Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷ ശക്തിപ്രകടനത്തിന് മമതയുടെ റാലി ഇന്ന് കൊൽക്കത്തയിൽ; പിന്തുണ കത്തിലൂടെ അറിയിച്ചെങ്കിലും പങ്കെടുക്കാതെ രാഹുൽ; പകരം പ്രതിനിധികളായി സിങ്വിയും ഖാർഗേയും; പുറമെ ഐക്യത്തിനൊപ്പം നിൽക്കുമ്പോഴും മമതയുടെ റാലിയോട് മുഖംതിരിച്ച് സിപിഎം

പ്രതിപക്ഷ ശക്തിപ്രകടനത്തിന് മമതയുടെ റാലി ഇന്ന് കൊൽക്കത്തയിൽ; പിന്തുണ കത്തിലൂടെ അറിയിച്ചെങ്കിലും പങ്കെടുക്കാതെ രാഹുൽ; പകരം പ്രതിനിധികളായി സിങ്വിയും ഖാർഗേയും; പുറമെ ഐക്യത്തിനൊപ്പം നിൽക്കുമ്പോഴും മമതയുടെ റാലിയോട് മുഖംതിരിച്ച് സിപിഎം

ന്യൂഡൽഹി: ബിജെപിക്ക് എതിരായ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് കോൺഗ്രസ് ഒരുവശത്ത് കോപ്പുകൂട്ടുമ്പോൾ മറുവശത്ത് മമതും സ്വന്തം ശൈലിയിൽ അതേ ഉദ്ദേശത്തോടെ നടത്തുന്ന റാലി ഇന്ന് കൊൽക്കത്തയിൽ നടക്കും. അതേസമയം, രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെന്നതും പ്രത്യേകതയാണ്.

എന്നാൽ ചടങ്ങിലേക്ക് പ്രതിനിധികളായി മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അഭിഷേക് സിങ്‌വി എന്നിവരെ പ്രതിനിധികളായി അയയ്ക്കും. എന്നാൽ ശ്രദ്ധേയമായ മറ്റൊരു കാര്യം വിശാല പ്രതിപക്ഷ ഐക്യത്തിനൊപ്പം നിൽക്കാനും കോൺ്ഗ്രസിന് പരോക്ഷ പിന്തുണ നൽകാനും ഒപ്പം നിന്ന സിപിഎം ബംഗാളിൽ പ്രധാന ശത്രുവായ മമതയുടെ റാലിക്ക് മുഖംതിരിച്ച് നിൽക്കുന്നു എന്നതാണ്. 14 പ്രതിപക്ഷ കക്ഷികൾ അണിനിരക്കുമ്പോഴാണ് സിപിഎം നിലപാടെന്നതും ശ്രദ്ധേയം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനത്തിന് അരങ്ങൊരുക്കി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി റാലി നടത്തുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന റാലിക്കുള്ള പിന്തുണ കത്തിലൂടെ മമതയെ അറിയിച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ഐക്യ ഇന്ത്യ റാലിയെന്നു പേരിട്ട പ്രകടനത്തിൽ തൃണമൂലിനു പുറമെ 14 പ്രതിപക്ഷ കക്ഷികൾ അണിനിരക്കും. കർണാടക, ആന്ധ്ര, ഡൽഹി മുഖ്യമന്ത്രിമാർ സാന്നിധ്യമറിയിക്കും. ബിജെഡി പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ബിജെപിയിൽ കലാപക്കൊടി ഉയർത്തിയ യശ്വന്ത് സിൻഹ, ശത്രുഘ്‌നൻ സിൻഹ എന്നിവരും പങ്കെടുക്കും.

പങ്കെടുക്കുന്ന പ്രധാന നേതാക്കൾ: അഖിലേഷ് യാദവ് (എസ്‌പി), സതീഷ് മിശ്ര (ബിഎസ്‌പി), ശരദ് പവാർ (എൻസിപി), എൻ. ചന്ദ്രബാബു നായിഡു (ടിഡിപി), അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി), എച്ച്.ഡി. കുമാരസ്വാമി, എച്ച്. ഡി. ദേവെഗൗഡ (ജെഡിഎസ്), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), തേജസ്വി യാദവ് (ആർജെഡി), അജിത് സിങ് (ആർഎൽഡി), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദൾ), ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച), ബാബുലാൽ മറാണ്ഡി (ജാർഖണ്ഡ് വികാസ് മോർച്ച).

തൃണമൂലിനൊപ്പം മൂന്നാം മുന്നണി രൂപീകരണത്തിന്റെ സാധ്യതകൾ തുറന്നിട്ടിരിക്കുന്ന ടിആർഎസ് പങ്കെടുക്കുന്നതു സംബന്ധിച്ചു മനസ്സു തുറന്നിട്ടില്ല. ഇന്ന് 12 നുള്ള റാലിയിൽ 40 ലക്ഷം പേർ പങ്കെടുക്കുമെന്നാണു തൃണമൂൽ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP