Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്മോഹൻ സിങിനെ ഓർക്കാത്തതായി ഇനിയാരുണ്ട് ബാക്കി? മന്മോഹന്റെ കടുത്ത വിമർശകനായിരുന്ന കെജ്രിവാൾ പോലം പറയുന്നു... അയ്യോ അദ്ദേഹം നല്ലവനായിരുന്നു എന്ന്; മന്മോഹനെ ജനങ്ങൾക്ക് മിസ്സ് ചെയ്യുന്നുവെന്ന ഡൽഹി മുഖ്യമന്ത്രിയുടെ പ്രസ്താവന വൈറൽ

മന്മോഹൻ സിങിനെ ഓർക്കാത്തതായി ഇനിയാരുണ്ട് ബാക്കി? മന്മോഹന്റെ കടുത്ത വിമർശകനായിരുന്ന കെജ്രിവാൾ പോലം പറയുന്നു... അയ്യോ അദ്ദേഹം നല്ലവനായിരുന്നു എന്ന്; മന്മോഹനെ ജനങ്ങൾക്ക് മിസ്സ് ചെയ്യുന്നുവെന്ന ഡൽഹി മുഖ്യമന്ത്രിയുടെ പ്രസ്താവന വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടാം യുപിഎ സർക്കാരിനെതിര സമരം നടത്തിയായിരുന്നു അരവിന്ദ് കെജ്രിവാൾ ശ്രദ്ധേയനായത്. ലോക്പാലിൽ അണ്ണാ ഹസാരയുമായി ചേർന്ന് നടത്തിയ പോരാട്ടം യുപിഎ സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റി. പിന്നീട് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി. പ്രധാനമന്ത്രിയായി മോദിയും എത്തി. എന്നാൽ ഇന്ന് വീണ്ടും മന്മോഹൻ സിംഗിനെ ഓർക്കുകായണ് കെജ്രിവാൾ. മോദി സർക്കാരിനെതിരായ ചർച്ചകൾ ഉയർത്തുന്നവർ മന്മോഹൻ സിംഗിനെ ഉയർത്തിക്കാട്ടി യുപിഎയുടെ ഭരണ നേട്ടങ്ങൾ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാൾ മന്മോഹനെ ഓർക്കുന്നത്.

ഡോ. മന്മോഹൻ സിങ്ങിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങൾ 'മിസ്' ചെയ്യുന്നുവെന്ന് കെജ്രിവാൾ പറയുന്നു. വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ ലഭിക്കുമ്പോൾ ജനങ്ങൾ സന്തുഷ്ടരാകുമെന്നും കേജ്രിവാൾ പറഞ്ഞു. ഡൽഹി സർക്കാരിനു മുന്നിൽ നരേന്ദ്ര മോദി സ്ഥിരമായി തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ രൂപയ്ക്കു ദിനംപ്രതിയുണ്ടാകുന്ന വിലയിടവിനെക്കുറിച്ചു രാജ്യാന്തര മാധ്യമത്തിലെഴുതിയ ലേഖനം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കേജ്രിവാളിന്റെ വിമർശനം.

മോദിയേയും മന്മോഹനേയും പരോക്ഷമായി താരതമ്യം ചെയ്യുന്നതാണ് കെജ്രിവാളിന്റെ വിശദീകരണം. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ മോദി വിരുദ്ധർ ചർച്ചയാക്കുകയാണ് കെജ്രിവാളിന്റെ ഈ പ്രസ്താവന. മോദി സർക്കാരിന്റെ കടുത്ത വിമർശകനായ കെജ്രിവാൾ വീണ്ടും മന്മോഹനെ രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന ചർച്ചയാണ് സജീവമാക്കുന്നത്.

നരേന്ദ്ര മോദിയെ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തിരുന്ന ആളാണു കേജ്രിവാൾ. ഡൽഹിയിലെ വൈദ്യുതി, ജലക്ഷാമം, സിസിടിവി സ്ഥാപിക്കൽ തുടങ്ങിയവയിൽനിന്ന് ശ്രദ്ധതിരിക്കുന്ന കേന്ദ്ര നിലപാട് 'വൃത്തികെട്ട രാഷ്ട്രീയം കളി'യാണെന്നും അദ്ദേഹം വിമർശിക്കുന്നു. കൂടാതെ ഡൽഹി സർക്കാരിലെ മന്ത്രിമാരുടെ വീടുകളിൽ റെയ്ഡ് നടത്തി അവരെ ശല്യം ചെയ്യുകയാണെന്നും കേജ്രിവാൾ ആരോപിക്കുന്നു. നേരത്തെ മന്മോഹൻ സിങ്ങിന്റെ കടുത്ത വിമർശകനായിരുന്നു അരവിന്ദ് കെജ്രിവാൾ. മന്മോഹൻ സിങ്ങിനെ കെജ്രിവാൾ ധൃതരാഷ്ട്രരോട് ഉപമിച്ചിട്ടുണ്ട്.

യു.പി.എ സർക്കാരിന്റെ പതനത്തിന് തന്നെ മുഖ്യ കാരണമായി മാറിയ ഹസാരെയുടെ സമരത്തിലെ മുഖ്യ പങ്കാളിയായിരുന്നു കെജ്രിവാൾ. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മന്മോഹൻ സിങ്ങ് കോൺഗ്രസിലെ കിരൺ ബേദിയാണെന്നായിരുന്നു കെജ്രിവാളിന്റെ വിമർശനം. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കെജ്രിവാളിന്റെ നിലപാട് മാറ്റം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവതകളായി മാറിക്കൊണ്ടിരിക്കുന്ന സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും സൂക്ഷിപ്പുകാരനാണ് മന്മോഹൻസിങ്. വിവാദങ്ങൾ ഏറെ ഉയർന്നെങ്കിലും വ്യക്തിപരമായി മന്മോഹൻസിങ് അഴിമതിക്കാരനാണെന്ന് അദ്ദേഹത്തിന്റെ കടുത്ത എതിരാളികൾ പോലും അധിക്ഷേപിച്ചിട്ടില്ല. നെഹ്റു- ഇന്ദിരാ-രാജീവ് യുഗത്തിന് ശേഷം പ്രകാശം മങ്ങിയ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായക്കും സ്വാധീനത്തിനും തിളക്കവും കരുത്തും വർധിപ്പിച്ചത് മന്മോഹൻസിംഗിന്റെ നേതൃത്വമായിരുന്നു.

മന്മോഹൻ സിംഗാണ് ശരിയെന്ന് അന്നത്തെ എതിരാളികൾ പതുക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതിന് തെളിവായി ഡൽഹി മുഖ്യമന്ത്രിയുടെ പ്രസ്താവനയേയും ചർച്ചയാക്കുകയാണ് കോൺഗ്രസുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP