Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈദരാബാദിൽ നിന്നും പണച്ചാക്കുമായി പശ്ചിമബംഗാളിലേക്ക് എത്തുന്നവർ ശ്രമിക്കുന്നത് ബിജെപിയെ വളർത്താൻ; അസദുദ്ദീൻ ഒവൈസിയെ കടന്നാക്രമിച്ച് മമത ബാനർജി

ഹൈദരാബാദിൽ നിന്നും പണച്ചാക്കുമായി പശ്ചിമബംഗാളിലേക്ക് എത്തുന്നവർ ശ്രമിക്കുന്നത് ബിജെപിയെ വളർത്താൻ; അസദുദ്ദീൻ ഒവൈസിയെ കടന്നാക്രമിച്ച് മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ ലക്ഷ്യംവെച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മമതാ ബാനർജി രംഗത്ത്. ഹൈദരാബാദിൽ നിന്നും പണച്ചാക്കുമായി എത്തുന്നത് ബംഗാളിലെ മുസ്ലീങ്ങളോടുള്ള സഹതാപം കൊണ്ടല്ലെന്നും മറിച്ച് ബിജെപിയെ വളർത്താനാണെന്നും മമത തുറന്നടിച്ചു.

പുറത്തുനിന്ന് എത്തുന്നവർക്കല്ല, ബംഗാളിലുള്ളവർക്കാണ് നിങ്ങളുടെ പ്രശ്‌നങ്ങൾ കാണാനും പരിഹരിക്കാനും കഴിയുകയെന്നും മമതാ ബാനർജി പറഞ്ഞു. ബംഗാളിലേക്ക് ചിലർ ഹൈദരാബാദിൽ നിന്ന് പണച്ചാക്കുമായി എത്തുന്നുണ്ട്. മുസ്ലീങ്ങളോട് സഹതാപം ഉള്ളവരാണ് അവരെന്നാണ് ധാരണ. എന്നാൽ, അവർ ബിജെപിയുടെ സഖ്യമാണ്. ഇത്തരക്കാരെ ബംഗാൾ മുസ്ലീങ്ങൾ വിശ്വസിക്കരുത് എന്നും ഒവൈസിയെ ഉന്നംവെച്ച് മമതാ ബാനർജി വ്യക്തമാക്കി.

ഹൈദരാബാദ് കേന്ദ്രീകരിച്ച് ന്യൂനപക്ഷ തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മമത വ്യക്തമാക്കിയിരുന്നു. ബംഗാളിലെ മുസ്ലീങ്ങളുടെ വികസനം ഏറ്റവും പിന്നിലാണെന്ന് ഒവൈസ് വിമർശിച്ചതിന് പിന്നാലെയാണ് മമതയും രംഗത്തെത്തിയത്. സത്യം പറയുന്നത് മത തീവ്രവാദമല്ലെന്നാണ് ഒവൈസി പ്രതികരിച്ചത്.

ബംഗാളിലെ മുസ്ലീങ്ങളുടെ മാനവ വികസന സൂചിക വളരെ പിന്നിലാണ്. ഹൈദരാബാദിൽ നിന്നുള്ള ഞങ്ങളെക്കുറിച്ച് ദീദി ആശങ്കപ്പെടുകയാണെങ്കിൽ ബംഗാളിൽ ബിജെപിക്ക് എങ്ങനെ 18 സീറ്റ് കിട്ടിയെന്ന് പറയണമെന്ന് ഒവൈസി ട്വീറ്റ് ചെയ്തു. ബംഗാളിലെ മുസ്ലിം സമുദായത്തെ ഒവൈസിയുടെ പാർട്ടി ലക്ഷ്യമിടുന്നതായി മമതാ ബാനർജി നേരത്തെയും സൂചിപ്പിച്ചിരുന്നു. ഒവൈസി ബിജെപിയുടെ ബി ടീമാണെന്നും ന്യൂനപക്ഷ തീവ്രവാദമാണ് ഒവൈസിയുടെ ചെയ്യുന്നതെന്നും മമത പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP