Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണം; ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണമെന്നും മമതാ ബാനർജി; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രമിക്കുന്നത് കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകാൻ

എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണം; ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണമെന്നും മമതാ ബാനർജി; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രമിക്കുന്നത് കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്നും മമത ആവശ്യപ്പെട്ടു.

പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യം മുതൽ തന്നെ നിലപാടെടുത്ത മമത ബാനർജി രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നത്. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ മമത ബാനർജി ഔദ്യോഗിക ഉത്തരവിലൂടെ നടപടികൾ നിർത്തിവെച്ചിരുന്നു. ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ബിജെപിയെ അനുവദിക്കില്ലെന്നും എന്റെ ശവത്തിൽ ചവിട്ടി മാത്രമെ ബംഗാളിൽ പൗരത്വ രജിസ്റ്റർ കൊണ്ടുവരാൻ കഴിയുകയുള്ളുവെന്നും മമത ബാനർജി ആഞ്ഞടിച്ചിരുന്നു.

ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയായാണ് ദേശീയ ജനസംഖ്യ രജിസ്റ്ററിനെ കണക്കാക്കുന്നത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ രാജ്യവ്യാപകമായി ഉയരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അസം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കാൻ കേന്ദ്രമന്ത്രിസഭ നിർദ്ദേശം നൽകിയത്.

രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്നും, യോജിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നേരത്തെ മമതാ ബാനർജി കത്തയച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നാണ് മമത കത്തിൽ ആവശ്യപ്പെട്ടത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും മമത ആഹ്വാനം ചെയ്തിരുന്നു.

''ആശങ്കകളാണ് ഞാൻ ഈ കത്തിൽ പങ്കുവെക്കുന്നത്. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ത്രീകളും കുട്ടികളും കർഷകരും തൊഴിലാളികളും പട്ടികവർഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളിൽപ്പെട്ടവരും വളരെയേറെ ആശങ്കാകുലരാണ്. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. നമ്മൾ എന്നത്തേക്കാളും ഒരുമിച്ച് നിൽക്കേണ്ടസമയമാണിത്.'' മമത കത്തിൽ വിശദീകരിച്ചിരുന്നു.

അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രമുഖർ മമതാ ബാനർജിയുടെ നായ്ക്കൾ ആണെന്ന ബിജെപി എംപി സൗമിത്രാ ഖാന്റെ പ്രസ്താവന വിവാദമായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവാണ് സൗമിത്രാ ഖാൻ.

ബിജെപിയുടെ ബിഷ്ണാപൂരിൽ നിന്നുള്ള എംപിയാണ് സൗമിത്രാ ഖാൻ. രാജ്യത്ത് ബോംബ് സ്‌ഫോടനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമ്പോൾ നിശബ്ദരായി ഇരിക്കുന്നവരാണ് ഈ പ്രമുഖർ എന്നും സൗമിത്രാ ഖാൻ ആരോപിച്ചു. സംസ്ഥാനത്തെ അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ അണിനിരന്നതാണ് സൗമിത്രാ ഖാനെ പ്രകോപിപ്പിച്ചത്.

ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ നിരവധി ബുദ്ധിജീവികൾ ഉയർന്നുവരുന്നുണ്ടെന്നും അവർ സമൂഹത്തിൽ അപസ്വരങ്ങൾ സൃഷ്ടിക്കുന്നെന്നും ബിജെപി പശ്ചിമ ബംഗാൾ പ്രസിഡന്റ് ദിലീപ് ഘോഷ് ശനിയാഴ്ച പറഞ്ഞിരുന്നു. ഇത്തരം ബുദ്ധിജീവികളെ തെരുവിൽ എത്തിക്കുന്നത് സിപിഎം ആണെന്നും മമതാ ബാനർജി ഇത്തരക്കാരെ സൃഷ്ടിക്കുന്ന ഫാക്ടറി സൃഷ്ടിച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരെ പരാദങ്ങൾ, ദുഷ്ട ജീവി എന്നാണ് ദിലീപ് ഘോഷ് വിളിച്ചത്.

നേരത്തെ മമതാ ബാനർജിയെ പിശാചെന്ന് വിളിച്ച സൗമിത്രാ ഖാന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിൽ തല്ലിക്കാനാണ് മമതയുടെ ശ്രമിക്കുന്നതെന്നായിരുന്നു സൗമിത്രയുടെ ആരോപണം. മമതാ ബാനർജി ഒരു പിശാചായി മാറിയിരിക്കുന്നു. അവർ ബിജെപി പ്രവർത്തകരുടെ രക്തം കുടിക്കാൻ തയ്യാറായിരിക്കുകയാണ്. അവരും പാർട്ടിയും അവരുടെ പാർട്ടിയും ആളുകളോട് ഹിന്ദു മുസ്ലിം സ്വത്വത്തിന്റെ പേരിൽ പരസ്പരം പോരടിക്കാനാണ് അവശ്യപ്പെടുന്നതെന്നും സൗമിത്ര പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP