Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2009ൽ അധികാരത്തിലെത്തുമെന്ന് മന്മോഹൻ സിങ് കരുതിയിരുന്നില്ലെന്ന് മകൾ ദമൻസിങ്; യുപിഎ സർക്കാരിന്റെ ഓർഡിനൻസ് കീറിക്കളയണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അച്ഛനെ വേദനിപ്പിച്ചിരുന്നെന്നും ദമൻസിങ്

2009ൽ അധികാരത്തിലെത്തുമെന്ന് മന്മോഹൻ സിങ് കരുതിയിരുന്നില്ലെന്ന് മകൾ ദമൻസിങ്; യുപിഎ സർക്കാരിന്റെ ഓർഡിനൻസ് കീറിക്കളയണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അച്ഛനെ വേദനിപ്പിച്ചിരുന്നെന്നും ദമൻസിങ്

ന്യൂഡൽഹി: രണ്ടാം തവണയും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മകൾ ദമൻ സിങ്. മന്മോഹൻ സിങ്ങിന്റെ തീരുമാനങ്ങളെ പാർട്ടി എതിർത്തിരുന്നുവെന്നും യുപിഎ സർക്കാരിന്റെ ഓർഡിനൻസിനെ വിമർശിച്ച രാഹുൽ ഗാന്ധിയുടെ നടപടി അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നെന്നും ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ദമൻ സിങ് രചിച്ച 'സ്ട്രിക്ട്‌ലി പേഴ്‌സണൽ, മന്മോഹൻ ആൻഡ് ഗുർശരൺ' എന്ന പുസ്തകം പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് അഭിമുഖം നൽകിയത്.


അധികാരത്തിൽ വന്നശേഷം മന്മോഹൻ സിങ്ങിന് വ്യക്തമായ വിദേശനയം ഉണ്ടായിരുന്നില്ലെന്ന് മുൻ വിദേശകാര്യമന്ത്രി നട്‌വർസിങ് പരാമർശിച്ചത് വിവാദമായിരുന്നു. ഇന്ത്യ-അമേരിക്ക ആണവ കരാർ ഒരുഘട്ടത്തിൽ ഉപേക്ഷിക്കാൻ മന്മോഹൻ ആലോചിച്ചിരുന്നതായും ഡൽഹിയിൽ സമവായമുണ്ടാക്കാൻ കഴിയില്ലെന്ന് കരുതിയിരുന്നതായും ആത്മകഥയിൽ നട്‌വർ സിങ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി ദമൻസിങ് രംഗത്തെത്തിയത്.

 

2009ൽ യുപിഎ അധികാരത്തിലെത്തുമെന്ന് മന്മോഹൻ സിങ് പ്രതീക്ഷിച്ചിരുന്നില്ല. യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് കീറിക്കളയണം എന്ന രാഹുൽഗാന്ധിയുടെ പരാമർശമാണ് മന്മോഹൻസിങ്ങിനെ വേദനിപ്പിച്ചത്. ആ സമയം വിദേശത്തായിരുന്ന അദ്ദേഹം രാഹുൽഗാന്ധിയുടെ പരാമർശത്തിൽ അതൃപ്തനായിരുന്നു. പ്രധാനമന്ത്രിയുടെ നയങ്ങളെ പാർട്ടി എതിർത്തിരുന്നു. പാർട്ടിക്കകത്ത് നിന്നുതന്നെ സമ്മർദങ്ങൾ നേരിടേണ്ട അവസ്ഥയായിരുന്നു പ്രധാനമന്ത്രിക്ക്.

രാഷ്ട്രീയ കക്ഷിക്കൾക്ക് തെരഞ്ഞെടുപ്പ് ഏറെ പണച്ചെലവുണ്ടാക്കുന്നതിനാൽ രാഷ്ട്രീയം അഴിമതിക്ക് വഴിയൊരുക്കുമെന്ന് അച്ഛൻ പലപ്പോഴും പറയാറുണ്ടായിരുന്നെന്ന് ദമൻസിങ് പറഞ്ഞു. ഐഎംഎഫിന്റെയും ലോകബാങ്കിന്റേയും സാമ്പത്തിക നയങ്ങൾ അദ്ദേഹം അനുകരിച്ചിരുന്നില്ല. അച്ഛന്റെ സാമ്പത്തിക നയങ്ങൾക്ക് മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഉറച്ച പിന്തുണ ഉണ്ടായിരുന്നെന്നും ദമൻ പറഞ്ഞു. ഏതായാലും പ്രതിസന്ധികൾ തുടരുന്ന കോൺഗ്രസിന് വീണ്ടും തിരിച്ചടിയാണ് ദമൻസിങ്ങിന്റെ വെളിപ്പെടുത്തലുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP