Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകനെ വാഴിക്കാൻ പരസ്യപ്രഖ്യാപനവുമായി മനേക ഗാന്ധി; വരുൺ ഗാന്ധി മുഖ്യമന്ത്രിയായാൽ ഉത്തർപ്രദേശിൽ വികസനപ്പെരുമഴയെന്ന്

മകനെ വാഴിക്കാൻ പരസ്യപ്രഖ്യാപനവുമായി മനേക ഗാന്ധി; വരുൺ ഗാന്ധി മുഖ്യമന്ത്രിയായാൽ ഉത്തർപ്രദേശിൽ വികസനപ്പെരുമഴയെന്ന്

പിലിഭിത്ത്: മകൻ വരുൺ ഗാന്ധിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി വാഴിക്കാൻ കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി മനേക ഗാന്ധിയുടെ നീക്കം. മുഖ്യമന്ത്രിയാകാൻ യോഗ്യനാണ് വരുൺ ഗാന്ധിയെന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് മനേക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി ബിജെപിയെ അധികാരത്തിലെത്തിക്കാൻ വരുണിന്റെ നേതൃത്വത്തിനു കഴിയുമെന്നും മനേക പറഞ്ഞു. ഉത്തർപ്രദേശിൽ ബിജെപി നേതൃനിരയിൽ വരുണിനെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മനേകയുടെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ഉത്തർപ്രദേശിന്റെ നവീകരണത്തിന് വരുൺ ഗാന്ധിക്ക് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മനേക പറഞ്ഞു. മുപ്പത്തിനാലുകാരനായ വരുൺ ഗാന്ധി നിലവിൽ സുൽത്താൻപുരിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. പിലിഭിത്ത് എംപിയായ മനേക സ്വന്തം മണ്ഡലത്തിൽ കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിലാണ് മകനുവേണ്ടി വാദിച്ചത്. സമാജ്‌വാദി പാർട്ടി ഭരണത്തിൻ കീഴിൽ ഉത്തർപ്രദേശ് അധഃപതനത്തിലേക്കാണ് നീങ്ങുന്നതെന്ന് മനേക പറഞ്ഞു. വികസനം മുരടിപ്പിച്ച സംസ്ഥാന സർക്കാരിനെതിരായ പ്രതികാരമായാണ് പിലിഭിത്തിലെ ജനങ്ങൾ തന്നെ തെരഞ്ഞെടുത്തത്. ബിജെപി ഭരണത്തിലെത്തുകയും വരുൺ മുഖ്യമന്ത്രിയാകുകയും ചെയ്താൽ വൻ വികസനസാധ്യതകളാണ് പിലിഭിത്തിനും സംസ്ഥാനത്തിനും തുറന്നുകിട്ടുന്നതെന്നും മനേക പറഞ്ഞു.

അതേസമയം വരുണിന്റെ കാര്യത്തിൽ മനേക പ്രകടിപ്പിച്ചത് അവരുടെ മാത്രം അഭിപ്രായമാണെന്ന് മുതിർന്ന ബിജെപി നേതാവ് ലക്ഷ്മികാന്ത് ബാജ്‌പേയി പറഞ്ഞു. മനേകയുടെ പ്രസ്താവനയോട് കാര്യമായി പ്രതികരിക്കാൻ വരുൺ ഗാന്ധി തയ്യാറായിട്ടില്ല. ഇതെല്ലാം മാദ്ധ്യമസൃഷ്ടിയാണെന്നായിരുന്നു വരുണിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP