സ്പീക്കർ; സ്പീക്കറുടെ തീരുമാനത്തിനെതിരെ ബിജെപി കോടതിയിലേക്ക്

നാളെ മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പില്ല; സഭാനടപടികളിൽ ഗവർണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചർച്ചയും മാത്രം ഉൾപ്പെടുത്തി സ്പീക്കർ; സ്പീക്കറുടെ തീരുമാനത്തിനെതിരെ ബിജെപി കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പില്ല. നിയമസഭാ സ്പീക്കറാണ് ഇത് സംബന്ധിച്ച് ഗവർണറുടെ ഉത്തരവ് തള്ളിയത്. ഗവർണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചർച്ചയും മാത്രമാകും നാളത്തെ നടപടി ക്രമങ്ങൾ. വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ലെന്നുറപ്പായതോടെ വിമത എംഎ‍ൽഎ മാരെ അനുനയിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കാനാകും കോൺഗ്രസ് ശ്രമം. സ്പീക്കറുടെ തീരുമാനത്തിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചേക്കും.

ബിജെപി നേതാക്കൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് വേഗത്തിൽ നടത്താൻ നിർദ്ദേശം നൽകികൊണ്ടായിരുന്നു കർണാടക, മഹാരാഷ്ട്ര കേസുകളിലെ കോടതി ഉത്തരവുകൾ. അതേസമയം 2 കോൺഗ്രസ് എംഎൽഎമാർക്ക് കൊറോണ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോഗ്യമന്ത്രി തരുൺ ഭനോട്ട് അറിയിച്ചു.

സർക്കാരിനെ നിയന്ത്രിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകൾ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണ്ണർ ലാൽജി ടണ്ടൻ ഉത്തരവിട്ടത്. കഴിഞ്ഞ രാത്രി 12 മണിയോടെ മുഖ്യമന്ത്രി കമൽനാഥിന് ഉത്തരവ്‌കൈമാറി. തന്റെ അഭിസംബോധനക്ക് ശേഷം നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം. ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്തണം, മറ്റൊരു രീതിയും അംഗീകരിക്കില്ല. നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഗവർണ്ണർ നിർദ്ദേശിച്ചു.

കമൽനാഥ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവർണ്ണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും, ഗവർണ്ണർക്കിടപെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP