Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോൺഗ്രസിന്റെ ജനകീയ മുഖമായ മന്മോഹന് തമിഴ്‌നാട്ടിലും സീറ്റില്ല; സഖ്യകക്ഷിയായ ഡിഎംകെ രാജ്യസഭാ സീറ്റ് നൽകില്ലെന്ന് ഉറപ്പായി; ഒഴിവുള്ള മൂന്നു സീറ്റിൽ രണ്ടെണ്ണം ഡിഎംകെ കരസ്ഥമാക്കിയപ്പോൾ ഒരു സീറ്റ് എംഡിഎംകെയ്ക്ക് നൽകി; അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാൽ; അഭിപ്രായ ഭിന്നതകൾ മറനീക്കി പുറത്തുവന്നു

കോൺഗ്രസിന്റെ ജനകീയ മുഖമായ മന്മോഹന് തമിഴ്‌നാട്ടിലും സീറ്റില്ല; സഖ്യകക്ഷിയായ ഡിഎംകെ രാജ്യസഭാ സീറ്റ് നൽകില്ലെന്ന് ഉറപ്പായി; ഒഴിവുള്ള മൂന്നു സീറ്റിൽ രണ്ടെണ്ണം ഡിഎംകെ കരസ്ഥമാക്കിയപ്പോൾ ഒരു സീറ്റ് എംഡിഎംകെയ്ക്ക് നൽകി; അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാൽ; അഭിപ്രായ ഭിന്നതകൾ മറനീക്കി പുറത്തുവന്നു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കോൺഗ്രസിന്റെ എക്കാലത്തെയും ജനകീയ മുഖങ്ങളിൽ ഒരാളായ മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ മന്മോഹൻ സിങ് തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. സഖ്യകക്ഷിയായ ഡിഎംകെ രാജ്യസഭാ സീറ്റ് നൽകാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ നിന്ന് കോൺഗ്രസിന് സ്ഥാനാർത്ഥിയില്ലാത്തത്. കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാൽ മന്മോഹൻ സിംഗിന് സീറ്റ് നൽകേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

തമിഴ്‌നാട്ടിൽ ആറു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവു വരുന്നത്. ഇതിൽ മൂന്നെണ്ണം പ്രതിപക്ഷമായ ഡിഎംകെ സഖ്യത്തിന് ലഭിക്കും. ഇതിലേക്കുള്ള സ്ഥാനാർത്ഥികളെ ഡിഎംകെ പ്രഖ്യാപിച്ചു. രണ്ടെണ്ണം ഡിഎംകെ കരസ്ഥമാക്കിയപ്പോൾ, ഒരു സീറ്റ് എംഡിഎംകെയ്ക്ക് നൽകി. എംഡിഎംകെ നേതാവ് വൈകോ, മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രി വിൽസൺ, ഡിഎംകെയുടെ ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം ഷൺമുഖം എന്നിവരാണ് രാജ്യസഭാ സ്ഥാനാർത്ഥികൾ. മന്മോഹൻ സിങിനായി രാജ്യസഭാ സീറ്റിന് വേണ്ടി കോൺഗ്രസ് നേതൃത്വം ആവശ്യം ഉന്നയിച്ചില്ലെന്നാണ് സൂചന. രാജസ്ഥാനിൽ ബിജെപി നേതാവ് മരിച്ച ഒഴിവ് കണക്കിലെടുത്താണ് കോൺഗ്രസ് സീറ്റ് ചോദിക്കാതിരുന്നതെന്നാണ് റിപ്പോർട്ട്.

തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലെന്ന് ഉറപ്പായത്.നേരത്തെ, മന്മോഹൻസിംഗിനെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് തമിഴ്‌നാട് നേതൃത്വം ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിലെ ജനകീയപ്രതിരോധത്തിന് മന്മോഹൻസിംഗിന്റെ സാന്നിധ്യം ആവശ്യമാണെന്ന അഭിപ്രായം ഡിഎംകെയിലും ഉയർന്നിരുന്നു. എന്നാൽ, ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ട എന്ന് മുതിർന്ന ഡിഎംകെ നേതാക്കൾ എം.കെ.സ്റ്റാലിന് നിർദ്ദേശം നൽകിയതായാണ് വിവരം. ഇതനുസരിച്ചാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഖ്യത്തിൽ അതൃപ്തി രേഖപ്പെടുത്തി ചില നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് ഇരുപാർട്ടികൾക്കും തലവേദന സൃഷ്ടിച്ചിരുന്നു. അസമിൽ നിന്നുള്ള മന്മോഹൻസിംഗിന്റെ രാജ്യസഭാഗത്വ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ അസമിൽ നിന്നും വീണ്ടും മന്മോഹനെ മൽസരിച്ച് ജയിപ്പിക്കാനുള്ള ശേഷി കോൺഗ്രസിനില്ല. മുൻ പ്രധാനമന്ത്രിമാർ ആരും ഇല്ലാത്ത പാർലമെന്റാണ് നിലവിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻപ്രധാനമന്ത്രി ദേവഗൗഡയും പരാജയപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP