Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലീങ്ങൾ വോട്ടു തരാതെ ആവശ്യം പറഞ്ഞ് വന്നാൽ അത് പരിഗണിക്കുന്ന കാര്യം ആലോചിക്കണമെന്ന് മനേക ഗാന്ധി; സുൽത്താൻപൂരിൽ പച്ചക്ക് വർഗീയത പറഞ്ഞ് കേന്ദ്രമന്ത്രി; വർഗീയ പ്രസംഗത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്ത്

മുസ്ലീങ്ങൾ വോട്ടു തരാതെ ആവശ്യം പറഞ്ഞ് വന്നാൽ അത് പരിഗണിക്കുന്ന കാര്യം ആലോചിക്കണമെന്ന് മനേക ഗാന്ധി; സുൽത്താൻപൂരിൽ പച്ചക്ക് വർഗീയത പറഞ്ഞ് കേന്ദ്രമന്ത്രി; വർഗീയ പ്രസംഗത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻപൂർ: മുസ്ലിം വോട്ടർമാരോട് ഭീഷണിയുടെ സ്വരത്തിൽ വോട്ട് ചോദിച്ച് ബിജെപി നേതാവും സുൽത്താൻപൂരിലെ സ്ഥാനാർത്ഥിയുമായ മനേക ഗാന്ധി. മുസ്ലീങ്ങൾ തനിക്ക് വോട്ട് നൽകിയില്ലെങ്കിൽ യാതൊരു സഹായവുമുണ്ടാകില്ലെന്ന് വ്യക്തമായി പറഞ്ഞായിരുന്നു മനേകാ ഗാന്ധിയുടെ പ്രസംഗം. പ്രസംഗത്തിന്റെ മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മുസ്ലിം ഭൂരിപക്ഷപ്രദേശമായ സുൽത്താൻ പൂരിലെ തൂരബ് ഖനി ഗ്രാമത്തിലായിരുന്നു മനേകയുടെ പ്രസംഗം. തെരഞ്ഞെടുപ്പിൽ താൻ എന്തായാലും വിജയിക്കുമെന്നും എന്നാൽ മുസ്ലിങ്ങളുടെ വോട്ടില്ലാതെ വിജയിച്ചാൽ തനിക്ക് അത്ര സന്തോഷമുണ്ടാകില്ലെന്നും മനേക ഗാന്ധി പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം എന്തെങ്കിലും ആവശ്യം പറഞ്ഞ് വന്നാൽ, അത് പരിഗണിക്കുന്ന കാര്യം താൻ ആലോചിച്ചേ ചെയ്യൂ എന്നും ഭീഷണി സ്വരത്തിൽ മനേക ഗാന്ധി പറയുന്നുണ്ട്.

ഇനി ഞാൻ ജയിച്ച ശേഷം മുസ്ലീങ്ങൾ എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോൾ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാൻ താണ്ടിക്കഴിഞ്ഞു. ഇതിന് ശേഷം നിങ്ങൾ ജോലികൾക്കായി, മറ്റാവശ്യങ്ങൾക്കായി എന്റെ അടുത്ത് വന്നാൽ ഇതാകും എന്റെ നിലപാട് എന്നും മനേക പറയുന്നു. ഇങ്ങോട്ട് തരുന്നില്ലെങ്കിൽ തിരികെ നൽകിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത് എന്നാണ് മനേകയുടെ നിലപാട്. നമ്മൾ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ എന്ന് പറയുമ്പോൾ നിർത്താത്ത കൈയടിയും ചിരിയും വീഡിയോയിൽ കാണാം. പിലിഭിത്തിൽ ഞാൻ എന്ത് ചെയ്‌തെന്ന് എല്ലാവർക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്നും മനേക പറയുന്നുണ്ട്.

വർഗീയത ഇളക്കിവിടുന്ന തരത്തിൽ പ്രസംഗങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽത്തന്നെ വ്യക്തമായി പറയുന്നുണ്ട്. അതിനാൽ തന്നെ മുസ്ലിംവോട്ടർമാരോട് ഭീഷണിസ്വരത്തിൽ സംസാരിക്കുന്ന മനേകയുടെ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് ഉറപ്പാണ്. മനേകയുടെ മകൻ വരുൺ ഗാന്ധിയും മുസ്ലിം വോട്ടർമാരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചതിന് ജയിലിൽപ്പോയ ആളാണ്. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നേരെ ഏതെങ്കിലും മുസ്ലിം ഒരു വിരലുയർത്തിയാൽ കൈ വെട്ടുമെന്നായിരുന്നു ഒരു പൊതുയോഗത്തിൽ വരുൺ പ്രസംഗിച്ചത്.

കഴിഞ്ഞ തവണ മകൻ വരുൺ ഗാന്ധി മത്സരിച്ച് ജയിച്ച ഉത്തർപ്രദേശിലെ സുൽത്താൻ പൂരിലാണ് മനേക ഗാന്ധിയെ പാർട്ടി ഇക്കുറി മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണ മനേക മത്സരിച്ച് ജയിച്ച പിലിഭിത്തിൽ ഇത്തവണ വരുൺ ഗാന്ധി മത്സരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP