Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമത വർഷാവർഷം കുർത്തയും മധുരപലഹാരങ്ങളും നൽകുമെന്ന മോദിയുടെ വാക്കുകൾക്ക് ഉരുളയ്ക്കുപ്പേരി പോലെ ബംഗാൾ മുഖ്യമന്ത്രിയുടെ മറുപടി; 'സമ്മാനങ്ങളും രസഗുളയും നൽകും എന്നാൽ വോട്ടു കൊടുക്കില്ല'; മോദിയുടെ വാക്കുകൾ തൃണമൂലും ബിജെപിയുമായുള്ള രഹസ്യധാരണയുടെ തെളിവെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ

മമത വർഷാവർഷം കുർത്തയും മധുരപലഹാരങ്ങളും നൽകുമെന്ന മോദിയുടെ വാക്കുകൾക്ക് ഉരുളയ്ക്കുപ്പേരി പോലെ ബംഗാൾ മുഖ്യമന്ത്രിയുടെ മറുപടി; 'സമ്മാനങ്ങളും രസഗുളയും നൽകും എന്നാൽ വോട്ടു കൊടുക്കില്ല'; മോദിയുടെ വാക്കുകൾ തൃണമൂലും ബിജെപിയുമായുള്ള രഹസ്യധാരണയുടെ തെളിവെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വർഷാ വർഷം തനിക്ക് കുർത്തയും മധുരപലഹാരങ്ങളും നൽകുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി നേതാവ്. താൻ സമ്മാനങ്ങളും രസഗുളയും വിശേഷാവസരങ്ങളിൽ നൽകുമെന്നും എന്നാൽ വോട്ടു നൽകില്ലെന്നുമാണ് മമത ബാനർജി ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം മോദി അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾക്കാണ് മമതയുടെ വക ചുട്ട മറുപടി.

മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു മമതയുടെ മറുപടി.പ്രത്യേക അവസരങ്ങളിൽ എത്തുന്ന അതിഥികളെ ഏറ്റവും മികച്ച രീതിയിൽ തന്നെ സ്വീകരിക്കുക എന്നത് ബംഗാളിന്റെ സംസ്‌ക്കാരമാണ്. എന്നാൽ അതൊന്നും വോട്ടായി മാറുമെന്ന് ആരു സ്വപ്നം പോലും കരുതേണ്ടെന്നാണ് മമത വ്യക്തമാക്കിയത്. മോദിക്ക് മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കൾക്കും ദീദി സമ്മാനങ്ങൾ അയക്കാറുണ്ടെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനത്തിന്റെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും വോട്ടർമാരെ വിലയ്‌ക്കെടുക്കാൻ ഈ പണം ഉപയോഗിക്കുകയാണെന്നും ഹൂഗ്ലിയിലെ തിരഞ്ഞെടുപ്പു റാലിയിൽ അവർ ആരോപിച്ചു. സമ്മാനങ്ങൾ നൽകി വോട്ട് വിലയ്‌ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി നാദിയയിലെ മറ്റൊരു റാലിയിലും പറഞ്ഞു.

ഇതേസമയം, മോദിയുടെ വെളിപ്പെടുത്തൽ തൃണമൂലും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണെന്നു ബംഗാൾ പിസിസി അധ്യക്ഷൻ സൊമൻ മിത്രയും സിപിഎം സംസ്ഥാന സെക്രട്ടറി സൂർജ്യ കാന്ത മിശ്രയും ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP